ലോകകപ്പ് 2023ൽ തുടർച്ചയായ മൂന്നു മത്സരങ്ങളിൽ വിജയം നേടിയ ഇന്ത്യ നാലാം മത്സരത്തിൽ ഇന്ന് അയൽക്കാരായ ബംഗ്ലാദേശിനെ നേരിടും.വിജയത്തോടെ ലോകകപ്പിന് തുടക്കമിട്ടെങ്കിലും ബംഗ്ലാദേശ് അവരുടെ അവസാന രണ്ട് മത്സരങ്ങളും പരാജയപ്പെട്ടു.
ഇന്ത്യയും ബംഗ്ലാദേശും ഏകദിന ലോകകപ്പിൽ നാല് തവണ ഏറ്റുമുട്ടിയപ്പോൾ അതിൽ മൂന്ന് മത്സരങ്ങളിൽ ഇന്ത്യ വിജയിച്ചു. 2007ൽ വെസ്റ്റ് ഇൻഡീസിൽ നടന്ന ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരെ ബംഗ്ലാദേശിന്റെ ഏക വിജയം. എന്നിരുന്നാലും, കഴിഞ്ഞ മാസം നടന്ന ഏഷ്യാ കപ്പ് സൂപ്പർ ഫോർ പോരാട്ടം ഉൾപ്പെടെ ഇന്ത്യയ്‌ക്കെതിരായ അവസാന നാല് ഏകദിനങ്ങളിൽ മൂന്നെണ്ണവും ബംഗ്ലാദേശ് വിജയിച്ചു.ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിൽ ഓപ്പണിംഗ് ബാറ്റ്സ്മാൻ ശുഭ്മാൻ ഗില്ലിന് റെക്കോർഡ് തകർക്കാനുള്ള അവസരമുണ്ട്.
ഏറ്റവും വേഗത്തിൽ 2000 ഏകദിന റൺസ് എന്ന റെക്കോർഡ് സ്വന്തമാക്കാൻ താരത്തിന് 67 റൺസ് കൂടി മതിയാകും.ഡെങ്കിപ്പനി മൂലം ഓസ്‌ട്രേലിയയ്ക്കും അഫ്ഗാനിസ്ഥാനുമെതിരായ ഇന്ത്യയുടെ ആദ്യ രണ്ട് മത്സരങ്ങൾ നഷ്‌ടമായതിന് ശേഷം പാകിസ്ഥാനെതിരായ മത്സരത്തിൽ താരം മടങ്ങി വന്നിരുന്നു. പാകിസ്ഥാനെതിരെയുള്ള് മത്സരത്തിൽ ഗിൽ 16 റൺസ് മാത്രമാണ് നേടിയത്.40 ഇന്നിംഗ്‌സുകളിൽ ഈ നേട്ടം കൈവരിച്ച മുൻ ദക്ഷിണാഫ്രിക്കൻ ഓപ്പണർ ഹാഷിം അംലയുടെ പേരിലാണ് ഈ റെക്കോർഡ് നിലകൊള്ളുന്നത്.
If Shubman Gill scores 67 runs in today's game, he will become the fastest batter to reach 2000 runs in ODIs off just 37 innings.
— Sameer Allana (@HitmanCricket) October 19, 2023
The current record is held by Hashim Amla from 40 innings. #INDvBAN pic.twitter.com/uBYFNKdJYB
കരിയറിൽ ഇതുവരെ 36 ഏകദിന ഇന്നിംഗ്‌സുകൾ കളിച്ചിട്ടുള്ള 24 കാരനായ ഗില്ലിന് അംലയെ തോൽപ്പിച്ച് പട്ടികയിൽ ഒന്നാമതെത്താൻ മൂന്ന് ഇന്നിംഗ്‌സുകളാണുള്ളത്.7 സെഞ്ചുറികളും 9 അർദ്ധസെഞ്ചുറികളും ഉൾപ്പെടെ 64.43 എന്ന അതിശയിപ്പിക്കുന്ന ശരാശരിയിൽ 1933 ആണ് ഗില്ലിന്റെ ഏകദിന റൺസ്.ബംഗ്ലാദേശിനെതിരായ ഇന്ത്യൻ വിജയം അഫ്ഗാനിസ്ഥാനെതിരായ വിജയത്തോടെ ലീഡർബോർഡിൽ ഒന്നാം സ്ഥാനം വീണ്ടെടുത്ത ന്യൂസിലൻഡിനൊപ്പം ആതിഥേയരെ വീണ്ടും പോയിന്റ് നിലയിൽ എത്തിക്കും.കളിച്ച നാല് മത്സരങ്ങളും ജയിച്ച ന്യൂസിലൻഡും ടൂർണമെന്റിൽ ഇതുവരെ തോൽവി അറിഞ്ഞിട്ടില്ല.