ആദ്യ ടി20യിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ കൊമ്പുകോർത്തപ്പോൾ സഞ്ജു സാംസൺ മിന്നുന്ന സെഞ്ചുറിയുമായി ഡർബൻ്റെ കിംഗ്‌സ്മീഡിനെ ജ്വലിപ്പിച്ചു. വെറും 47 പന്തിൽ മൂന്നക്കത്തിലെത്തിയ സഞ്ജു സൗത്ത് ആഫ്രിക്കൻ ബൗളർമാരെ നിലത്തുനിർത്തിയില്ല.
ടി20 യിൽ ഒരു ഇന്ത്യൻ താരത്തിന്റെ പ്രോട്ടീസിനെതിരെ നേടിയ ഏറ്റവും വേഗമേറിയ സെഞ്ച്വറിയാണിത്.സഞ്ജു 50 പന്തിൽ 107 റൺസ് നേടി ഡ്രസിങ് റൂമിലേക്ക് മടങ്ങി. 7 ഫോറുകളും 10 സിക്‌സറുകളും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്സ്.ഒരു ടി20 ഇൻ്റർനാഷണലിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയ മുൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ നേട്ടത്തിന് തുല്യമേത്തുകയും ചെയ്തു.സാംസണിൻ്റെ തുടർച്ചയായ രണ്ടാം ടി20 സെഞ്ചുറിയാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നേടിയത്.
Tiger hain tu Sanju Tiger… Score, Score, Score! 🔥
— JioCinema (@JioCinema) November 8, 2024
Sanju Samson smashed 5️⃣0️⃣ in no time! Watch the 1st #SAvIND T20I LIVE on #JioCinema, #Sports18, and #ColorsCineplex! 👈#TeamIndia #JioCinemaSports pic.twitter.com/RTIvckGRsc
“ഞാൻ ഒരു സോണിലായിരുന്നു, അത് യാന്ത്രികമായി ഒഴുകുന്നു, അതിനാൽ ഞാൻ അതിനെ ഒഴുകാൻ അനുവദിച്ചു. യഥാർത്ഥത്തിൽ ഇതൊരു നല്ല ചോദ്യമാണ്, പന്ത് അടിക്കണമെങ്കിൽ അതിനായി പോകുക. ഒരു സമയം ഒരു പന്തിൽ ഫോക്കസ് ചെയ്യുക, അത് സഹായിക്കുന്നു. വിക്കറ്റിന് ഇവിടെ വലിയ പങ്കുണ്ട്.അധിക ബൗൺസും ഇന്ത്യയിൽ നിന്ന് വരുന്നത് കൊണ്ട് വിക്കറ്റ് മനസിലാക്കാൻ ഞങ്ങൾക്ക് സമയമെടുക്കും.ഒരറ്റത്ത് നിന്ന് ഒരു വലിയ കാറ്റ് വീശുന്നു, അവരുടെ ബൗളർമാർ നന്നായി പന്തെറിഞ്ഞു’ സഞ്ജു പറഞ്ഞു.
Sanju Samson on his Batting Form, "This Thing not easily happened for me. I waited 10 long years to do this in International Cricket." pic.twitter.com/N4KNGyePE7
— CricketGully (@thecricketgully) November 8, 2024
“ഒരുപാട് ചിന്തിച്ചാൽ ഞാൻ വികാരാധീനനാകും. 10 വർഷമായി ഞാൻ ഈ നിമിഷത്തിനായി കാത്തിരുന്നു, ഞാൻ വളരെ സന്തോഷവാനാണ്, നന്ദിയുള്ളവനും അനുഗ്രഹീതനുമാണ്. പക്ഷേ, എൻ്റെ കാലുകൾ നിലത്ത് നിൽക്കാനും ഈ നിമിഷത്തിൽ ആയിരിക്കാനും ആസ്വദിക്കാനും ഞാൻ ആഗ്രഹിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.നേരത്തെ ബംഗ്ലാദേശിനെതിരെ 111 റൺസ് നേടിയ സഞ്ജു സാംസൺ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാല് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടി20 ഐയിൽ മറ്റൊരു സെഞ്ചുറി നേടിയിരിക്കുകയാണ്.
For his sublime century in the 1st T20I, Sanju Samson receives the Player of the Match award 👏👏
— BCCI (@BCCI) November 8, 2024
Scorecard – https://t.co/0NYhIHEpq0#TeamIndia | #SAvIND | @IamSanjuSamson pic.twitter.com/Y6Xgh0YKXZ
ട്വന്റി20-യില്‍ തുടര്‍ച്ചയായി സെഞ്ചുറി നേടുന്ന നാലാമത്തെ താരമാണ് സഞ്ജു. ഇംഗ്ലണ്ടിന്റെ ഫില്‍ സാള്‍ട്ട്, സൗത്ത് ആഫ്രിക്കയുടെ റിലീ റോസോ, ഫ്രാന്‍സിന്റെ ഗുസ്താവ് മക്കിയോണ്‍ എന്നിവരാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയവര്‍. ട്വന്റി20-യില്‍ തുടര്‍ച്ചയായി സെഞ്ചുറി നേടുന്ന ആദ്യഇന്ത്യന്‍ താരമെന്ന റെക്കോഡും സ്വന്തമാക്കി.