ഹാങ്ഷൗവിലെ പിംഗ്ഫെംഗ് കാമ്പസ് ക്രിക്കറ്റ് ഫീൽഡിൽ നടന്ന ഏഷ്യൻ ഗെയിംസ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഇന്ത്യൻ ടീം നേപ്പാളിനെതിരെ 23 റൺസിന്റെ വിജയം നേടി.യശസ്വി ജയ്സ്വാളാണ് ഇന്ത്യയുടെ വിജയത്തിൽ ബാറ്റുകൊണ്ടു തിളങ്ങിയത്. ഇടംകൈയ്യൻ ഓപ്പണർ 49 പന്തിൽ 8 ഫോറും 7 സിക്സും സഹിതം 100 റൺസ് നേടി, ടീമിനെ 20 ഓവറിൽ 202/4 എന്ന കൂറ്റൻ സ്കോറിലെത്തിച്ചു.
ഇന്ത്യൻ ബൗളർമാർ നേപ്പാളിനെ 179/9 എന്ന നിലയിൽ ഒതുക്കി. തന്റെ നാലോവറിൽ 24 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവി ബിഷ്ണോയി ഇന്ത്യൻ നിരയിൽ തിളങ്ങി.മത്സരത്തിന് ശേഷം മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ രണ്ടാം നിര ഇന്ത്യൻ ടീമിന്റെ പ്രകടനത്തെ പ്രശംസിച്ചുവെങ്കിലും ടീമിൽ സഞ്ജു സാംസണിന്റെ അഭാവത്തെ അപലപിച്ചു.സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലെ തന്റെ പോസ്റ്റിൽ, ഏഷ്യൻ ഗെയിംസിന്റെ വിക്കറ്റ് കീപ്പർ-ബാറ്ററായി ജിതേഷ് ശർമ്മയെ ഉൾപ്പെടുത്തിയതിനെയും തരൂർ ചോദ്യം ചെയ്തു.
“ഏഷ്യൻ ഗെയിംസിൽ രണ്ടാം നിര ഇന്ത്യൻ ടീം കളിക്കുന്നത് കാണുന്നതിൽ സന്തോഷമുണ്ട്. ജയ്സ്വാൾ എന്തുകൊണ്ടാണ് താൻ മികച്ച കഴിവുള്ളവനാണെന്ന് വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ എന്തുകൊണ്ട് സഞ്ജു സാംസൺ ടീമിലില്ല.അദ്ദേഹത്തിന്റെ റെക്കോർഡ് ജിതേഷ് ശർമ്മയേക്കാൾ മികച്ചതാണ്’ശശി തരൂർ പറഞ്ഞു.
Great to see the second-string Indian side in action at the #AsianGames, with @ybj_19 demonstrating again why he is a potential great. But why isn’t @IamSanjuSamson in the side? His record vastly outstrips that of @jiteshsharma, who is older too. Incomprehensible are the ways of…
— Shashi Tharoor (@ShashiTharoor) October 3, 2023
കഴിഞ്ഞ മാസം 2023ലെ ഇന്ത്യയുടെ ലോകകപ്പ് ടീമിൽ നിന്നും സഞ്ജു സാംസണും പുറത്തായിരുന്നു.ഇന്ത്യയിലെ ഏറ്റവും മികച്ച ടി20 ക്രിക്കറ്റർമാരിൽ ഒരാളായാണ് സാംസൺ പരക്കെ പരിഗണിക്കപ്പെടുന്നത്.കഴിഞ്ഞ മൂന്ന് ഐപിഎൽ സീസണുകളിൽ രാജസ്ഥാൻ റോയൽസിനെ നയിക്കുന്നത് സഞ്ജുവാണ്.അദ്ദേഹത്തിന് കീഴിൽ, റോയൽസ് ഐപിഎൽ 2022 സീസണിന്റെ ഫൈനൽ കളിച്ചു.