ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ 23 പന്തിൽ 12 റൺസ് മാത്രമാണ് സഞ്ജു സാംസണ് നേടാൻ സാധിച്ചത്.തന്റെ കഴിവ് തെളിയിക്കാൻ അവസരം ലഭിച്ചിട്ടും അവസരം മുതലാക്കുന്നതിൽ സാംസൺ പരാജയപ്പെട്ടു. ജോഹന്നാസ്ബർഗിലെ ന്യൂ വാണ്ടറേഴ്സ് സ്റ്റേഡിയത്തിൽ നടന്ന ഒന്നാം ഏകദിനത്തിൽ ഇന്ത്യ എട്ട് വിക്കറ്റിന് വിജയിച്ചതിനാൽ സാംസണിന് ബാറ്റ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല.
ലഭിച്ച അവസരങ്ങൾ മുതലാക്കാൻ സാധിക്കാത്തതും സ്ഥിരതയില്ലായ്മയുമാണ് സഞ്ജുവിന്റെ പ്രധാന പ്രശ്നങ്ങൾ.കഴിഞ്ഞ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയ കെഎൽ രാഹുലും ഇഷാൻ കിഷനും ഇന്ത്യയ്ക്ക് വിക്കറ്റ് കീപ്പർമാർ ഉള്ളതിനാൽ, ടീമിൽ സാംസണിന്റെ സ്ഥാനം അനിശ്ചിതത്വത്തിലാണ്.ഫോമിനായുള്ള അദ്ദേഹത്തിന്റെ പോരാട്ടം ഇന്ത്യൻ ഏകദിന ടീമിൽ സ്ഥാനം ഉറപ്പിക്കാനുള്ള സാധ്യതയെ തടസ്സപ്പെടുത്തുന്നു.സായ് സുദർശന്റെ പുറത്താകലിനെ തുടർന്ന് ഇന്ത്യ 26.2 ഓവറിൽ 114/3 എന്ന നിലയിലായിരുന്നപ്പോൾ സഞ്ജു സാംസൺ ബാറ്റ് ചെയ്യാൻ എത്തിയത്.
സഞ്ജു ഇന്ത്യൻ നായകൻ കെ എൽ രാഹുലുമായി കൂട്ടുകെട്ടുണ്ടാക്കാമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ.ഹെൻറിക്സിന്റെ ബോളിൽ ഒരു സിംഗിൾ ഇടാനാണ് സഞ്ജു ശ്രമിച്ചത്. എന്നാൽ ബാറ്റിന്റെ എഡ്ജിൽ കൊണ്ട പന്ത് നേരെ സ്റ്റമ്പിൽ പതിക്കുകയായിരുന്നു. ഒരുപാട് നാളുകൾക്ക് ശേഷം ഇന്ത്യൻ ടീമിൽ ബാറ്റ് ചെയ്യാൻ അവസരം ലഭിച്ച സഞ്ജു അത് വിനിയോഗിക്കാതെ പോയി. സ്റ്റാർ സ്പോർട്സിനോട് സംസാരിക്കവേ സാംസണിന്റെ വിക്കറ്റ് ഇന്ത്യൻ ബാറ്ററിൽ നിന്നുള്ള ഒരു സാധാരണ വിക്കറ്റാണെന്ന് ഡൂൾ പറഞ്ഞു.
‘സഞ്ജുവിന് ബാക്ക് ടു ബാക്ക് മത്സരങ്ങളില്‍ അവസരം കിട്ടി. ഇതൊരു സാധാരണ സഞ്ജു സാംസണ് പുറത്താവലാണ്. ഒരിക്കലും പുറത്താവാന്‍ പാടില്ലാത്ത സാഹചര്യത്തിലാണ് സഞ്ജു വിക്കറ്റ് നഷ്ടപ്പെടുത്തിയത്. തന്റെ ശരീരത്തിനോട് ചേർന്ന് വരുന്ന പന്തിൽ കളിക്കുന്നതിൽ സഞ്ജു സാംസണ് വലിയ രീതിയിൽ പ്രശ്നങ്ങളുണ്ട്. സമീപകാലത്തും ഇത് കാണുകയുണ്ടായി. ഇത് ഇന്ത്യയില്‍ കളിക്കുമ്പോള്‍ ശെരിയാണ് . എന്നാല്‍ വിദേശ പിച്ചുകളില്‍ ഈ ബാറ്റിംഗ് രീതി പ്രശ്നമാണ്” ഡൂൾ പറഞ്ഞു.
ക്ലാസിക്കല്‍ സ്ട്രൈറ്റ് ബാറ്റ് ഷോട്ട് അല്ല സഞ്ജു കളിച്ചത്. ഇതാണ് സഞ്ജുവിനെ ആരാധകര്‍ വിമര്‍ശിക്കാന്‍ കാരണം എന്ന് തോന്നുന്നു. ഓഫ് സ്റ്റമ്പിന് പുറത്തുവരുന്ന പന്തിൽ ഇത്തരം മോശം ഷോട്ടുകളാണ് സഞ്ജു കളിക്കുന്നത്.എന്നാല്‍ മികച്ച ഫോമിൽ നില്ക്കുന്ന സഞ്ജുവിന്റെ ബാറ്റിംഗിനേക്കാള്‍ നല്ലൊരു കാഴ്ച നമുക്ക് കാണാനും കഴിയില്ല.എന്നാൽ ഇന്ത്യൻ ജേഴ്സിയിൽ എത്തുമ്പോൾ സഞ്ജു സാംസണ് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാവുന്നു’ ഡൂൾ കൂട്ടിച്ചേർത്തു.
SA vs IND: Sanju Samson finds ways to get out at a time when he shouldn't, says Simon Doullhttps://t.co/7zurFQw16H
— MSN India (@msnindia) December 20, 2023
സാംസണിന്റെ ബാറ്റിംഗ് പരാജയം കണക്കിലെടുത്ത് ഇന്ത്യൻ ടീമിലെ സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ ശക്തമായി. മുൻ മത്സരങ്ങളിൽ വിക്കറ്റ് കീപ്പർമാരായ കെ എൽ രാഹുലിന്റെയും ഇഷാൻ കിഷന്റെയും മികച്ച പ്രകടനത്തിന്റെ ബലത്തിൽ, നിരയിൽ വലംകൈയ്യൻ ബാറ്ററുടെ സ്ഥാനം അനിശ്ചിതത്വത്തിലാണ്. ഇന്ത്യയ്ക്കായി വെറും 15 ഏകദിനങ്ങളും 24 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള കേരള ബാറ്റർക്ക് മികച്ച റെക്കോർഡ് ഉണ്ടെങ്കിലും സ്ഥിരത വലിയൊരു പ്രശ്നമാണ്. ടി 20 യെക്കാൾ സഞ്ജുവിന് 50 ഓവറിൽ മികച്ച റെക്കോർഡാണ് ഉള്ളത്.സ്റ്റൈലിഷ് ബാറ്ററുടെ ശരാശരി 50 ഓവർ ക്രിക്കറ്റിൽ 50.25 ആണ്.