ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടി20യിൽ കൂറ്റൻ സ്കോർ പടുത്തുയർത്തി ഇന്ത്യ. 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 235 റൺസാണ് ഇന്ത്യ അടിച്ചു കൂട്ടിയത്. യശസ്വി ജയ്സ്വാളും ഋതുരാജ് ഗെയ്ക്വാദും ഇന്ത്യക്ക് തകർപ്പൻ തുടക്കമാണ് നൽകിയത്.
ഓസീസ് ബൗളർമാരെ തല്ലിച്ചതച്ച ജയ്സ്വാൾ 24 പന്തിൽ അർദ്ധ സെഞ്ച്വറി തികച്ചു.യശസ്വി 2 സിക്സും 9 ഫോറും പറത്തി. 50ൽ 44 റൺസ് ബൗണ്ടറികളിലൂടെ മാത്രം നേടി.യശസ്വി ജയ്സ്വാൾ 25 പന്തിൽ 2 സിക്സറും 9 ഫോറും സഹിതം 53 റൺസെടുത്തു. ആദ്യ വിക്കറ്റിൽ റുതുരാജ് ഗെയ്ക്വാദിനൊപ്പം 77 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. രണ്ടാം വിക്കറ്റിൽ ഇഷാൻ കിഷനും റുതുരാജ് ഗെയ്ക്വാദും ചേർന്ന് 87 റൺസ് കൂട്ടിച്ചേർത്തു.
Rinku Singh providing the finishing touch once again 😎
— BCCI (@BCCI) November 26, 2023
25 runs off the penultimate over as 200 comes 🆙 for #TeamIndia 👌👌#INDvAUS | @IDFCFIRSTBank pic.twitter.com/hA92F2zy3W
ആറ് ഓവറിൽ 77/1 എന്ന നിലയിൽ നിന്ന് ഇന്ത്യക്ക് 13 ഓവറിൽ 124/1 എന്ന നിലയിലെത്തി.ഗ്ലെൻ മാക്സ്വെൽ എറിഞ്ഞ 14-ാം ഓവറിൽ ഇന്ത്യ 23 റൺസ് അടിച്ചെടുത്തു.ഗെയ്ക്വാദും ഇഷാനും തങ്ങളുടെ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി.32 പന്തിൽ 3 ഫോറും 4 സിക്സും സഹിതം 52 റൺസാണ് ഇഷാൻ നേടിയത്. ടി20 ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ ആറാം അർധസെഞ്ചുറിയാണിത്.
Yashasvi was in the mood tonight 😌
— JioCinema (@JioCinema) November 26, 2023
Scoring a breathtaking half-century in just 24 balls & leaving us in awe! 🤯#INDvAUS #JioCinemaSports pic.twitter.com/gIGNUtmjvO
43 പന്തിൽ 58 (3 ഫോറും 2 സിക്സും) നേടിയാണ് റുതുരാജ് ഗെയ്കവാദ് മടങ്ങിയത്.ഓസ്ട്രേലിയയ്ക്കെതിരായ അദ്ദേഹത്തിന്റെ കന്നി ടി20 അർദ്ധ സെഞ്ചുറിയാണിത്.സൂര്യകുമാർ യാദവ് (19), റിങ്കു സിംഗ് (31*) എന്നിവർ അവസാന ഓവറുകളിൽ ഇന്ത്യൻ സ്കോറിങ് ഉയർത്തി.റിങ്കു സിംഗ് 9 പന്തിൽ നിന്നും ൪ ബൗണ്ടറിയും രണ്ടു സിക്സും അടക്കമാണ് 31 റൺസ് അടിച്ചെടുത്തത്.