ഗെബെർഹയിലെ സെന്റ് ജോർജ്സ് പാർക്കിൽ നടന്ന രണ്ടാം ടി20യിൽ ഇന്ത്യയെ പരാജയപ്പടുത്തി ദക്ഷിണാഫ്രിക്ക. മഴ തടസ്സെപെടുത്തിയ മത്സരത്തിൽ അഞ്ചു വിക്കറ്റിന്റെ ജയമാണ് ദക്ഷിണാഫ്രിക്ക നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 19.3 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 180 നേടിയിരിക്കെ മഴ മത്സരം തടസപ്പെടുത്തിയിരുന്നു. പിന്നാലെ വിജയലക്ഷ്യം 15 ഓവറില്‍ 152 റണ്‍സാക്കി വെട്ടിച്ചുരുക്കി.
വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 13.5 ഓവറില്‍ മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0 ത്തിന് മുന്നിലെത്തി.റീസ ഹെൻഡ്രിക്സ് , ക്യാപ്റ്റൻ എയ്ഡൻ മാർക്രം എന്നിവരുടെ ഇന്നിഗ്സുകളാണ് ദക്ഷിണാഫ്രിക്കക്ക് വിജയം നേടിക്കൊടുത്തത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി റീസ ഹെൻഡ്രിക്സ് 27 പന്തില്‍ 49 റൺസും എയ്ഡന്‍ മാര്‍ക്രം 17 പന്തില്‍ 30 റണ്‍സും മാത്യു ബ്രിയറ്റ്സ്ക ഏഴ് പന്തില്‍ 16 റണ്‍സും ഡേവിഡ് മില്ലർ 12 പന്തിൽ നിന്നും 17 റൺസും നേടി.
Mukesh Kumar bounces back after getting hit for six 👊
— ESPNcricinfo (@ESPNcricinfo) December 12, 2023
Tune-in to the 2nd #SAvIND T20I LIVE on @starsportsindia pic.twitter.com/dx3b1CkFXG
152 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഓപ്പണർമാരായ മാത്യു ബ്രീറ്റ്സ്കെയും ഹെൻഡ്രിക്സും ആദ്യ മൂന്ന് ഓവറുകളിൽ ഇന്ത്യൻ ബൗളർമാരെ തല്ലി ചതച്ചു.മൂന്നാമത്തെ ഓവറിൽ 16 റൺസ് നേടിയ മാത്യൂ ബ്രീട്സകെ റണ്ണൗട്ടിലൂടെ പുറത്തായി.റീസ – മാത്യൂ ബ്രീട്സകെ സഖ്യം ഒന്നാം വിക്കറ്റില്‍ 42 റണ്‍സ് ചേര്‍ത്തു. അടുത്ത അഞ്ച് ഓവറിൽ ഹെൻഡ്രിക്സും മാർക്രമും ചേർന്ന് 54 റൺസ് കൂട്ടിച്ചേർത്തു.ഹെൻഡ്രിക്സ് 27 പന്തിൽ 49 (8 ഫോറും 1 സിക്സും) റൺസും തകർത്തപ്പോൾ മാർക്രം 17 പന്തിൽ 30 റൺസ് (4 ഫോറും 1 സിക്സും) നേടി. തുടരെ വിക്കറ്റുകൾ നഷ്ടമായതോടെ ദക്ഷിണാഫ്രിക്ക 9.2 ഓവറില്‍ നാലിന് 108 എന്ന നിലയിലായി. എന്നാൽ ഡേവിഡ് മില്ലര്‍ ,മാത്യു ബ്രിയറ്റ്സ് എന്നിവരുടെ ബാറ്റിംഗ് ദക്ഷിണാഫ്രിക്കക്ക് അഞ്ചു വിക്കറ്റിന്റെ ജയം നേടിക്കൊടുത്തു.ഇന്ത്യക്ക് വേണ്ടി മുകേഷ് കുമാര്‍ രണ്ടും മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റുവീതവും നേടി.
Kuldeep Yadav denies Reeza Hendricks his fifty ❌
— ESPNcricinfo (@ESPNcricinfo) December 12, 2023
Tune-in to the 2nd #SAvIND T20I LIVE on @starsportsindia pic.twitter.com/OTcJB35Sn3
19.3 ഓവറിൽ കളി മഴ തടസ്സപെടുത്തിയപ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 180 റൺസാണ് ഇന്ത്യ നേടിയത്. തുടക്കം തകർച്ചയോടെ ആണെങ്കിലും ക്യാപ്റ്റൻ സൂര്യ കുമാർ യാദവിന്റെയും റിങ്കു സിംഗിന്റെയും ഫിഫ്റ്റികളാണ് ഇന്ത്യക്ക് മികച്ച സ്കോർ നേടിക്കൊടുത്തത്. ഓപ്പണർമാരായ ജയ്സ്വാളിനെയും ഗില്ലിനെയും ഇന്ത്യക്ക് പൂജ്യത്തിന് നഷ്ടമായിരുന്നു.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. ആദ്യ ഓവറിലെ മൂന്നാം പന്തിൽ അക്കൗണ്ട് തുറക്കുന്നതിന് മുന്നേ ജയ്സ്വാളിനെ മാർക്കോ ജാൻസെൻ മടക്കി.
#AidenMarkram brought himself on in the penultimate over, and #RinkuSingh made him pay with back-to-back maximums 🔥
— Star Sports (@StarSportsIndia) December 12, 2023
Rinku has brought his A-game to South Africa!
Tune-in to the 2nd #SAvIND T20I
LIVE NOW | Star Sports Network#Cricket pic.twitter.com/HiibVjyuZH
ആ ഓവറിൽ തന്നെ മൂന്നാമനായി ഇറങ്ങിയ തിലക് വർമയെ പുറത്താക്കാനുള്ള അവസരം ലഭിച്ചെങ്കിലും ഡേവിഡ് മില്ലർ ക്യാച്ച് നഷ്ടപ്പെടുത്തി.രണ്ടാം ഓവറിലെ അവസാന പന്തിൽ ലിസാഡ് വില്യംസ് ഗില്ലിനെ പൂജ്യത്തിന് പുറത്താക്കിയതോടെ ഇന്ത്യ 6 റൺസിന് രണ്ടു വിക്കറ്റ് എന്ന നിലയിലേക്ക് വീണു.ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെയും റിങ്കു സിങ്ങിന്റെയും അര്‍ധ സെഞ്ചുറി ഇന്നിങ്സുകളാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. 39 പന്തില്‍ നിന്ന് രണ്ട് സിക്സും ഒമ്പത് ഫോറുമടക്കം 68 റണ്‍സെടുത്ത റിങ്കു സിങ് പുറത്താകാതെ നിന്നു.36 പന്തിൽ നിന്നും 56 റൺസ് ആണ് സൂര്യകുമാർ നേടിയത്.തിലക് 20 പന്തില്‍ നിന്ന് 29 റൺസും നേടി.ദക്ഷിണാഫ്രിക്കയ്ക്കായി ജെറാള്‍ഡ് കോട്ട്സി മൂന്ന് വിക്കറ്റ് വീഴ്ത്തി.