രണ്ടാഴ്ച മുമ്പ് ഒമ്പത് മത്സരങ്ങളിൽ നിന്ന് 16 പോയിൻ്റുമായി രാജസ്ഥാൻ റോയൽസിന് ഐപിഎൽ പ്ലേഓഫിലേക്കുള്ള പ്രവേശനം നേടുന്നതിന് ഒരു ജയം മാത്രം അകലെയായിരുന്നു. അവർ ഇപ്പോൾ 12 മത്സരങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്. അവസാനം കളിച്ച മൂന്നു മത്സരങ്ങളിലും അവർ തോൽവി ഏറ്റുവാങ്ങി.പ്ലേ ഓഫ് സ്ഥാനം ഉറപ്പാക്കാൻ രാജസ്ഥാന് ഒരു ജയം കൂടി ആവശ്യമാണ്.
നിലവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഒന്നാം സ്ഥാനക്കാരായി പ്ലേ ഓഫില്‍ സീറ്റുറപ്പിച്ച് കഴിഞ്ഞു. 16 പോയിന്റോടെ രാജസ്ഥാന് റോയല്‍സ് രണ്ടാം സ്ഥാനത്ത് നില്ക്കുമ്പോള് 14 പോയിന്റോടെ സിഎസ്കെയും ഹൈദരാബാദും മൂന്നും നാലും സ്ഥാനങ്ങളിലുണ്ട്. റോയൽസിന്റെ ഇനിയുള്ള എതിരാളിയേക്കൽ പഞ്ചാബ് കിങ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമാണ്. ഈ രണ്ടു മത്സരങ്ങളിൽ നിന്നും ഒരു ജയം നേടേണ്ടതുണ്ട്.
ആദ്യ ഒമ്പത് മത്സരങ്ങളിൽ എട്ടെണ്ണം ജയിച്ച റോയൽസ് മികച്ച രീതിയിലാണ് ഈ സീസൺ തുടങ്ങിയത്.അവസാന സീസണിലേതുപോലെ ആദ്യ പാദത്തില്‍ അസാധ്യ കുതിപ്പ് നടത്തുകയും രണ്ടാം പാദത്തില്‍ പിന്നോട്ട് പോവുകയും ചെയ്ത് രാജസ്ഥാന് പ്ലേ ഓഫ് കാണാതെ പുറത്താകുമോയെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. മെയ് 2ന് സൺറൈസേഴ്സ് ഹൈദരാബാദിനോട് ഒരു റണ്ണിൻ്റെ തോൽവി ഏറ്റുവാങ്ങിയില്ലായിരുന്നെങ്കിൽ തീർച്ചയായും കാര്യങ്ങൾ വ്യത്യസ്തമാകുമായിരുന്നു.
തുടർച്ചയായ രണ്ട് തോൽവികൾ റോയൽസിനെ സമ്മർദ്ദത്തിലാക്കി.രാജസ്ഥാൻ റോയൽസ്, ചെന്നൈ സൂപ്പർ കിംഗ്സ്, സൺറൈസേഴ്സ് ഹൈദരാബാദ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, ഡൽഹി ക്യാപിറ്റൽസ്, ലഖ്നൗ സൂപ്പർ ജയൻ്റ്സ് എന്നി ടീമുകളെല്ലാം ശേഷിക്കുന്ന മൂന്നു പ്ലെ ഓഫ് സ്പോട്ടിനായി മത്സരിക്കുന്നവരാണ്.