ഗ്കെബെർഹയിലെ സെന്റ് ജോർജ്സ് പാർക്കിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റർ സഞ്ജു സാംസൺ തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്നതിൽ പരാജയപ്പെട്ടു.ജോഹന്നാസ്ബർഗിലെ ന്യൂ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തിൽ നടന്ന ഒന്നാം ഏകദിനത്തിൽ ഇന്ത്യ എട്ട് വിക്കറ്റിന് വിജയിച്ചതിനാൽ സാംസണിന് ബാറ്റ് ചെയ്യാൻ കഴിഞ്ഞില്ല.
പരമ്പരയിലെ രണ്ടാം മത്സരത്തിൽ ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചതോടെ കേരള താരം മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് പലരും പ്രതീക്ഷിച്ചെങ്കിലും വീണ്ടും നിരാശപ്പെടുത്തി.62-ൽ സായ് സുദർശന്റെ പുറത്താകലിനെ തുടർന്ന് ഇന്ത്യ 26.2 ഓവറിൽ 114/3 എന്ന നിലയിലായിരുന്നപ്പോൾ സഞ്ജു സാംസൺ ബാറ്റ് ചെയ്യാൻ എത്തിയത്.നാലാം നമ്പറിൽ ബാറ്റ് ചെയ്യാനെത്തിയ സഞ്ജു സാംസൺ നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. 23 പന്തിൽ നിന്നും 12 റൺസ് നേടിയ സഞ്ജുവിനെ ഹെൻഡ്രിക്സ് ക്ലീൻ ബൗൾഡ് ചെയ്തു.
ഒരു ബൗണ്ടറി മാത്രമാണ് സഞ്ജുവിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടത്.മത്സരത്തിൽ നിർണായ സമയത്ത് ക്രീസിലെത്തിയ സഞ്ജു സാംസൺ ഒരു ബൗണ്ടറിലൂടെയായിരുന്നു ഇന്നിങ്സ് ആരംഭിച്ചത്. ഇത് ആരാധകർക്കടക്കം വലിയ പ്രതീക്ഷ നൽകി.എന്നാൽ പിന്നീട് സഞ്ജുവിന്റെ ഫ്ലോ നഷ്ടപ്പെടുന്നതാണ് കാണാൻ സാധിച്ചത്.കൃത്യമായി സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനോ ഇന്നിംഗ്സ് മുൻപോട്ട് കൊണ്ടുപോകാനോ സഞ്ജു സാംസണ് സാധിച്ചില്ല. അതോടെ സഞ്ജു പരാജയമായി മാറുകയായിരുന്നു.
ഹെൻറിക്സിന്റെ ബോളിൽ ഒരു സിംഗിൾ ഇടാനാണ് സഞ്ജു ശ്രമിച്ചത്. എന്നാൽ ബാറ്റിന്റെ എഡ്ജിൽ കൊണ്ട പന്ത് നേരെ സ്റ്റമ്പിൽ പതിക്കുകയായിരുന്നു. ഒരുപാട് നാളുകൾക്ക് ശേഷം ഇന്ത്യൻ ടീമിൽ ബാറ്റ് ചെയ്യാൻ അവസരം ലഭിച്ച സഞ്ജു അത് വിനിയോഗിക്കാതെ പോയി. ആരാധകർക്കടക്കം വളരെ നിരാശയാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്.ഇന്ത്യൻ നായകൻ കെ എൽ രാഹുലുമായി കൂട്ടുകെട്ടുണ്ടാക്കാമെന്ന പ്രതീക്ഷയിലായിരുന്നു സാംസൺ. ഇന്നലത്തെ മോശം പ്രകടനത്തിന് ശേഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന ടീമിലെ അദ്ദേഹത്തിന്റെ സ്ഥാനവുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്.
Sanju Samson was dismissed for 12 from 23 balls. And everyone now on social media will keep posting about justice for Samson. #INDvSA #SanjuSamson #IPLAuction pic.twitter.com/OvgW9bPviM
— Devarsh Mehta (@DigitalDevarsh) December 19, 2023
ടീം ഇന്ത്യയിൽ സ്ഥിരതയാർന്ന അവസരങ്ങൾ ലഭിക്കാതിരുന്ന ആരാധകർ തന്നെ കിട്ടിയ അവസരങ്ങൾ മുതലാക്കാൻ സാധിക്കാതിരുന്ന സഞ്ജുവിനെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ്.2023ലെ വിജയ് ഹസാരെ ട്രോഫിയിൽ കേരളതിന്നു മിന്നുന്ന പ്രകടനം നടത്തിയ സഞ്ജു വളരെ പ്രതീക്ഷയോടെയാണ് സൗത്ത് ആഫ്രിക്കയിലേക്ക് വണ്ടി കയറിയത്.293 റൺസുമായി കേരളത്തിന്റെ വിജയ് ഹസാരെ ട്രോഫി 2023 ലെ ടോപ് സ്കോറർ ആയിരുന്നു സഞ്ജു.എട്ട് ഇന്നിംഗ്‌സുകളിൽ നിന്ന് ഒരു സെഞ്ചുറിയും ഫിഫ്റ്റിയും നേടി.
No justice for Sanju Samson!!!
— Vipin Tiwari (@Vipintiwari952_) December 19, 2023
He fails to do justice for himself again. A wasted opportunity. pic.twitter.com/kWxjT2hZ5e
ഇന്നലത്തെ മത്സരത്തിൽ പരാജയപ്പെട്ട സഞ്ജുവിന് നിർണായകമായ മൂന്നാം മത്സരത്തിൽ അവസരം ലഭിക്കുമോ എന്ന കാര്യത്തിൽ സംശയമാണ്. അടുത്തവര്ഷം ടി 20 ലോകകപ്പ് നടക്കാനിരിക്കെ സഞ്ജു മികച്ച പ്രകടനം നടത്തേണ്ടത് അനിവാര്യമാണ്. കിട്ടിയ അവസരങ്ങളിൽമികവ് പുലർത്തുന്ന റിങ്കു സിങ് സായി സുദർശൻ എന്നിവരെ സഞ്ജു മാതൃകയാക്കേണ്ടതുണ്ട്.