വാങ്കഡെയിലെ തൻ്റെ ഹോം ഗ്രൗണ്ടിൽ ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യയുടെ ഏഴാം ലോകകപ്പ് 2023 മത്സരത്തിൽ ഇന്ത്യൻ നായകൻ വെറും നാല് റൺസിന് പുറത്തായി. മത്സരത്തിന്റെ രണ്ടാം പന്തിൽ ഇടങ്കയ്യൻ ദിൽഷൻ മധുശങ്ക ഇന്ത്യൻ ക്യാപ്റ്റനെ ക്ലീൻ ബൗൾഡ് ചെയ്തു.നടന്നുകൊണ്ടിരിക്കുന്ന ടൂർണമെന്റിൽ 400-ലധികം റൺസ് നേടിയ ശർമ്മ ബൗണ്ടറി നേടിയാണ് ഇന്നിങ്സ് തുടങ്ങിയത്.
ശർമ്മ ഇപ്പോൾ വാങ്കഡെയിൽ നാല് ഏകദിന മത്സരങ്ങൾ കളിച്ചിട്ടുണ്ട്, എന്നാൽ തന്റെ ഹോം ഗ്രൗണ്ടിൽ 50 റൺസ് അടിച്ചെടുക്കാൻ മാത്രമാണ് ശർമ്മയ്ക്ക് കഴിഞ്ഞത്.ഹോം ഗ്രൗണ്ടിൽ മികച്ച ഇന്നിങ്സ് കളിക്കാൻ ഒരിക്കലും രോഹിതിന് കഴിഞ്ഞിട്ടില്ല.വാങ്കഡെയിൽ 50 ഓവർ ഫോർമാറ്റിൽ രോഹിത് ഇതുവരെ 20 റൺസ് കടന്നിട്ടില്ല. ശരാശരി 12.50 യും, സ്ട്രൈക്ക് റേറ്റ് 90.90 ആണ്. ഈ വേദിയിലെ നാല് പുറത്താക്കലുകളിൽ മൂന്നിലും രോഹിത് ശർമയെ പുറത്താക്കിയത് ഇടംകൈയ്യൻ സീമർമാർ ആണ്.മിച്ചൽ സ്റ്റാർക്കും ട്രെന്റ് ബോൾട്ടും ചേർന്നാണ് താരത്തെ നേരത്തെ പുറത്താക്കിയത്.
കൂടാതെ, ഇത് 33-ാം തവണയാണ് ഒരു ഇടങ്കയ്യൻ സീമർ ശർമ്മയെ ഏകദിനത്തിൽ പുറത്താക്കുന്നത്.ഇപ്പോൾ നടക്കുന്ന ടൂർണമെന്റിൽ മികച്ച ഫോമിലാണ് രോഹിത്. ഇന്നിംഗ്‌സിലെ ആദ്യ പന്തിൽ തന്നെ ബൗണ്ടറി നേടിയ ശർമ്മ ടൂർണമെന്റിലെ 7 മത്സരങ്ങൾക്കുള്ളിൽ 400 റൺസ് തികച്ചു. ഇപ്പോൾ 402 റൺസ് നേടിയിട്ടുള്ള അദ്ദേഹം IND vs SL പോരാട്ടം ആരംഭിക്കുന്നതിന് മുമ്പ് ഇന്ത്യയുടെ ഏറ്റവും വലിയ റൺ സ്കോററായിരുന്നു.ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ആദ്യം ബാറ്റ് ചെയ്യാൻ അയച്ചു.ഇത് രണ്ടാം തവണയാണ് മെൻ ഇൻ ബ്ലൂ ടൂർണമെന്റിൽ ആദ്യം ബാറ്റ് ചെയ്യുന്നത്.
ഇന്ത്യയുടെ പ്ലേയിംഗ് ഇലവൻ:രോഹിത് ശർമ്മ(സി), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ(പ), സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്
ശ്രീലങ്കയുടെ പ്ലേയിംഗ് ഇലവൻ:പാത്തും നിസ്സാങ്ക, ദിമുത് കരുണരത്‌നെ, കുസൽ മെൻഡിസ്(w/c), സദീര സമരവിക്രമ, ചരിത് അസലങ്ക, ആഞ്ചലോ മാത്യൂസ്, ദുഷൻ ഹേമന്ത, മഹേഷ് തീക്ഷണ, കസുൻ രജിത, ദുഷ്മന്ത ചമീര, ദിൽഷൻ മധുശങ്ക