ക്രിക്കറ്റ് ലോകകപ്പിൽ ദക്ഷിണാഫ്രിക്ക തങ്ങളുടെ ആധിപത്യം തുടരുകയാണ്. ഇന്ന് നടന്ന മത്സരത്തിൽ ന്യൂസിലൻഡിനെതീരെ ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡ് 35.3 ഓവറിൽ 167 റൺസിന് പുറത്തായി. 190 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക ജയിച്ചത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 358 റണ്‍സ് വിജയലക്ഷ്യം പിന്തുടര്ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡ് മാർക്കോ ജാൻസണും കേശവ് മഹാരാജും ഏഴ് വിക്കറ്റ് പങ്കിട്ടപ്പോൾ 35.3 ഓവറിൽ 167 റൺസിന് പുറത്തായി.
1999 ന് ശേഷം ന്യൂസിലൻഡിനെതിരെ തങ്ങളുടെ വേൾഡ് കപ്പ് വിജയമാണ് സൗത്ത് ആഫ്രിക്ക നേടിയത്.ഈ മത്സരത്തിന് മുമ്പ് അഞ്ച് വേൾഡ് കപ്പ് ഏറ്റുമുട്ടലുകളിൽ ന്യൂസിലന്‍ഡ് സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തി.1999 ലോകകപ്പിൽ 74 റൺസിന് ബിർമിംഗ്ഹാമിൽ ജയിച്ചതാണ് സൗത്ത് ആഫ്രിക്കയുടെ അവസാന വിജയം.വിജയത്തോടെ പോയിന്റ് ടേബിളില്‍ ഇന്ത്യയെ മറികടന്ന് ദക്ഷിണാഫ്രിക്ക ഒന്നാമതെത്തി.
South Africa tighten their grip on a semi-final spot and go top of the table 💪
— ESPNcricinfo (@ESPNcricinfo) November 1, 2023
New Zealand’s NRR takes a big hit – they slide below Australia into fourth 🔻#NZvSA #CWC23 pic.twitter.com/YP9zSKdQBX
50 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക 357 റണ്‍സ് നേടിയത്. ഓപ്പണര്‍ ക്വിന്റന്‍ ഡി കോക്ക്, വണ്‍ ഡൗണ്‍ ബാറ്റര്‍ റസി വാന്‍ ഡെര്‍ ഡൂസന്‍ എന്നിവരുടെ സെഞ്ച്വറികളാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. ക്വിന്റന്‍ ഡി കോക്ക് 116 പന്തില്‍ 114 റണ്‍സ് നേടിയപ്പോള്‍ റസി വാന്‍ ഡെര്‍ ഡൂസന്‍ കൂടുതല്‍ അപകടകാരിയായി.
118 പന്തില്‍ 133 റണ്‍സാണ് തന്റെ പേരില്‍ ഡൂസന്‍ ചേര്‍ത്തത്.ഇരുവരും ചേർന്ന് 200 റൺസ് കൂട്ടുകെട്ട് കൂട്ടിച്ചേർത്തു, ഇത് ന്യൂസിലൻഡിനെതിരെ ഏകദിനത്തിൽ സൗത്ത് ആഫ്രിക്കക്ക് വേണ്ടിയുള്ള ഏതൊരു വിക്കറ്റിനും വേണ്ടിയുള്ള ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണ്.അവസാന ഓവറുകളില്‍ കത്തിക്കയറിയ ഡേവിഡ് മില്ലറും(30 പന്തില്‍ 53) ഹെന്റിച്ച് ക്ലാസനും (ഏഴ് പന്തില്‍ 15*) ചേർന്ന് അവരെ വമ്പൻ സ്കോറിലെത്തിച്ചു.
🇿🇦 PROTEAS DROWN BLACK CAPS
— Proteas Men (@ProteasMenCSA) November 1, 2023
An batting masterclass from RVD(133) & QDK (114) to earn South Africa a victory in Pune. This was accompanied by brilliant bowling from Keshav Maharaj & Marco Jansen 👏
🇿🇦 move to the top of the #CWC23 standings 🔝#NZvSA #BePartOfIt pic.twitter.com/2cK2Dd9JSf
മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡിന് മോശം തുടക്കമാണ് ലഭിച്ചത്.50 പന്തില്‍ നിന്ന് 60 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്സ് ആണ് ന്യൂസിലൻഡിന്റെ ടോപ് സ്കോറർ.ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ജെന്‍സെന്‍, കേശവ് മഹാരാജാവ് എന്നിവരാണ് വിക്കറ്റുകള്‍ കൊയ്തത്. ജെന്‍സെന്‍ മൂന്ന് വിക്കറ്റുകള്‍ നേടിയപ്പോള്‍ ലോകകപ്പില്‍ ഉടനീളം മികച്ച ഫോമില്‍ തുടരുന്ന കേശവ് മഹാരാജ് നിര്‍ണായക നാലുവിക്കറ്റുകളാണ് നേടിയത്.