ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള കേപ്ടൗൺ ടെസ്റ്റ് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്.79 റൺസ് പിന്തുടർന്നിറങ്ങിയ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. രണ്ട് മത്സരങ്ങളുടെ പരമ്പര ഇതോടെ സമനിലയിലായി. ചരിത്രത്തിലാദ്യമായി കേപ്ടൗണിൽ ടെസ്റ്റ് വിജയിക്കാനും ഇന്ത്യയ്ക്ക് സാധിച്ചു. ണ്ടാം ടെസ്റ്റ് വെറും ഒന്നര ദിവസത്തിനുള്ളിൽ നാടകീയമായി അവസാനിച്ചു.ഇത്ര ചുരുങ്ങിയ സമയംകൊണ്ട് ഒരു ടെസ്റ്റ് തീര്‍ന്ന ചരിത്രമില്ല.
എറിഞ്ഞ പന്തുകളുടെ അടിസ്ഥാനത്തില്‍ നോക്കിയാലും കേപ്ടൗണിലെ ടെസ്റ്റിനു തന്നെയാണ് റെക്കോഡ്. രണ്ട് ടീമുകളുടെ രണ്ടിന്നിങ്സുകള്‍ക്കായി വേണ്ടിവന്നത് വെറും 642 പന്തുകള്‍ (107 ഓവര്‍). ഇത്ര കുറഞ്ഞ പന്തില്‍ ഫലംകണ്ട ടെസ്റ്റും ചരിത്രത്തില്‍ വേറെയില്ല.ഇന്ത്യൻ ബാറ്റർമാരുടെ തകർച്ചയും ഇന്ത്യൻ ബൗളർമാരുടെ ആധിപത്യ പ്രകടനവുമാണ് മത്സരത്തിന്റെ സവിശേഷത. ആദ്യ ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്കയെ 55 റൺസിന് പുറത്താക്കിയ ഇന്ത്യ 100 റൺസിന്റെ ലീഡ് നേടി.
Spirit of Cricket 👏#TeamIndia | #SAvIND pic.twitter.com/MkW3IiPraY
— BCCI (@BCCI) January 4, 2024
15 റൺസിന് ആറ് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജാണ് ഒന്നാം ദിവസത്തെ ഹീറോ. രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും ഇന്ത്യൻ ഒന്നാം ഇന്നിംഗ്സിന് മികച്ച തുടക്കമാണ് നൽകിയത്, വിരാട് കോലി 46 റൺസും നേടി. എന്നാൽ ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് അഭൂതപൂർവമായ തകർച്ച അനുഭവപ്പെട്ടു , പൂജ്യം റൺസിന് ആറ് വിക്കറ്റ് നഷ്ടമായി, ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ മോശം റെക്കോർഡ് സ്ഥാപിച്ചു.
And that's THAT! The shortest ever Test with a result goes India's way!#TeamIndia win a historic Test by 7 wickets, their 1st ever Test victory at Cape Town!
— Star Sports (@StarSportsIndia) January 4, 2024
The series finishes level at 1-1!#Cricket #SAvIND pic.twitter.com/exZ5epE2RA
The shortest completed Test in the history of the game … just 107 overs (642 balls) for India to beat South Africa at Newlands 🤯 #SAvIND
— cricket.com.au (@cricketcomau) January 4, 2024
Scorecard: https://t.co/zCYu548iqV pic.twitter.com/tiZxze3QyZ
രണ്ടാം ഇന്നിംഗ്സിൽ ആറ് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറ സൗത്ത് ആഫ്രിക്കയെ തകർത്തു.എയ്ഡൻ മാർക്രമിന്റെ പൊരുതി നേടിയ സെഞ്ചുറിയാണ് സൗത്ത് ആഫ്രിക്കക്ക് ലീഡ് നേടിക്കൊടുത്തത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 79 എന്ന മിതമായ വിജയലക്ഷ്യം മൂന്നു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.
A pitch that favoured the bowlers saw #TeamIndia make it difficult for #SouthAfrica batters!
— Star Sports (@StarSportsIndia) January 4, 2024
Here are the fall of wickets. Relive the 🔥 spells & cherish this big win for 🇮🇳#SAvIND #Cricket pic.twitter.com/q60Q98dlpa
എറിഞ്ഞ പന്തുകളുടെ അടിസ്ഥാനത്തിൽ ഏറ്റവും ദൈർഘ്യം കുറഞ്ഞ ടെസ്റ്റ് : –
2024-ൽ SA vs IND – 642* (കേപ്പ് ടൗൺ)
AUS vs SA – 656 ൽ 1932 (മെൽബൺ)
WI vs ENG – 672 ൽ 1935 (ബ്രിഡ്ജ്ടൗൺ)
ENG vs AUS – 788-ൽ 1888 (മാഞ്ചസ്റ്റർ)
ENG vs AUS – 792-ൽ 1888 (ലോർഡ്സ്)