ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള രണ്ടാം ടി 20 ഇന്ന് ഗ്കെബെർഹയിൽ നടക്കും.ഇന്ത്യൻ സമയം രാത്രി 8.30നാണ് മത്സരം ആരംഭിക്കുക.ഡര്‍ബനിലെ ആദ്യ ടി 20 ഒരു പന്ത് പോലും അറിയാതെ മഴമൂലം ഉപേക്ഷിക്കേണ്ടി വന്നു.
2024 ജൂണിൽ നടക്കുന്ന ടി20 ലോകകപ്പ് വരെ ഇരു ടീമുകൾക്കും അധികം മത്സരങ്ങൾ ബാക്കിയില്ല. സൗത്ത് അഫ്രിക്കെതിരെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും തുടർന്ന് അടുത്ത വർഷം ജനുവരിയിൽ അഫ്ഗാനിസ്ഥാനെതിരെ ഒരു ഹോം ടി20 ഐ പരമ്പരയും ഇന്ത്യക്കുണ്ടാകും.അത് കണക്കിലെടുത്ത് ഇന്നത്തെ മത്സരത്തിന്റെ കാലാവസ്ഥാ റിപ്പോർട്ട് ആകാംക്ഷയോടെയാണ് ആരാധകരും കളിക്കാരും ഉറ്റുനോക്കുന്നത്. ഇപ്പോഴുള്ള സൂചനകൾ ആശാവഹമല്ല.
മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. മൂന്ന് മത്സരം ടി20 പരമ്പരക്കുശേഷം മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലും അതിനുശേഷം രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലും ഇന്ത്യ കളിക്കും. മൂന്ന് ഫോര്‍മാറ്റിനും മൂന്ന് വ്യത്യസ്ത ടീമുകളെയാണ് ഇന്ത്യ ഇത്തവണ അയച്ചിരിക്കുന്നത്. ഓസ്ട്രേലിയയ്ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള ടീം 4-1 ന് വിജയിച്ചിരുന്നു.
ടി20 ലോകകപ്പ് അടുത്തിരിക്കെ തുടര്‍ച്ചയായ രണ്ടാം പരമ്പരയും സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് യുവനിര ഇറങ്ങുന്നത്.2015ന് ശേഷം ട്വന്റി 20 പരമ്പരയിൽ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യയെ തോൽപിക്കാനായിട്ടില്ല. ദക്ഷിണാഫ്രിക്കയിൽ അവസാനം കളിച്ച രണ്ട് ട്വന്റി 20 പരമ്പരയും ടീം ഇന്ത്യ സ്വന്തമാക്കിയിരുന്നു.
രണ്ടാം ടി20 മത്സരത്തിനുള്ള ഇന്ത്യൻ ടീം: പ്ലെയിങ് ഇലവൻ : സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ശുഭ്മാൻ ഗിൽ/ ഋതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യർ, റിങ്കു സിംഗ്, ജിതേഷ് ശർമ (WK), രവീന്ദ്ര ജഡേജ, ദീപക് ചാഹർ/മുകേഷ് കുമാർ, കുൽദീപ് യാദവ്/രവി ബിഷ്ണോയ്, മുഹമ്മദ് സിംഗ് സിറാജ്, അർഷ്ദീപ് സിറാജ്.