ശുഭ്മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ എന്നിവരെപ്പോലുള്ളവർ ലഭ്യമല്ലാത്തതിനാൽ മാത്രമാണ് സഞ്ജു സാംസണിന് സമീപകാല ടി20 മത്സരങ്ങളിൽ കളിക്കാനുള്ള അവസരം ലഭിച്ചതെന്ന് ബിസിസിഐ സെലക്ടർമാരുടെ നിലവിലെ ചെയർമാനുമായ അജിത് അഗാർക്കർ . ഏഷ്യാ കപ്പിൽ സഞ്ജു സാംസണിനെ ഇന്ത്യൻ ടീം മാനേജ്മെന്റ് വാട്ടർ ബോയിയുടെ റോളിൽ ഒതുക്കുമോ? എന്ന ചോദ്യമാണ് ഉയർന്നു വരുന്നത്.
ഓപ്പണിങ് സ്ഥാനത്തേക്കാണ് ശുഭ്‌മാൻ ഗിൽ തിരിച്ചെത്തിയിരിക്കുന്നത്. നിലവിൽ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറായ സഞ്‌ജുവിനെ മറ്റേതെങ്കിലും സ്ഥാനത്ത് കളിപ്പിക്കുമോ എന്നതിലും വ്യക്തതയില്ല. ഓപ്പണിങല്ലെങ്കില്‍ അദ്ദേഹത്തിനു യോജിച്ച മറ്റൊരു പൊസിഷന്‍ മൂന്നാം നമ്പറാണ്. കഴിഞ്ഞ കുറച്ചു മല്‍സരങ്ങളായി ഈ പൊസിഷനില്‍ കളിചച്ചുകൊണ്ടിരിക്കുന്നത് യുവ ഇടംകൈയന്‍ ബാറ്ററും ഓള്‍റൗണ്ടറുമായ തിലക് വര്‍മയാണ്.സൗത്താഫ്രിക്കയുമായി കഴിഞ്ഞ വര്‍ഷമവസാനം നടന്ന പരമ്പരയില്‍ തുടരെ കണ്ടു സെഞ്ച്വറികളടക്കം നേടിയ അദ്ദേഹം ഈ സ്ഥാനം ഭദ്രമാക്കിയിട്ടുണ്ട്.
ടോപ് ത്രീയിലാണ് സഞ്ജു എല്ലായ്‌പ്പോഴും പെര്‍ഫോം ചെയ്തിട്ടുള്ളത്. അത്കൊണ്ട് വിക്കറ്റ് കീപ്പറായി ലോവർ ഓർഡറിൽ ബാറ്റ് ചെയുന്ന ജിതേഷ് ശർമയെ പരിഗണിക്കും. ഇക്കാരണങ്ങൾ കൊണ്ട് സഞ്ജുവിന് ഏഷ്യാ കപ്പില്‍ പ്ലെയിങ് ഇലവനില്‍ സ്ഥാനം ഉണ്ടാവില്ല.ശുഭ്മാൻ ഗില്ലിന്റെ തിരിച്ചുവരവ് യുഎഇയിൽ നടക്കുന്ന ഏഷ്യാ കപ്പിനുള്ള പ്ലെയിംഗ് ഇലവനിൽ ഇടം നേടാനുള്ള സഞ്ജു സാംസണിന്റെ സാധ്യതകൾ ഏതാണ്ട് അവസാനിപ്പിച്ചുവെന്ന് മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ ആകാശ് ചോപ്ര വിശ്വസിക്കുന്നു. ഗില്ലിനെ വൈസ് ക്യാപ്റ്റനായി പ്രഖ്യാപിച്ചതോടെ അന്താരാഷ്ട്ര ടി20യിൽ സാംസണിന്റെ ഭാവി വീണ്ടും ചോദ്യചിഹ്നമായി. സാംസൺ ടീമിൽ ഇടം നേടിയിട്ടുണ്ട്, എന്നാൽ ഗില്ലിന്റെ തിരിച്ചുവരവ് കേരള ബാറ്റ്‌സ്മാൻ പ്ലെയിംഗ് ഇലവനിൽ ഇടം നേടുമോ എന്ന കാര്യത്തിൽ സംശയം ഉയർത്തിയിട്ടുണ്ട്.
“ഇന്ത്യ എല്ലാ ഫോർമാറ്റിലുമുള്ള ഒരു ക്യാപ്റ്റന്റെ ദിശയിലേക്ക് നീങ്ങുന്നതായി തോന്നുന്നു. ശുഭ്മാൻ ഗില്ലിന്റെ തിരിച്ചുവരവോടെ, സഞ്ജു സാംസണിന്റെ വിധി ഏറെക്കുറെ ഉറപ്പായി. അദ്ദേഹം ഇപ്പോൾ പ്ലെയിംഗ് ഇലവനിൽ ഉണ്ടാകില്ല. തിലക് വർമ്മയെയോ ഹാർദിക് പാണ്ഡ്യയെയോ ടീമിൽ നിന്നും ഒഴിവാക്കില്ല, അതായത് സാംസൺ പുറത്തിരിക്കുകയും ജിതേഷ് ശർമ്മയ്ക്ക് വീണ്ടും അംഗീകാരം ലഭിക്കുകയും ചെയ്യും. ഈ തിരഞ്ഞെടുപ്പിൽ നിന്ന് ഒരു കാര്യം വളരെ വ്യക്തമാണ്, വ്യക്തിത്വങ്ങളെക്കാൾ ബാറ്റിംഗ് സ്ഥാനങ്ങൾക്ക് മുൻഗണന നൽകിയിട്ടുണ്ട്. ഗിൽ വൈസ് ക്യാപ്റ്റനായി വരുന്നതോടെ, അദ്ദേഹം തീർച്ചയായും കളിക്കുകയും ബാറ്റിംഗ് ഓപ്പൺ ചെയ്യുകയും ചെയ്യും. ഇത് സഞ്ജു സാംസണെ XI-ൽ നിന്ന് പുറത്താക്കുന്നു, ”ചോപ്ര ജിയോഹോട്ട്സ്റ്റാറിൽ പറഞ്ഞു.