‘വിമർശകരെ നിശബ്ദരാക്കിയ ശുഭ്മാൻ ഗില്ലിന്റെ സെഞ്ച്വറി’ : 7 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് മൂന്നാം നമ്പറിൽ ഇന്ത്യൻ താരത്തിന്റെ സെഞ്ച്വറി | Shubman Gill

ടെസ്റ്റ് ക്രിക്കറ്റിലെ റണ്‍വരള്‍ച്ചയ്‌ക്ക് വിരാമമിട്ട് ഇന്ത്യയുടെ യുവ ബാറ്റര്‍ ശുഭ്‌മാന്‍ ഗില്‍. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്‍റെ മൂന്നാം ദിനത്തിൽ തകർപ്പൻ സെഞ്ച്വറി സ്വന്തമാക്കിയിരിക്കുകയാണ് ഗിൽ. ടെസ്റ്റിലെ മോശം ഫോമിന്റെ പേരിൽ നിരവധി വിമര്ശനങ്ങൾ ഇന്ത്യൻ ബാറ്റർക്ക് കേൾക്കേണ്ടി വന്നിട്ടുണ്ട്.

ഗില്ലിന്റെ സെഞ്ചുറിയുടെ പിൻബലത്തിൽ ഇന്ത്യ കൂറ്റൻ ലീഡിലേക്ക് കുതിക്കുകയാണ്.മൂന്നാം ദിനത്തിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയെ ജെയിംസ് ആൻഡേഴ്സൺ വീഴ്ത്തിയതിന് ശേഷമാണ് ഗിൽ ക്രീസിലെത്തിയത്. രോഹിത്തിന് പിന്നാലെ യശസ്വി ജയ്‌സ്വാളും പുറത്തായെങ്കിലും ഗില്ലും ശ്രേയസ് അയ്യരും ചേർന്നാണ് ഇന്ത്യയെ 100 കടത്തിയത്.കഴിഞ്ഞ വർഷം അഹമ്മദാബാദ് ടെസ്റ്റിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ 128 റൺസ് നേടിയതിന് ശേഷം ആദ്യമായാണ് ഗിൽ അർദ്ധ സെഞ്ച്വറി നേടിയത്.

ടെസ്റ്റില്‍ ഇതിന് മുന്നെ കളിച്ച 12 ഇന്നിങ്‌സുകളില്‍ ഒരിക്കല്‍ പോലും അര്‍ധ സെഞ്ചുറിയിലേക്ക് എത്താന്‍ 24-കാരന് കഴിഞ്ഞിരുന്നില്ല. ബൗണ്ടറി നേടിക്കൊണ്ട് ആകെ 60 പന്തുകളില്‍ നിന്നാണ് ശുഭ്‌മാന്‍ ഗില്‍ അര്‍ധ സെഞ്ചുറിയിലേക്ക് എത്തിയത്. യശസ്വി ജയ്‌സ്വാളിന്‍റെ വരവോടെ 2023-ലെ വെസ്റ്റ് ഇൻഡീസ് പരമ്പര മുതൽ മൂന്നാം നമ്പറിലാണ് ഗില്‍ കളിക്കുന്നത്. എന്നാല്‍ മൂന്നാം നമ്പറില്‍ താരം നിരന്തരം പരാജയപ്പെടുന്നതാണ് കാണാന്‍ കഴിഞ്ഞത്. അയ്യരുടെയും രജത് പട്ടീദാറിൻ്റെയും പെട്ടെന്നുള്ള സമമർദ്ദത്തിലാക്കിയെങ്കിലും അക്‌സർ പട്ടേലിനെ കൂട്ടുപിടിച്ച് ഗില് ഇന്ത്യൻ ഇന്നിംഗ്സ് മുന്നോട്ട് കൊണ്ട് പോയി.

ഉച്ചഭക്ഷണത്തിന് ശേഷം ഗിൽ സെഞ്ച്വറിയിലെത്തി. 132 പന്തിൽ 11 ഫോറും രണ്ട് സിക്സും സഹിതമാണ് ഗിൽ 100 കടന്നത്.. ഗില്ലിന്റെ ടെസ്റ്റിലെ മൂന്നാം സെഞ്ചുറിയാണിത്. 2023 മാർച്ചിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ അഹമ്മദാബാദിൽ 128 റൺസ് നേടിയതാണ് അദ്ദേഹത്തിൻ്റെ അവസാന ടെസ്റ്റ് സെഞ്ച്വറി. അതിനുശേഷം 12 ഇന്നിംഗ്‌സുകളിൽ നിന്ന് 17.9 ശരാശരിയിൽ 197 റൺസാണ് 24-കാരൻ നേടിയത്.2022ൽ ബംഗ്ലാദേശിനെതിരെ നേടിയ 110 റൺസാണ് ഗില്ലിൻ്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറി.

വിശാഖപട്ടണത്ത് രണ്ടാം ഇന്നിംഗ്‌സിൽ ശുഭ്മാൻ ഗില്ലിൻ്റെ സെഞ്ച്വറി, 2017-ന് ശേഷം ഇന്ത്യയ്‌ക്കായി സ്വന്തം തട്ടകത്തിൽ മൂന്നാം നമ്പറിൽ ഒരു ബാറ്റ്‌സ് നേടുന്ന ആദ്യത്തെ മൂന്നക്ക സ്‌കോറാണ്. 2017 നവംബറിൽ നാഗ്പൂരിൽ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിൽ സ്വന്തം തട്ടകത്തിൽ മൂന്നാം നമ്പറിൽ ചേതേശ്വര് പൂജാര ഇന്ത്യക്കായി അവസാന സെഞ്ച്വറി നേടിയിരുന്നു.തൻ്റെ ആദ്യ 20 പന്തുകളിൽ ടോം ഹാർട്ട്‌ലിയുടെയും മറ്റൊന്ന് ജെയിംസ് ആൻഡേഴ്സൻ്റെയും രണ്ട് എൽബിഡബ്ല്യു കോളുകളെ അതിജീവിച്ചാണ് ഗിൽ മുന്നേറിയത്.ശ്രേയസ് അയ്യരുമൊത്തുള്ള 81 റൺസിൻ്റെ നിർണായകമായി മാറി.