ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (BCCI) ഇന്ത്യൻ ടീമിനായുള്ള വാർഷിക കേന്ദ്ര കരാറുകൾ പ്രഖ്യാപിച്ചു. മുൻനിര വിഭാഗങ്ങൾ (ഗ്രേഡ് A+) ഒഴികെ ബാക്കിയുള്ള മൂന്ന് ഗ്രേഡുകളിൽ വലിയ മാറ്റങ്ങളുണ്ടായി.വാര്‍ഷിക കരാറില്‍നിന്ന് ഇഷാന് കിഷനും ശ്രേയസ് അയ്യരും പുറത്തായി. താരങ്ങള്‍ ദേശീയ ടീമില്‍ കളിക്കുന്നില്ലെങ്കില്‍ ആഭ്യന്തര ക്രിക്കറ്റിന്റെ ഭാഗമായിരിക്കണമെന്നും ബിസിസിഐ വ്യക്തമാക്കി.
മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ് ബിസിസിഐയുടെ ഗ്രേഡ് സി വിഭാഗത്തിലാണുള്ളത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ ഇടവേളയെടുത്ത് നാട്ടിലേക്ക് മടങ്ങിയ ഇഷാന് പിന്നീട് ടീം ഇന്ത്യക്കായി കളിച്ചിട്ടില്ല. അതേസമയം ഇല്ലാത്ത പരിക്ക് ചൂണ്ടിക്കാണിച്ച് രഞ്ജിയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ശ്രേയസ് അയ്യര്‍ ചെയ്തത്. ഇവര്‍ക്ക് പുറമെ ചില വെറ്ററന്‍ താരങ്ങള്‍ക്കും പുതിയ കരാറില്‍ സ്ഥാനം നഷ്ടമായി. ചേതേശ്വര്‍ പൂജാരയാണ് ബിസിസിഐ കരാര്‍ നഷ്ടമായ മറ്റൊരു താരം. ഓപ്പണര്‍ ശിഖര്‍ ധവാന്, പേസര്‍ ഉമേഷ് യാദവ്, സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ക്കും കരാര്‍ പോയി.
🚨 Shreyas Iyer and Ishan Kishan are not part of the list of 30 contracted players, while Yashasvi Jaiswal has been given his first BCCI central contract
— ESPNcricinfo (@ESPNcricinfo) February 28, 2024
Full story 👉 https://t.co/hbrWVma6qQ pic.twitter.com/AGxqiXthra
നാല് താരങ്ങളും നിലവില്‍ ഇന്ത്യന്‍ സെലക്ടര്‍മാരുടെ പരിഗണനയിലുള്ളവര്‍ അല്ല. ഇവരില്‍ ചഹലിന് മാത്രമാണ് ദേശീയ ടീമിലേക്ക് മടങ്ങിവരാന്‍ സാധ്യതയുള്ളത്. രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ എന്നീ താരങ്ങളാണ് എ പ്ലസ് വിഭാഗത്തിലുള്ളത്. ആറ് താരങ്ങള്‍ എ ഗ്രേഡിലുണ്ട്. ആര്. അശ്വിന്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കെ.എല്‍. രാഹുല്‍, ശുഭ്മന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് എ ഗ്രേഡിലുള്ള താരങ്ങള്‍.സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, യശസ്വി ജയ്സ്വാള്‍ എന്നിവരാണ് ബി ഗ്രേഡിലുള്ളവർ.
റിങ്കു സിങ്, തിലക് വര്‍മ, ഋതുരാജ് ഗെയ്ക്വാദ്, ഷാര്‍ദൂല്‍ ഠാക്കൂര്‍, ശിവം ദുബെ, രവി ബിഷ്ണോയി, ജിതേഷ് ശര്‍മ, വാഷിങ്ടന്‍ സുന്ദര്‍, മുകേഷ് കുമാര്‍, സഞ്ജു സാംസണ്, അര്‍ഷ്ദീപ് സിങ്, കെ.എസ്. ഭരത്, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാന്, രജത് പട്ടീദാര്‍ എന്നിവർ സിയിൽ ഉൾപ്പെട്ടു.മുഹമ്മദ് സിറാജ്, ശുഭ്മാൻ ഗിൽ, കെ എൽ രാഹുൽ എന്നിവരാണ് ബി ഗ്രേഡിൽ നിന്ന് എ ഗ്രേഡിലേക്ക് പ്രമോഷൻ നേടിയ മൂന്ന് പേർ, ബാക്കിയുള്ള കളിക്കാർ അതത് വിഭാഗങ്ങളിൽ സ്ഥാനം നിലനിർത്തി. കുൽദീപ് യാദവ് മാത്രമാണ് സി ഗ്രേഡിൽ നിന്ന് ബി ഗ്രേഡിലേക്ക് പ്രമോഷൻ നേടിയത്. ഋഷഭ് പന്തും അക്സർ പട്ടേലും എയിൽ നിന്ന് ബിയിലേക്ക് ഒരു ഗ്രേഡ് താഴ്ത്തി.
🚨 BREAKING 🚨
— Sportskeeda (@Sportskeeda) February 28, 2024
Shreyas Iyer and Ishan Kishan NOT included in BCCI’s annual central contracts for 2023-24 ❌#CricketTwitter pic.twitter.com/5vg0ZXVSN5
ബിസിസിഐ വാർഷിക കേന്ദ്ര കരാർ ലിസ്റ്റ് 2023/24
ഗ്രേഡ് എ+ – രോഹിത് ശർമ്മ, വിരാട് കോലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ
ഗ്രേഡ് എ – ആർ അശ്വിൻ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കെ എൽ രാഹുൽ, ശുഭ്മാൻ ഗിൽ, ഹാർദിക് പാണ്ഡ്യ
ഗ്രേഡ് ബി – സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, കുൽദീപ് യാദവ്, അക്സർ പട്ടേൽ, യശസ്വി ജയ്സ്വാൾ
ഗ്രേഡ് സി – റിങ്കു സിംഗ്, തിലക് വർമ്മ, റുതുരാജ് ഗെയ്ക്വാദ്, ശാർദുൽ താക്കൂർ, ശിവം ദുബെ, രവി ബിഷ്ണോയ്, ജിതേഷ് ശർമ്മ, വാഷിംഗ്ടൺ സുന്ദർ, മുകേഷ് കുമാർ, സഞ്ജു സാംസൺ, അർഷ്ദീപ് സിംഗ്, കെഎസ് ഭരത്, പ്രശസ്ത് കൃഷ്ണ, അവേഷ് ഖാൻ, രജത് പതിദാർ