മേജർ ലീഗ് സോക്കറിന്റെ (MLS) പ്ലേഓഫ് ഘട്ടങ്ങളിൽ എത്താൻ ഇന്റർ മിയാമി പരാജയപ്പെട്ടതിനെ തുടർന്ന് ലയണൽ മെസ്സിയെ ആറ് മാസത്തെ ലോൺ ഡീലിൽ കൊണ്ടുവരാൻ സൗദി അറേബ്യൻ ക്ലബ്ബുകൾ പദ്ധതിയിടുന്നു.അടുത്ത നാല് മാസത്തേക്ക് ഇന്റർ മിയാമി കളിക്കില്ല എന്നതിനാൽ ലയണൽ മെസ്സി ക്ലബ് ഫുട്‌ബോളിൽ നിന്ന് സ്വതന്ത്രനാകും.
ഷാർലറ്റ് എഫ്‌സിക്കെതിരെയാണ് മിയാമിയുടെ അവസാന മത്സരം അതിനുശേഷം ഫെബ്രുവരി അവസാനം വരെ മെസ്സി ലഭ്യമാകും.ഈ കാലയളവിലാണ് സൗദി ക്ലബ് മെസ്സിയെ ലോണിൽ കൊണ്ട് വരൻ ശ്രമിക്കുന്നത്.നേരത്തെ കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ സൗദി വമ്പൻമാരായ അൽ ഹിലാൽ മെസ്സിക്ക് മുന്നിൽ ലോകറെക്കോർഡ് തുക വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഈ ഓഫർ മെസ്സി നിരസിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും സൗദി ക്ലബ്ബുകൾ മെസ്സിക്ക് വേണ്ടി ഇപ്പോൾ നീക്കങ്ങൾ നടത്തിയിരിക്കുന്നത്.
അൽ ഹിലാലിനെ കൂടാതെ മറ്റു ചില സൗദി ക്ലബ്ബുകൾ കൂടി ഈ സാഹചര്യത്തിൽ മെസ്സിയെ ലോണിൽ ടീമിലെത്തിക്കാനുള്ള നീക്കങ്ങൾ നടത്തുന്നുണ്ട്.മെസ്സിയെ തിരികെയെത്തിക്കാൻ ശ്രമിക്കുന്ന ബാഴ്സയ്ക്ക് കടുത്ത വെല്ലുവിളിയാകും സൗദി ക്ലബ്ബുകളുടെ മെസ്സിക്ക് വേണ്ടിയുള്ള നീക്കങ്ങൾ. എംഎൽഎസിൽ നിന്നും ഓഫ് സീസണിൽ ഒരു കളിക്കാരൻ വായ്പാ നീക്കം നടത്തുന്നത് ഇതാദ്യമല്ല.
🚨 Saudi Arabia will look to loan Lionel Messi for the next 6 months. 🇸🇦
— Transfer News Live (@DeadlineDayLive) October 9, 2023
(Source: @sport) pic.twitter.com/CzChCdjbHF
നേരത്തെ എൽഎ ഗ്യാലക്‌സിയിൽ നിന്നും ഡേവിഡ് ബെക്കാം എസി മിലാനിൽ ചേർന്നിരുന്നു. തിയറി ഹെൻറിയും NY റെഡ് ബുൾസിനായി കളിക്കുമ്പോൾ ആഴ്സണലിന് രണ്ട് മാസത്തെ ലോണിൽ ഒപ്പുവച്ചു.തന്റെ ടീമിന്റെ പ്ലേ ഓഫ് എലിമിനേഷനു ശേഷം ജെറാർഡോ മാർട്ടിനോ മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. പത്രസമ്മേളനത്തിനിടെ, ലോണിൽ എഫ്‌സി ബാഴ്‌സലോണയിലേക്കുള്ള ലയണൽ മെസ്സിയുടെ സാധ്യതയെക്കുറിച്ചുള്ള ചോദ്യങ്ങൾ അദ്ദേഹം നേരിട്ടു. ആ സാധ്യതകൾ മാർട്ടിനോ തള്ളിക്കളഞ്ഞെങ്കിലും മെസ്സിയെ ബാഴ്‌സലോണയിലേക്ക് എത്തിക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് സ്പാനിഷ് ക്ലബ്.