സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് ദയനീയ തോൽവി. ഇന്നിഗ്സിനും 32 റൺസിനുമാണ് സൗത്ത് ആഫ്രിക്ക വിജയം നേടിയത്. ഇന്നിങ്സ് തോൽവി ഒഴിവിക്കാൻ 163 റൺസ് നേടണമെന്നിരിക്കെ ഇന്ത്യ 131 റൺസിന് ഓൾ ഔട്ടായി. 76 റൺസ് നേടിയ വിരാട് കോലി മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത് . സൗത്ത് ആഫ്രിക്കക്ക് വേണ്ടി നന്ദ്രേ ബർഗർ 4 വിക്കറ്റും ജാൻസെൻ മൂന്നും റബാഡ രണ്ടും വിക്കറ്റ് വീഴ്ത്തി.
രണ്ടാം ഇന്നിഗ്സിൽ ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്ക്ക് 13 റണ്‍സെടുക്കുന്നതിനിടെ രണ്ട് ഓപ്പണര്‍മാരെയും നഷ്ടമായി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ റണ്ണൊന്നുമെടുക്കാതെയും യശസ്വി ജയ്സ്വാള്‍ 5 റണ്ണിനുമാണ് പുറത്തായത്. രോഹിത്തിനെ റബാഡ ക്ലീന്‍ ബോള്‍ഡാക്കിയപ്പോള്‍ ജയ്സ്വാള്‍ ബര്‍ഗര്‍ക്ക് വിക്കറ്റ് സമ്മാനിച്ചു. സ്കോര്‍ 52 റണ്‍സില്‍ നില്‍ക്കേ മാര്‍ക്കോ ജാന്സന് ശുഭ്മന്‍ ഗില്ലിന്റെ വിക്കറ്റ് തെറിപ്പിച്ചു. സ്കോർ 74 ൽ നിൽക്കെ 6 റൺസ് നേടിയ ശ്രേയസ് അയ്യരെ മാര്‍ക്കോ ജാന്സന് തന്നെ ക്ളീൻ ബൗൾഡ് ചെയ്തു.
സ്കോർ 96 ൽ നിൽക്കെ നാല് റൺസ് നേടിയ രാഹുലിനെ നന്ദ്രേ ബർഗർ പുറത്താക്കി.തൊട്ടടുത്ത പന്തിൽ അശ്വിനും കൂടി പുറത്തായതോടെ ഇന്ത്യ 96 ന് 6 എന്ന നിലയിൽ പതറി.രണ്ടു റൺസ് നേടിയ താക്കൂർ ഏഴാമനായും 0 റൺസ് നേടിയ ബുംറ എട്ടാമനായും പുറത്തായി.സ്കോർ 121 ൽ നിൽക്കെ ബർഗറുടെ നാലാം വിക്കറ്റായി സിറാജ് പുറത്തായി. ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ കോലി ഒരറ്റത്ത് നിന്നും പൊരുതി കൊണ്ടിരുന്നു. അർദ്ധ സെഞ്ച്വറി പിന്നിട്ട കോലി വേഗത്തിൽ റൺസ് സ്കോർ ചെയ്തു കൊണ്ടിരുന്നു. എന്നാൽ 76 റൺസ് നേടിയ കോലിയെ പത്താമനായി പുറത്താക്ക് സൗത്ത് ആഫ്രിക്ക ഇന്നിംഗ്സ് വിജയം നേടിയെടുത്തു.
ആദ്യ ഇന്നിങ്സില്‍ 408 റണ്‍സിന് പുറത്തായ ദക്ഷിണാഫ്രിക്ക 163 റണ്‍സിന്റെ ലീഡെടുത്തു.അഞ്ചിന് 256 റണ്‍സെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ചത്.ഓപ്പണര്‍ ഡീന്‍ എല്‍ഗാറിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് രണ്ടാം ദിനത്തിൽ സൗത്ത് ആഫ്രിക്കക്ക് മികച്ച സ്കോർ സമ്മാനിച്ചത്.മൂന്നാം ദിനവും ബാറ്റിങ് പുനഃരാരംഭിച്ച എല്‍ഗാറിന് ഇരട്ട സെഞ്ച്വറിക്ക് തൊട്ടരികെ പുറത്തായി . 287 പന്തില്‍ നിന്ന് 185 റണ്‍സെടുത്ത എല്‍ഗാര്‍ ശര്‍ദ്ദുല്‍ താക്കൂറിന് വിക്കറ്റ് നല്കി മടങ്ങി.ഡീന്‍ എല്‍ഗാര്‍-മാര്‍കോ ജാന്സന് സഖ്യം 111 റൺസ് കൂട്ടിച്ചേർത്തു.ആറാം വിക്കറ്റിൽ 249 റണ്‍സില്‍ ഒത്തുചേര്‍ന്ന ഇരുവരും 360 റണ്‍സിലാണ് വേര്‍പിരിഞ്ഞത്.
South Africa win by an innings and 32 runs at Centurion.
— Wisden (@WisdenCricket) December 28, 2023
India have been blown away inside three days in the first Test of the series.#SAvIND pic.twitter.com/jIAezvYpu0
എൽഗാർ പുറത്തായെങ്കിലും അര്‍ധ സെഞ്ച്വറി നേടി ജാന്സണ് ദക്ഷിണാഫ്രിക്കയെ മുന്നോട്ടുനയിച്ചു. 147 പന്തില്‍ നിന്ന് 84 റണ്‍സെടുത്ത് ജാന്സണ് പുറത്താകാതെ നിന്നു.ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുമ്ര നാലും മുഹമ്മദ് സിറാജ് രണ്ടും വീതം വിക്കറ്റുകള്‍ വീഴ്ത്തി. ശര്‍ദുല്‍ താക്കൂര്‍, പ്രസിദ്ധ് കൃഷ്ണ, രവിചന്ദ്രന്‍ അശ്വിന് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.എയ്ഡന്‍ മാര്‍ക്രം (5), ടോണി ഡെ സോര്‍സി (28), കീഗന്‍ പീറ്റേഴ്സന് (2), ഡേവിഡ് ബെഡ്ങ്ഹാം (56), കെയ്ല്‍ വെരെയ്ന്‍ (4), ജെറാള്‍ഡ് കോറ്റ്സി (19) കഗിസോ റബാഡ (1), നാന്ദ്രെ ബര്‍ഗര്‍ (0) എന്നിവരാണ് പുറത്തായത്.ക്യാപ്റ്റന്‍ ടെംബ ബവുമ ബാറ്റിങിനു ഇറങ്ങിയില്ല.ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 245ൽ അവസാനിച്ചിരുന്നു. കെ.എൽ. രാഹുലാണ് (101) ഇന്ത്യയുടെ ടോപ് സ്കോറർ.