ടി 20 ലോകകപ്പിലെ ആദ്യ രണ്ടു മത്സരങ്ങളിലും മലയാളി താരം സഞ്ജു സാംസണ് ഇന്ത്യൻ ടീമിൽ ഇടം നേടാൻ സാധിച്ചില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും സഞ്ജുവിനെ ഇറക്കാനുള്ള സാധ്യത വർദ്ധിച്ചിരിക്കുകയാണ് . മധ്യനിരയില്‍ സൂര്യകുമാര്‍ യാദവ്, ശിവം ദുബെ എന്നിവര്‍ തുടര്‍ച്ചയായി നിരാശപ്പെടുത്തുന്ന സാഹചര്യത്തിലാണ് സഞ്ജുവിനെ കളത്തിലിറക്കാന്‍ ആലോചന.
വിക്കറ്റ് കീപ്പറായി സഞ്ജുവിന് ടീമിൽ ഇടം നേടുക എന്ന വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. നിലവില്‍ പന്ത് വിക്കറ്റിന് മുന്നിലും പിന്നിലും തകര്‍പ്പൻ ഫോമിലാണ് കളിക്കുന്നത്. ഈ സാഹചര്യത്തില്‍ രണ്ടാം വിക്കറ്റ് കീപ്പറായ സഞ്ജുവിന് അവസരം ലഭിക്കുക എന്നത് ഏറെ പ്രയാസകരമായ കാര്യമായിരിക്കും.ശിവം ദുബെയ്‌ക്ക് പകരം സഞ്ജുവിന് ഇന്ത്യൻ ടീമില്‍ അവസരം നല്‍കണമെന്നാണ് പൊതുവെ ഉയരുന്ന വാദം.
സന്നാഹ മത്സരത്തിന് പിന്നാലെ പാകിസ്ഥാനെതിരായ മത്സരത്തിലും ദുബെ നിരാശപ്പെടുത്തിയതോടെയാണ് ഒരു കൂട്ടം ആരാധകരുടെ ഈ ആവശ്യം ശക്തമായിരിക്കുന്നത്. പാകിസ്താനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ ഒമ്പത് പന്തിൽ നിന്നും 3 റൺസ് മാത്രമാണ് താരം നേടിയത്.2024 ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ തുടക്ക മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ ദുബെക്ക് ടൂർണമെൻ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചത്തിന് ശേഷം എട്ട് ഇന്നിംഗ്‌സുകളിൽ കളിച്ച ദുബെ ഒരിക്കൽ പോലും 25 റൺസ് തികച്ചിട്ടില്ല.ഇന്ത്യയുടെ സ്ക്വാഡ് പ്രഖ്യാപനത്തിന് ശേഷമുള്ള തൻ്റെ ആദ്യ രണ്ട് ഔട്ടിംഗുകളിലും ഡ്യൂബെ ബാക്ക്-ടു-ബാക്ക് ഡക്കുകൾ നേടി.
21, 18, 7, 14, 0*, 3 എന്നിവ അദ്ദേഹത്തിൻ്റെ അടുത്ത ആറ് സ്‌കോറുകൾ.സിഎസ്‌കെയെ പ്ലേഓഫ് മത്സരത്തിൽ നിന്ന് പുറത്താക്കിയതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നാണ്. മികച്ച ഫിനിഷർ എന്ന ഖ്യാതി നേടിയ റിങ്കു സിങ്ങിനെ പിന്നിലാക്കി ദുബെ ഇന്ത്യയുടെ 15 അംഗ ടീമിൽ ഇടം നേടിയത്.ഇന്ത്യയുടെ ബെഞ്ചിൽ ഡ്യൂബിന് പകരം വയ്ക്കാൻ സമാനമായ മറ്റൊരു താരം ഇല്ല എന്നത് ശ്രദ്ധേയമാണ്. വിരാട് കോലിയെ മൂന്നാം നമ്പറിൽ ഇറക്കി യശസ്വി ജയ്‌സ്വാളിനെ ഓപ്പണറായി ഇറക്കാനുള്ള സാധ്യതയുണ്ട്.
ഓള്‍ റൗണ്ടറായാണ് ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും ദുബെയെ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍, ഈ രണ്ട് കളിയിലും താരം പന്തെറിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് താരത്തെ മാറ്റി ശേഷിക്കുന്ന മത്സരങ്ങളില്‍ അധിക ബാറ്ററായി സഞ്ജു സാംസണിനെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉയരുന്നത്.കാനഡ, യുഎസ്എ എന്നീ ടീമുകള്‍ക്കെതിരെയാണ് ഇന്ത്യയുടെ ശേഷിക്കുന്ന മത്സരങ്ങള്‍.