ക്രിക്കറ്റ് ലോകകപ്പ് 2023-ന്റെ നാലാം നമ്പർ മത്സരത്തിൽ ശ്രീലങ്കയ്‌ക്കെതിരെ 428/5 എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി സൗത്ത് ആഫ്രിക്ക.ക്വിന്റണ്‍ ഡി കോക്ക് (100), റാസി വാന്‍ ഡര്‍ ഡസ്സന്‍ (108), എയ്ഡന്‍ മാര്‍ക്രം (106) എന്നിവരുടെ സെഞ്ചുറികളാണ് സൗത്ത് ആഫ്രിക്കക്ക് കൂറ്റൻ സ്കോർ നേടിക്കൊടുത്തത്.
തുടക്കത്തില്‍ തന്നെ തെംബ ബവൂമയുടെ (10) വിക്കറ്റ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായിരുന്നു. എന്നാല്‍ മൂന്നാം ക്വിന്റൺ ഡി കോക്കും റാസി വാൻ ഡെർ ഡസ്സനും ചേർന്ന് 204 റൺസിന്റെ റെക്കോർഡ് കൂട്ടുകെട്ട് ഉണ്ടാക്കി.ഡി കോക്കും ഡസ്സനും 10-20 ഓവറിൽ 70 റൺസ് കൂട്ടിച്ചേർത്തു. പിന്നീട് ഇരുവരും 20-30 ഓവറിൽ 88 റൺസ് കൂട്ടിച്ചേർത്തു.31-ാം ഓവറിൽ 100 റൺസെടുത്ത ഡി കോക്ക് പുറത്തായി. 84 പന്തിൽ 12 ബൗണ്ടറിയും മൂന്ന് സിക്‌സും പറത്തിയാണ് ഡി കോക്ക് പുറത്തായത്.13 ഫോറും 2 സിക്‌സും സഹിതം 108 റൺസെടുത്താണ് ഡസ്സൻ പുറത്തായത്.
Three World Cup records with the bat for South Africa in their season opener against Sri Lanka 👏 pic.twitter.com/PRkodZkwJP
— CricTracker (@Cricketracker) October 7, 2023
35-ാം ഓവറിൽ അദ്ദേഹം പുറത്തായി.49 പന്തിൽ നിന്ന് ഒരു സിക്‌സറുമായാണ് മാർക്രം തന്റെ സെഞ്ച്വറി തികച്ചത്. 14 ഫോറും മൂന്ന് സിക്‌സറും പറത്തി ബൗണ്ടറികൾ അടിച്ചു. ദിൽഷൻ മധുശങ്കയുടെ പന്തിലാണ് 106 റൺസ് നേടിയ മാർക്രം പുറത്തായത്.ഹെന്റിച്ച് ക്ലാസനും (20 പന്തില്‍ 32) നിര്‍ണായക പ്രകടനം നടത്തി.ഒരു ബൗണ്ടറിയും മൂന്ന് സിക്‌സും സഹിതമാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്.പിന്നീട് ഡേവിഡ് മില്ലര്‍ (39) – മാര്‍കോ ജാന്‍സന്‍ (12) സഖ്യം സ്‌കോര്‍ 400 കടത്തി.
South Africa registers their highest-ever World Cup total in Delhi.
— CricTracker (@Cricketracker) October 7, 2023
Portea fire 🔥 pic.twitter.com/3vfVUu5ZJ9
ഐസിസി ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്‌കോറാണ് സൗത്ത് ആഫ്രിക്ക നേടിയത്.2015 മാർച്ച് 3-ന് അയർലൻഡിനെതിരായ 411/4 ആയിരുന്നു സൗത്ത് ആഫ്രിക്കയുടെ ഏറ്റവും മികച്ച സ്‌കോർ.2015ൽ അഫ്ഗാനിസ്ഥാനെതിരെ ഓസ്‌ട്രേലിയയുടെ 50 ഓവറിൽ 417/6 എന്ന സ്‌കോറിനെ മറികടന്ന് SA ഏറ്റവും ഉയർന്ന ഏകദിന ലോകകപ്പ് സ്‌കോർ രേഖപ്പെടുത്തി.
South Africa played remarkably amazing! Well Done Team👏🏻
— Hamid (@HaMidOwAiSi3) October 7, 2023
#SAvSL #CWC23 #SouthAfrica pic.twitter.com/lgjNM2DGQp
ലോകകപ്പ് ചരിത്രത്തിൽ മൂന്ന് 400-ലധികം സ്‌കോറുകൾ നേടിയ ഏക ടീം ദക്ഷിണാഫ്രിക്കയാണ്.കസുൻ രജിത 10 ഓവറിൽ 90 റൺസ് വഴങ്ങി. മധുശങ്ക 10 ഓവറിൽ 86 റൺസ് വഴങ്ങി.മതീശ പതിരണ 10 ഓവറിൽ 95 റൺസും ദുനിത് വെല്ലലഗെ 10 ഓവറിൽ 81 റൺസാണ് വിട്ടുകൊടുത്തത്.