ആവേശപ്പോരാട്ടത്തിൽ ഇന്ത്യയെ മൂന്നു വിക്കറ്റിന് കീഴടക്കി ദക്ഷിണാഫ്രിക്ക | India | South Africa

ആവേശകരമായ രണ്ടാം ടി20 യിൽ 3 വിക്കറ്റിന്റെ മിന്നുന്ന ജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക.124 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക 7 വിക്കറ്റ് നഷ്ടത്തിൽ ലക്‌ഷ്യം മറികടന്നു. ദക്ഷിണാഫ്രിക്കക്ക് വേണ്ടി ട്രിസ്റ്റൻ സ്റ്റബ്സ് 41 പന്തിൽ നിന്നും 47 റൺസ് നേടി വിജയ ശില്പിയായി.ജെറാള്‍ഡ് കോറ്റ്‌സി 9 പന്തിൽ നിന്നും 19 റൺസുമായി പുറത്താവാതെ നിന്നു. ഇന്ത്യക്കായി വരുൺ ചക്രവർത്തി അഞ്ചു വിക്കറ്റ് വീഴ്ത്തി.ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 124 റൺസാണ് നേടിയത്. 39 റൺസ് നേടിയ ഹർദിക് പാണ്ട്യയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. അക്‌സർ പട്ടേൽ 27 ഉം തിലക് വർമ്മ 20 ഉം റൺസ് നേടി.

ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ആദ്യ ടി20 കളിച്ച ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് ഇന്ത്യയിറങ്ങുന്നത്. ആദ്യം ബാറ്റ് ചെയ്യാന്‍ സാധിക്കുന്നതില്‍ സന്തോഷമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞു. ഒരു മാറ്റവുമായിട്ടാണ് ആതിഥേയരെത്തിയത്. ക്രുഗറിന് പകരം റീസ ഹെന്‍ഡ്രിക്‌സ ടീമിലെത്തി. തകർച്ചയോടെയാണ് ഇന്ത്യൻ ബാറ്റിംഗ് ആരംഭിച്ചത്.വലിയ പ്രതീക്ഷയോടെ ഇറങ്ങിയ സഞ്ജു സാംസൺ പൂജ്യത്തിനു പുറത്തായി.

കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ സെഞ്ച്വറി നേടിയ സഞ്ജു സാംസൺ മൂന്നു പന്തുകൾ നേരിട്ട് മാർക്കോ ജാൻസന്റെ പന്തിൽ ക്ലീൻ ബൗൾഡ് ആയി. സഞ്ജുവിന്റെ മികച്ചൊരു ഇന്നിംഗ്സ് ആഗ്രഹിച്ച ആരാധകർക്ക് വലിയ തിരിച്ചടി നൽകുന്നതായിരുന്നു ഈ പുറത്താകൽ. അടുത്ത ഓവറിൽ മറ്റൊരു ഓപ്പണർ അഭിഷേക് ശർമയേയും ഇന്ത്യക്ക് നഷ്ടമായി .ജെറാൾഡ് കോറ്റ്‌സിയുടെ പന്തിൽ മാർക്കോ ജാൻസൻ പിടിച്ചു പുറത്തായി. നാലാം ഓവറിൽ സ്കോർ 15 ആയപ്പോൾ 4 റൺസുമായി നായകൻ സൂര്യ കുമാറും കൂടാരം കയറി.

തിലക് വർമയും അക്‌സർ പട്ടേലും പിടിച്ചു നിന്നെങ്കിലും സ്കോർ 45 ൽ വെച്ച് 20 റൺസ് നേടിയ തിലക് വർമയെ സൗത്ത് ആഫ്രിക്കൻ നായകൻ വീഴ്ത്തി. പിന്നാലെ 27 റൺസ് നേടിയ അക്‌സർ പട്ടേൽ റൺ ഔട്ടായി. സ്കോർ 87 ആയപ്പോൾ 9 റൺസ് നേടിയ റിങ്കുവിനെ nqaba പീറ്റർ പുറത്താക്കി. ഹർദിക് പാണ്ട്യ ഇന്ത്യൻ സ്കോർ 100 കടത്തി.നിശ്ചിത 20 ഓവറിൽ വിക്കറ്റ് നഷ്ടത്തിൽ റൺസാണ് ഇന്ത്യ നേടിയത്.

Rate this post