“ഞങ്ങൾ ഈ ഗെയിം കളിക്കാൻ ആഗ്രഹിക്കുന്നത് ഇങ്ങനെയാണ്” : വിമർശകരുടെ വായ അടപ്പിച്ച മറുപടിയുമായി സഞ്ജു സാംസൺ | Sanju Samson

ഒമ്പത് വർഷം മുമ്പ് 2015ൽ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചെങ്കിലും ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്ററായ സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സ്ഥിരസ്ഥാനം ലക്ഷ്യമിടുന്നു.മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും ടി20 ഐ ക്യാപ്റ്റൻ സൂര്യകുമാർ യാദവും- ബംഗ്ലാദേശിനെതിരായ ടി20 ഐ പരമ്പരയിൽ സാംസണെ ഓപ്പണറായി പരീക്ഷിക്കാൻ തീരുമാനിച്ചു.

ഗ്വാളിയോറിലെ ന്യൂ മാധവറാവു സിന്ധ്യ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ, അഭിഷേക് ശർമ്മയ്‌ക്കൊപ്പം സാംസൺ ഇന്നിംഗ്‌സ് ആരംഭിച്ചു. തൻ്റെ ടൈമിങ്ങും സാങ്കേതികതയും പ്രകടിപ്പിച്ച സാംസൺ 19 പന്തിൽ 29 റൺസ് നേടിയെങ്കിലും നേരത്തെ പുറത്തായതിനാൽ കാര്യമായ സ്വാധീനം ചെലുത്താനായില്ല. സാമൂഹ്യ മാധ്യമങ്ങളിലും മറ്റും നടത്തുന്ന പ്രതികരണങ്ങളിൽ, ഒരു വിഭാഗം ആളുകൾ സഞ്ജുവിനെ വിമർശിക്കുന്നത് ഇപ്പോഴും തുടരുകയാണ്. അഭിഷേക് ശർമ്മ റൺഔട്ട് ആയതിന്റെ കാരണക്കാരനായി ചിലർ സഞ്ജുവിനെ മുദ്രകുത്താൻ ശ്രമിക്കുമ്പോൾ, മറ്റു ചിലർ സഞ്ജുവിന് കുറച്ചു കൂടി സമയം ക്രീസിൽ തുടരാൻ ശ്രമിക്കാം ആയിരുന്നു എന്നും എല്ലാം പറയുമ്പോൾ, സഞ്ജു സാംസൺ ഇപ്പോൾ ഒരു പ്രതികരണം നടത്തിയിരിക്കുകയാണ്.

“ഞങ്ങൾ ഈ ഗെയിം കളിക്കാൻ ആഗ്രഹിക്കുന്നത് ഇങ്ങനെയാണ്,” തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ സഞ്ജു സാംസൺ പ്രതികരിച്ചു. ഇത് ടീം ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ഗെയിം പ്ലാൻ സക്സസ് ആയതിൽ അഭിമാനം പ്രകടിപ്പിക്കുകയും, തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയായും ആണ് സഞ്ജു പറഞ്ഞിരിക്കുന്നത് എന്ന് വ്യക്തമാണ്.. ഈ പോസറ്റിനു താഴെയാണ് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവിന്റെയും പ്രതികരണം വന്നിട്ടുള്ളത്. തീര്‍ച്ചയായും എന്നായിരുന്നു തീയുടെ ഇമോജിക്കൊപ്പം സൂര്യ കുറിച്ചത്.

സൂര്യയുടെ ഈ കമന്റിനു താഴെ ആരാധകരും പ്രതികരങ്ങളുമായി രംഗത്തുവന്നിട്ടുണ്ട്.സാംസൺ ശേഷിക്കുന്ന 2 മത്സരങ്ങളും കളിക്കാൻ സാധ്യതയുണ്ട്, മികച്ച പ്രകടനം നടത്താനും പ്ലെയിംഗ് ഇലവനിൽ തൻ്റെ സ്ഥാനം ഉറപ്പിക്കാനും സാംസണിന് നല്ല അവസരമുണ്ട്. സീനിയർ കളിക്കാരായ വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും അടുത്തിടെ ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു, സ്ഥിരതയാർന്ന പ്രകടനത്തിലൂടെ തൻ്റെ മൂല്യം തെളിയിക്കാനും തൻ്റെ സ്ഥാനം ഉറപ്പാക്കാനും സാംസണിന് ഏറ്റവും നല്ല സമയമാണിത്.

Rate this post
sanju samson