ലോകകപ്പ് ഫൈനലിൽ ഇന്ത്യക്കെതിരെ ആറ് വിക്കറ്റിന്റെ ആധികാരിക ജയത്തോടെ ഓസീസ് ആറാം ലോകകിരീടം ചൂടി. 2003ന് ശേഷം 2023ലും ലോകകപ്പ് ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയോട് പരാജയപ്പെട്ടു.തകർപ്പൻ സെഞ്ച്വറിയുമായി കളം നിറഞ്ഞ് കളിച്ച ഓപണർ ട്രാവിസ് ഹെഡാണ് (137) ഓസ്ട്രലിയയ്ക്ക് വിജയം നേടിക്കൊടുത്തത്.
58 റൺസ് നേടിയ ലബൂഷെയ്നുമായി മികച്ച കൂട്ട്കെട്ട് പടുത്തുയർത്തിയ ഹെഢ് ഓസ്ട്രേലിയയയെ അനായാസം വിജയത്തിലെത്തിച്ചു.ഇന്ത്യയുയര്‍ത്തിയ 241 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഓസ്ട്രേലിയ 43 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയ ദൂരം മറികടന്നു. ഫൈനലിൽ ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് ഷമിക്കുമൊപ്പം രോഹിത് ശർമ്മയാണ് ബൗളിംഗ് ആരംഭിച്ചത്. കഴിഞ്ഞ 10 മത്സരങ്ങളിൽ മുഹമ്മദ് സിറാജ് ബുംറയെ കൂട്ടുപിടിച്ചെങ്കിലും രോഹിത് കോമ്പിനേഷൻ മാറ്റി.
ഡേവിഡ് വാർണറുടെ വിക്കറ്റ് ഷമി വീഴ്ത്തിയെങ്കിലും പുതിയ പന്തിൽ സ്വിംഗ് നിയന്ത്രിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. മുൻ ഓസ്ട്രേലിയൻ ഓൾ റൗണ്ടർ ഷെയിൻ വാട്സൺ രോഹിത് ശർമയുടെ ഈ തീരുമാനത്തോടെ വിയോജിപ്പ് രേഖപ്പെടുത്തുകയും തോൽവിയിൽ ഇതൊരു കാരണമായെന്നും അഭിപ്രായപ്പെട്ടു.പുതിയ പന്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച മുഹമ്മദ് സിറാജ് എന്തുകൊണ്ടാണ് ഓപ്പണിങ് സ്പെല്ലിൽ ബൗൾ ചെയ്യാതിരുന്നത് . ഇതിലാണ് ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് തെറ്റുപറ്റിയത്”ഷെയ്ൻ വാട്സൺ പറഞ്ഞു.
മത്സരത്തിൽ ആദ്യ ബാറ്റ് ചെയ്ത ഇന്ത്യക്ക് വേണ്ടി ക്യാപ്റ്റൻ രോഹിത് ശർമ്മ തകർപ്പൻ തുടക്കം നൽകിയെങ്കിലും ഇന്ത്യക്ക് വേഗത്തിൽ റൺസ് നേടാനായില്ല.രോഹിതിന്റെ വിക്കറ്റ് വീഴ്ച്ച ഇന്ത്യയുടെ പതനത്തിന് തുടക്കമിട്ടു.”എന്തുകൊണ്ടാണ് കെഎൽ രാഹുലും വിരാട് കോലിയും ഗ്ലെൻ മാക്സ്വെൽ, ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ് എന്നിവർക്കെതിരെ ബൗണ്ടറികൾ അടിച്ചില്ല. അവർ സ്ഥിരം ബൗളർമാരല്ല, കോഹ്ലിയും കെഎല്ലും അവർക്കെതിരെ റൺസ് സ്കോർ ചെയ്യാൻ ശ്രമിക്കേണ്ടതായിരുന്നു”.