ബീഹാർ എതിരായ രഞ്ജി ട്രോഫി മാച്ചിൽ ബാറ്റിംഗ് തകർച്ച നേരിട്ട് കേരള ടീം. ഇന്ന് ആരംഭം കുറിച്ച മാച്ചിൽ ആദ്യം ബാറ്റ് ചെയ്ത കേരള ടീമിന് ഒന്നാം ദിനത്തിൽ നേരിട്ടത് വൻ ബാറ്റിംഗ് തകർച്ച. സ്ഥിരം നായകൻ സഞ്ജു സാംസൺ ഇല്ലാതെ കേരള ടീം ഇറങ്ങിയപ്പോൾ രോഹൻ കുന്നുമ്മലാണ് കേരളത്തെ നയിക്കുന്നത്.
ബീഹാറിനെതിരായ നിർണായകമായ രഞ്ജി ട്രോഫി മത്സരത്തിൽ തുടക്കത്തിൽ തന്നെ പൂർണ്ണമായി തന്നെ തകർന്നടിഞ്ഞ ടീം കേരളത്തെ ആദ്യ ദിവസം കൈപിടിച്ചു രക്ഷിച്ചത് ശ്രേയസ് ഗോപാൽ ബാറ്റിംഗ് മികവ്.കേരളത്തിന്റെ ബാറ്റർമാരൊക്കെയും മത്സരത്തിൽ നന്നായി പരാജയപ്പെട്ടപ്പോൾ ശ്രേയസ് ഗോപാലിന്റെ മാസ്മരിക സെഞ്ച്വറി കേരളത്തെ ഭേദപെട്ട സ്കോറിലേക്ക് ഒന്നാം ദിനം എത്തിച്ചു.
ശ്രേയസ് ഗോപാൽ സെഞ്ച്വറി മികവിൽ 9 വിക്കറ്റ് നഷ്ടത്തിൽ 203 റൺസ് എന്നുള്ള നിലയിലാണ് കേരള ടീം. ഓപ്പണിങ് ബാറ്റ്‌സ്മാൻ ആനന്ദ് കൃഷ്ണൻ(9 റൺസ് ), നായകൻ രോഹൻ കുന്നുമ്മൽ(5 റൺസ് ), സച്ചിൻ ബേബി(1 റൺസ് ) വിഷ്ണു വിനോദ്(0)എന്നിവർ അതിവേഗം പുറത്തായി.ശേഷം എത്തിയ ശ്രേയസ് ഗോപാൽ ഒറ്റക്ക് കേരളത്തെ മുന്നോട്ട് നയിച്ചു.
196 ബോളിൽ നിന്നും 17 ഫോറും 1 സിക്സ് അടക്കമാണ് ശ്രേയസ് ഗോപാൽ 113 റൺസിലേക്ക് എത്തിയത്.ശ്രേയസ് ഗോപാൽ കൂടാതെ 69 പന്തുകളിൽ നിന്നും 37 റൺസ് മത്സരത്തിൽ നേടിയ അക്ഷയ് തിളങ്ങി. ലാസ്റ്റ് മാച്ചിൽ മുംബൈയോട് തോറ്റ കേരള ടീമിന് ബീഹാർ എതിരായ മത്സരം നിർണായകമാണ്