സൗത്ത് ആഫ്രിക്കക്കെതിരെയുള്ള നാലാം ടി20യിൽ വെടിക്കെട്ട് ഫിഫ്‌റ്റിയുമായി സഞ്ജു സാംസൺ . കഴിഞ്ഞ രണ്ടു മത്സരത്തിലും പൂജ്യത്തിന് പുറത്തായ സഞ്ജു ഇന്ന് കരുതലോടെയാണ് കളിച്ചത്. പതിയെ ആക്രമിച്ചു കളിച്ച സഞ്ജു പതിവ് ഫോമിലേക്ക് ഉയർന്നു. സൗത്ത് ആഫ്രിക്കൻ ബൗളർമാരെ അനായാസം കൈകാര്യം ചെയ്ത താരം 28 പന്തിൽ നിന്നും നിന്നും ഫിഫ്റ്റി പൂർത്തിയാക്കി.
അഞ്ചു ഫോറും 3 സിക്‌സും സഞ്ജു നേടി.ടോസ് നേടിയ ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് ഓപ്പണർമാർ മികച്ച തുടക്കമാണ് നൽകിയത്. രണ്ടാം ഇരു താരങ്ങളും അനായാസം റൺസ് കണ്ടെത്തി. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായ സഞ്ജു സാംസൺ യദേഷ്ടം ബൗണ്ടറികൾ കണ്ടെത്തി. അഞ്ചാം ഓവറിലെ ആദ്യം പന്തിൽ സിക്സടിച്ച് അഭിഷേക് ശർമ്മ ഇന്ത്യൻ സ്കോർ 50 കടത്തി. ആ ഓവറിൽ മൂന്നു സിക്‌സും ഒരു ബൗണ്ടറിയും അഭിഷേക് നേടി. 6 ആം ഓവറിൽ സ്കോർ 73 ആയപ്പോൾ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി.18 പന്തിൽ നിന്നും 36 റൺസ് നേടിയ അഭിഷേക് ശർമയെ ലൂത്തോ സിപംല ക്ളാസന്റെ കൈകളിലെത്തിച്ചു.
പവർ പ്ലേയിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 73 റൺസാണ് ഇന്ത്യ നേടിയത്. മൂന്നാമതായി ഇറങ്ങിയ തിലക് വർമയും ആക്രമിച്ചു കളിച്ചതോടെ ഒൻപതാം ഓവറിൽ ഇന്ത്യൻ സ്കോർ 100 കടന്നു. ഈ പരമ്പരയിൽ ആദ്യമായി ടോസ് നേടിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യം ബാറ്റ് ചെയ്യാൻ ഇന്ത്യ തിരഞ്ഞെടുത്തു. ആദ്യ മൂന്ന് മത്സരങ്ങളിൽ ചെയ്തതുപോലെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുന്ന തീം തുടരാൻ അദ്ദേഹം തീരുമാനിച്ചു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പോരാട്ടം കളിയുടെ ഏറ്റവും ചെറിയ ഫോർമാറ്റിൽ ഇന്ത്യക്കാർക്ക് അവിശ്വസനീയമായ ഒരു വർഷത്തിൻ്റെ അന്ത്യം കുറിക്കും. ജൂണിൽ ടീം തങ്ങളുടെ രണ്ടാമത്തെ ടി20 ലോകകപ്പ് ജയിക്കുക മാത്രമല്ല, മൊത്തം 26 കളികളിൽ നിന്ന് 24 വിജയങ്ങളും അവർ രേഖപ്പെടുത്തി.