ശ്രീലങ്കൻ താരം ആഞ്ചലോ മാത്യൂസിനെതിരെ ടൈംഔട്ടാക്കിയതിനെതിരെ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ ഒരിക്കലും ഖേദിക്കുന്നില്ല.ഡൽഹിയിൽ നടന്ന ലോകകപ്പ് 2023 മത്സരത്തിനിടെ അമ്പയർ ആവശ്യപ്പെട്ടിട്ടും ബംഗ്ലാദേശ് ക്യാപ്റ്റൻ അപ്പീൽ പിൻവലിക്കാൻ തയ്യാറായില്ല.
ഓൺ-ഫീൽഡ് അമ്പയർമാരായ മറെയ്സ് ഇറാസ്മസ്, റിച്ചാർഡ് ഇല്ലിംഗ്വർത്ത് എന്നിവർ അപ്പീൽ പിൻവലിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ഷാക്കിബിനോട് രണ്ടുതവണ ചോദിച്ചു പക്ഷേ ബംഗ്ലാദേശ് ഓൾറൗണ്ടർ മനസ്സ് മാറ്റിയില്ല. അതോടെ അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിൽ ടൈം ഔട്ട് ലഭിക്കുന്ന ആദ്യ ക്രിക്കറ്റ് താരമായി മാത്യൂസ് മാറി.മാത്യൂസ് പന്ത് നേരിടുംമുന്‍പ് ഹെല്‍മറ്റ് മാറ്റാനായി ആവശ്യപ്പെട്ടു. ഹെല്‍മറ്റിന്റെ സ്ട്രാപ്പ് പൊട്ടിയതുമൂലമാണ് മാറ്റാൻ ആവശ്യപ്പെട്ടത്.പുതിയ ഹെല്‍മറ്റുമായി സഹതാരം ഗ്രൗണ്ടിലെത്തിയപ്പോഴേക്കും ബംഗ്ലാദേശ് നായകന് ഷാക്കിബ് അല്‍ ഹസ്സന് ടൈംഡ് ഔട്ടിനായി അപ്പീല്‍ ചെയ്തു.പിന്നാലെ അമ്പയര്‍മാര്‍ ഔട്ട് വിധിക്കുകയും ചെയ്തു.
നിയമപ്രകാരം ക്രീസിലുള്ള ബാറ്റര്‍ ഔട്ടാകുകയോ റിട്ടയര്‍ ചെയ്യുകയോ ചെയ്താല്‍ പകരം വരുന്ന ബാറ്റര്‍ അടുത്ത മൂന്ന് മിനിറ്റിനകം പന്ത് നേരിട്ടിരിക്കണം. മാത്യൂസിന് മുന്‍പ് പുറത്തായ സദീര 3.49 നാണ് പുറത്തായത്. 3.54 നാണ് മാത്യൂസിനെതിരേ ടൈംഡ് ഔട്ട് വിളിച്ചത്. ഇത്രയും സമയം ഗ്രൗണ്ടിലുണ്ടായിരുന്നിട്ടും മാത്യൂസിന് ഒരു പന്ത് പോലും നേരിടാനായില്ല. താൻ കളിയുടെ നിയമങ്ങൾക്കനുസൃതമായാണ് കളിക്കുന്നതെന്നും ആർക്കെങ്കിലും പ്രശ്നമുണ്ടെങ്കിൽ നിയമങ്ങൾ മാറ്റാൻ ഐസിസിയോട് ആവശ്യപ്പെടണമെന്നും ഷാക്കിബ് പറഞ്ഞു.
"I don't know if it's right or wrong, but I felt like I was at war"
— ESPNcricinfo (@ESPNcricinfo) November 6, 2023
Shakib Al Hasan shares why he appealed for the unprecedented Angelo Mathews timed out dismissal #BANvSL #CWC23 pic.twitter.com/uAS8MfF62R
“ഞാൻ അമ്പയർമാരോട് ഔട്ടിന് അപ്പീൽ ചെയ്തു ,നിങ്ങൾ മാത്യൂസിനെ തിരികെ വിളിക്കുമോ ഇല്ലയോ എന്ന് അമ്പയർ എന്നോട് ചോദിച്ചു ,ഞാൻ അദ്ദേഹത്തെ തിരികെ വിളിക്കില്ലെന്ന് പറഞ്ഞു,”ബംഗ്ലാദേശ് മൂന്ന് വിക്കറ്റിന് വിജയിച്ചതിന് ശേഷം ഷാക്കിബ് മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു.“അത് നിയമങ്ങളിലുണ്ട്. ഇത് ശരിയാണോ തെറ്റാണോ എന്ന് എനിക്കറിയില്ല, പക്ഷേ എന്റെ ടീം വിജയിക്കണമെന്ന് എനിക്ക് ഒരു തീരുമാനം എടുക്കേണ്ടി വന്നു” 65 പന്തിൽ 82 റൺസും പന്തിൽ 2/57 റൺസും നേടിയ ഷാക്കിബ് പ്ലെയർ ഓഫ് ദി മാച്ചായി.
Shakib Al Hasan said, "umpires asked me if I'm serious or not, I said I'm serious and I want this. I don't know if it's right or wrong, if it's in the rules, I don't mind". pic.twitter.com/RhCx3xvgNh
— Mufaddal Vohra (@mufaddal_vohra) November 6, 2023
നിയമം ശരിയാണോ തെറ്റാണോ എന്ന് ഉറപ്പില്ലെങ്കിലും താൻ ‘യുദ്ധത്തിലാണെന്നും’ നിയമങ്ങൾ പാലിച്ചുവെന്നും പറഞ്ഞുകൊണ്ടാണ് ഷാക്കിബ് അൽ ഹസൻ തന്റെ തീരുമാനത്തെ ന്യായീകരിച്ചത്.“ഞങ്ങളുടെ ഒരു ഫീൽഡർ എന്റെ അടുത്ത് വന്ന് നിങ്ങൾ ഇപ്പോൾ അപ്പീൽ ചെയ്താൽ അവൻ പുറത്താകുമെന്ന് പറഞ്ഞു.തുടർന്ന് ഞാൻ അപ്പീൽ നൽകി,ഞാൻ യുദ്ധത്തിലായിരുന്നു, എന്റെ ടീം വിജയിക്കുമെന്ന് ഉറപ്പാക്കാൻ എനിക്ക് ഒരു തീരുമാനം എടുക്കേണ്ടിവന്നു. ശരിയോ തെറ്റോ, സംവാദങ്ങൾ ഉണ്ടാകും, പക്ഷേ അത് നിയമങ്ങളിലാണെങ്കിൽ ആ അവസരങ്ങൾ എടുക്കുന്നതിൽ എനിക്ക് പ്രശ്നമില്ല” ഷാകിബ് പറഞ്ഞു.