2025ലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ സൗദി പ്രോ ലീഗ് ക്ലബ് പങ്കെടുക്കുന്നതിനുള്ള സാധ്യതയുമായി ബന്ധപ്പെട്ട് സൗദി ഫുട്ബോൾ അസോസിയേഷൻ യുവേഫയുമായി ചർച്ചകൾ നടത്തിയതായി റിപ്പോർട്ട്.സൗദി ഫുട്ബോളിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നതിനായി സൗദി എഫ്എ യുവേഫയുമായി സംഭാഷണങ്ങൾ നടത്തിയതായി ഇറ്റാലിയൻ ഔട്ട്ലെറ്റ് കാൽസിയോ ഇ ഫിനാൻസ റിപ്പോർട്ട് ചെയ്തു.
യൂറോപ്പ് വിട്ട് നിരവധി സൂപ്പർ താരങ്ങളാണ് ട്രാൻസ്ഫർ വിൻഡോയിൽ സൗദിയിലേക്കെത്തിയത്.പക്ഷേ യൂറോപ്പ് വിടുമ്പോൾ ചാമ്പ്യൻസ് ലീഗ് കളിക്കാൻ കഴിയില്ലെന്നതായിരുന്നു താരങ്ങൾക്ക് തിരിച്ചടിയാണ്.ആ പ്രശ്നത്തിനും പരിഹാരം ഉണ്ടാക്കാൻ ശ്രമിക്കുകയാണ് സൗദി ഫുട്ബോൾ.ക്രിസ്റ്റ്യാനോ റൊണാൾഡോ (അൽ നാസർ), കരിം ബെൻസെമ (അൽ ഇത്തിഹാദ്), നെയ്മർ (അൽ ഹിലാൽ)സാഡിയോ മാനെ, റൂബൻ നെവ്സ്, എൻ’ഗോലോ കാന്റെ, മാർസെലോ ബ്രോസോവിച്ച്, റോബർട്ടോ ഫിർമിനോ ന്നിവരെല്ലാം ഈ വർഷം മിഡിൽ ഈസ്റ്റിലേക്ക് പോയി.
സൗദിയിലെ വമ്പൻ ഓഫറുകൾ യൂറോപ്പിലെ നിരവധി ഉന്നത കളിക്കാരെ ചാമ്പ്യൻസ് ലീഗ് ഉപക്ഷിക്കാൻ നിര്ബാന്ധിതരാക്കി.ചർച്ചകൾ വിജയകരമായ ധാരണയിൽ എത്തിയാൽ ആ താരങ്ങൾക്ക് വീണ്ടും ചാമ്പ്യൻസ് ലീഗിൽ പന്ത് തട്ടാൻ അവസരം ലഭിക്കും.സൗദി പ്രോ ലീഗിൽ ടോപ് ഫിനിഷ് ചെയ്യുന്ന ക്ലബായിരിക്കും 2025-ലെ ചാമ്പ്യൻസ് ലീഗിൽ പങ്കെടുക്കുക.സൗദി അറേബ്യൻ ഫുട്ബോളിന് പ്രചാരം വർദ്ധിപ്പിക്കാനും ചാമ്പ്യൻസ് ലീഗ് പ്രവേശനം ഗുണം ചെയ്യും.
അഞ്ച് തവണ ചാമ്പ്യൻസ് ലീഗ് ജേതാവായ ക്രിസ്റ്റ്യാനോക്ക് തന്റെ സൗദി ക്ലബ് അൽ നാസറിന് വേണ്ടി കളിക്കുമ്പോൾ യൂറോപ്യൻ ഫുട്ബോളിലേക്ക് തിരിച്ചെത്തിയേക്കാം. റയൽ താരമായി കരീം ബെൻസീമയും അഞ്ച് തവണ ചാമ്പ്യൻസ് ലീഗ് നേടിയിട്ടുണ്ട്.