ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ നാല് താരങ്ങളാണ് ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. അതിൽ വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജൂറലിൻ്റെ ഏറ്റവും അവിസ്മരണീയമായ ഒന്നായിരുന്നു. രാജ്കോട്ടിൽ സർഫറാസ് ഖാൻ്റെ മിന്നുന്ന ഇരട്ട അർദ്ധ സെഞ്ച്വറികൾ, റാഞ്ചിയിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആകാശ് ദീപ് എന്നിവരും അരങ്ങേറ്റം ഗംഭീരമാക്കിയപ്പോൾ രജത് പതിദാർ മാത്രം നിരാശപ്പെടുത്തി.
റാഞ്ചി ടെസ്റ്റിൽ ഇന്ത്യയുടെ വിജയത്തിൽ ജുറൽ നിർണായക പങ്കുവഹിച്ചിരുന്നു. മത്സര ശേഷം വിക്കറ്റ് കീപ്പർ ബാറ്ററിനെ പ്രശംസിച് പലരും രംഗത്ത് വന്നിരുന്നു.ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായിരുന്ന എം എസ് ധോണിയുമായി താരതമ്യം ചെയ്താണ് മുന്‍ താരം സുനില്‍ ഗവാസ്കര്‍ രംഗത്തെത്തിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അടുത്ത എംഎസ് ധോണി ജനിച്ചിരിക്കുന്നുവെന്നായിരുന്നു ഗവാസ്കര്‍ പറഞ്ഞത്.ധ്രുവ് ജൂറലാണ് അടുത്ത എംഎസ് ധോണിയെന്ന സുനിൽ ഗവാസ്കറിൻ്റെ വിലയിരുത്തൽ അംഗീകരിക്കാൻ മുൻ ഇന്ത്യൻ താരം സൗരവ് ഗാംഗുലി വിസമ്മതിച്ചു.
ഗ്ലൗസ് വർക്കിലൂടെയും ബാറ്റിംഗിലൂടെയും ജൂറൽ എല്ലാവരെയും ആകർഷിച്ചു. ഇതുവരെ കളിച്ച രണ്ട് ടെസ്റ്റ് മത്സരങ്ങളിലും അദ്ദേഹം സെൻസേഷണൽ ക്യാച്ചുകൾ എടുക്കുകയും മാച്ച് വിന്നിംഗ് ഇന്നിംഗ്സ് കളിക്കുകയും ചെയ്തിട്ടുണ്ട്.റാഞ്ചിയിൽ നടന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചതിന് യുവ ബാറ്റർ പ്ലെയർ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു.
Sourav Ganguly doesn't want to get too ahead of himself by comparing Dhruv Jurel to MS Dhoni.#TeamIndia #SouravGanguly #DhruvJurel #MSDhoni #CricketTwitter pic.twitter.com/hXV8h7pygR
— InsideSport (@InsideSportIND) March 1, 2024
“അദ്ദേഹം എംഎസ് ധോണിയല്ല, കളിക്കാൻ അനുവദിക്കൂ. രണ്ട് ടെസ്റ്റുകളിൽ അദ്ദേഹം എങ്ങനെ പെരുമാറി എന്നത് എന്നെ ആകർഷിച്ചു. നോക്കൂ, എംഎസ് ധോണി എംഎസ് ധോണിയാകാൻ 20 വര്‍ഷമെടുത്തു’, ഗാംഗുലി പറഞ്ഞു .“ഇംഗ്ലണ്ടിനെതിരായ മത്സരങ്ങളിൽ ജൂറൽ കഴിവ് തെളിയിച്ചിട്ടുണ്ട്. സ്പിന്നർമാരെയും ഫാസ്റ്റ് ബൗളർമാരെയും കളിക്കാനും ഏറ്റവും പ്രധാനമായി സമ്മർദത്തിൻകീഴിൽ പ്രകടനം നടത്താനുമുള്ള അദ്ദേഹത്തിൻ്റെ കഴിവ് ഞാൻ ഇഷ്ടപ്പെടുന്നു,” സൗരവ് ഗാംഗുലി സ്പോർട്സ് ഇൻ്ററാക്ടീവിനോട് പറഞ്ഞു.