ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് തുടക്കമായി. ടെസ്റ്റ് പരമ്പരയിലെ ആദ്യത്തെ ടെസ്റ്റ് മാച്ചിൽ ടോസ് നേടിയ വിൻഡിസ് ടീം ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തപ്പോൾ വളരെ സമർഥമായി ഒന്നാം ദിനം പന്തെറിഞ്ഞ ഇന്ത്യൻ ബൗളർമാർ കയ്യടികൾ നേടി.
മത്സരത്തിൽ തുടക്കത്തിൽ തന്നെ തുടരെ വിക്കറ്റുകൾ വെസ്റ്റ് ഇൻഡീസ് ടീമിന് നഷ്ട്മായി. അശ്വിൻ സ്പിൻ ബൗളുകൾ മുൻപിൽ വെസ്റ്റ് ഇൻഡീസ് ടോപ് ഓർഡർ അടക്കം തകർന്നപ്പോൾ ഏറ്റവും അധികം ശ്രദ്ധേയമായി മാറിയത് ടീം ഇന്ത്യയുടെ ഫീൽഡിങ്ങിലെ മികച്ച പ്രകടനം കൂടിയാണ്ഫീൽഡിൽ മികച്ചു നിന്ന ടീം ഇന്ത്യ മനോഹരമായ ബൗണ്ടറി സെവുകൾ കൂടാതെ ചില അസാധ്യ ക്യാച്ചുകൾ കൂടി കൈ പിടിയിൽ ഒതുക്കി.
എന്നാൽ എല്ലാവരിലും അമ്പരപ്പ് സൃഷ്ടിച്ചത് സ്റ്റാർ പേസർ സിറാജ് എടുത്ത ഒരു ക്യാച്ച് കൂടിയാണ്.മത്സരത്തിൽ വെസ്റ്റിൻഡീസ് ഇന്നിങ്സിലെ 28ആം ഓവറിലെ അവസാന പന്തിലാണ് ഈ ഒരു മാജിക്ക് ക്യാച്ച് പിറന്നത്.ജഡേജ ഓഫ് സ്റ്റമ്പിന് മുകളിൽ എറിഞ്ഞ ബോളിൽ ഷോട്ട് പിഴച്ച ബ്ലാക്ക്വുഡ് പന്ത് ജഡജയുടെ തലയ്ക്കു മുകളിലൂടെ സിക്സർ പറത്താൻ ശ്രമിച്ചു എങ്കിലും അത് മാജിക്ക് ഫീൽഡിങ്ങിൽ കൂടി സിറാജ് കൈകളിൽ അവസാനിച്ചു.
മിഡ് ഓഫീൽ നിന്ന് സിറാജ് ഒരൽപ്പം ചാടിയാണ് ഒറ്റക്കൈയിൽ ഒരു വണ്ടർ ഡൈവിലൂടെ ക്യാച്ച് സ്വന്തമാക്കിയത്.തന്റെ കൈമുട്ടിടിച്ച് മൈതാനത്തേക്ക് ഉടനെ വീണെങ്കിലും സിറാജ് ഈ ഒരു ക്യാച്ച് ഇന്ത്യൻ ക്യാമ്പിൽ അടക്കം ആവേശമായി മാറി.68ന് 4 എന്ന നിലയിൽ വെസ്റ്റ് ഇൻഡീസ് തകരാൻ കൂടി ഈ ക്യാച്ച് കാരണമായി മാറി.
Jadeja strikes 🔥
— OneCricket (@OneCricketApp) July 12, 2023
Siraj has taken an absolute one-handed stunner! 😮#WIvIND #TeamIndia #CricketTwitter pic.twitter.com/dUCGPeJrQ3
ടോസ് നേടി ആദ്യമേ ബാറ്റിംഗ് തിരഞ്ഞെടുത്ത ടീം വിന്‍ഡീസ് ഒന്നാം ദിനത്തിൽ ഒന്നാം ഇന്നിങ്സിൽ വെറും 150 റൺസിൽ പുറത്തായി.ഒന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യൻ ടീം ഒന്നാം ഇന്നിങ്സിൽ വിക്കെറ്റ് നഷ്ടം കൂടാതെ 80 റൺസ് എന്നുള്ള നിലയിലാണ്. ലെഫ്റ്റ്,- റൈറ്റ് ഹാൻഡ് ഓപ്പണിങ് കോംമ്പോയിൽ പുത്തൻ ഓപ്പണിങ് ജോഡിയുമായി ഇറങ്ങിയ ഇന്ത്യൻ ടീമിന് വേണ്ടി ജൈസ്വാൾ – രോഹിത് എന്നിവർ തിളങ്ങി. ജൈസ്വാൾ 40 റൺസുമായി പുറത്താകാതെ നിൽക്കുമ്പോൾ രോഹിത് ശർമ്മ 30 റൺസ് നേടിയിട്ടുണ്ട്.
അശ്വിന്റെ മറ്റൊരു 5 വിക്കെറ്റ് പ്രകടനമാണ് വെസ്റ്റ് ഇൻഡീസ് ടീമിനെ വീഴ്ത്തിയത്. ടോസ് നേടി ആദ്യം ബാറ്റിംഗ് ആരംഭിച്ച വെസ്റ്റ് ഇൻഡീസ് ടീമിനെ തുടരെ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായി.അശ്വിൻ 5 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ജഡേജ മൂന്നും സിറാജ്, താക്കൂർ എന്നിവർ ഓരോ വിക്കെറ്റ് വീതവും വീഴ്ത്തി.അശ്വിൻ തന്റെ കരിയറിലെ മറ്റൊരു 5 വിക്കെറ്റ് നേട്ടവുമായി കയ്യടികൾ നേടി. രണ്ടാം ദിനത്തിൽ കേവലം 70റൺസ് മാത്രം വെസ്റ്റ് ഇൻഡീസ് ഒന്നാം ഇന്നിങ്സ് സ്കോർ പിറകെയുള്ള ടീം ഇന്ത്യ വമ്പൻ ലീഡ് നേടാനാണ് ശ്രമിക്കുക എന്നത് ഉറപ്പാണ്.