2023ലെ ഐസിസി ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ നായകൻ രോഹിത് ശർമ്മയെ ‘ബൗൾ ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ബാറ്റർ’ എന്നാണ് പാകിസ്ഥാൻ വൈസ് ക്യാപ്റ്റനും ലെഗ് സ്പിന്നറുമായ ഷദാബ് ഖാൻ വിശേഷിപ്പിച്ചത്.കുൽദീപ് യാദവിനെ ഏറ്റവും മികച്ച ഇന്ത്യൻ ബൗളറായി ഷദാബ് തിരഞ്ഞെടുത്തു.
മികച്ച ഫോമിലുള്ള കുൽദീപ് അടുത്തിടെ ഏഷ്യാ കപ്പിലെ പ്ലെയർ ഓഫ് ദ ടൂർണമെന്റായി തിരഞ്ഞെടുക്കപ്പെട്ടു. 2023 ഏഷ്യാ കപ്പിന്റെ സൂപ്പർ 4 ഘട്ടത്തിൽ ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ ഷദാബ് ഖാന്റെ പ്രകടനം മോശമായിരുന്നു.10 ഓവറിൽ 71 റൺസ് വഴങ്ങി ഒരു വിക്കറ്റ് മാത്രമാണ് അദ്ദേഹത്തിന് എടുക്കാനായത്, മെൻ ഇൻ ബ്ലൂ 356/2 എന്ന മികച്ച സ്‌കോറാണ് നേടിയത്. ബാറ്റിൽ, അദ്ദേഹത്തിന്റെ സംഭാവന വളരെ കുറവായിരുന്നു, 6 റൺസ് മാത്രം.
“ഞാൻ രോഹിത് ശർമ്മയെ വളരെയധികം ആരാധിക്കുന്നു, ലോകത്തിലെ മുൻനിര ബാറ്റ്‌സ്മാൻമാരിൽ, പന്തെറിയാൻ ഏറ്റവും പ്രയാസമുള്ളയാളാണ് അദ്ദേഹം. ഒരിക്കൽ സെറ്റ് ആയാൽ വളരെ അപകടകാരിയാകും”ഷദാബ് ഹൈദരാബാദിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ന്യൂസിലൻഡിനെതിരായ സന്നാഹ മത്സരത്തിൽ 346 റൺസ് വിജയലക്ഷ്യം പാക്കിസ്ഥാന് പ്രതിരോധിക്കാനായില്ല, ഇത് അവരുടെ ബൗളിംഗ് ലൈനപ്പിനെക്കുറിച്ച് ഗൗരവമായ ചിന്തകൾക്ക് പ്രേരിപ്പിച്ചു.
Pakistan's Shadab khan#pakustan #shadab #rohitsharma pic.twitter.com/PEmih2DQhm
— RVCJ Sports (@RVCJ_Sports) October 1, 2023
ഒക്‌ടോബർ മൂന്നിന് ഓസ്‌ട്രേലിയയുമായുള്ള സന്നാഹ പോരാട്ടത്തിന് നിർണായക പ്രാധാന്യമുണ്ട്. ഷദാബിന്റെ ഫോം പാക്കിസ്ഥാന് നിർണായകമാണ്. ലോകകപ്പില്‍ ഒക്ടോബര്‍ ആറിന് നെതര്‍ലന്‍ഡ്സിനെതിരെ ആണ് പാകിസ്ഥാന്‍റെ ആദ്യ മത്സരം. 14ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം.
𝐅𝐢𝐧𝐝𝐢𝐧𝐠 𝐇𝐢𝐬 𝐒𝐭𝐫𝐢𝐝𝐞 – Shadab Khan believes a well-deserved break helped him conquer mental hurdles and aims to regain top form 💪#ICCCricketWorldCup #CWC23 #ShadabKhan pic.twitter.com/RZGLkuknBB
— CricWick (@CricWick) October 1, 2023