ഇന്ത്യൻ പ്രീമിയർ ലീഗിൽ രോഹിത് ശർമ്മയുടെ ഉത്തമ പിൻഗാമി താനാണെന്ന് മുംബൈ ഇന്ത്യൻസ് ആരാധകരെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് പുതിയ നായകൻ ഹാർദിക് പാണ്ഡ്യ. എന്നാൽ കളിച്ച മൂന്നു മത്സരങ്ങളിലും പരാജയപ്പെട്ടതോടെ പാണ്ട്യക്ക് നേരെ വലിയ വിമർശനമാണ് ഉയർന്നു വരുന്നത്.
പുതിയ സീസണിൽ മുംബൈ ഇന്ത്യൻസിൽ ക്യാപ്റ്റനായി വന്നത് മുതൽ ആരാധകരിൽ നിന്നും ക്രിക്കറ്റ് പണ്ഡിറ്റുകളിൽ നിന്നും വലിയ വിമര്ശനം പാണ്ട്യക്ക് ഏൽക്കേണ്ടി വന്നിട്ടുണ്ട്.മുൻ ചാമ്പ്യൻമാരായ രാജസ്ഥാൻ റോയൽസിനെതിരെ ഐപിഎൽ 2024-ലെ എംഐയുടെ ആദ്യ ഹോം ഗെയിമിൽ ആരാധകർ വാങ്കഡെ സ്റ്റേഡിയത്തിലുടനീളം ‘രോഹിത്-രോഹിത് ചാന്റ് ആലപിക്കുനന്നത് കേൾക്കാമായിരുന്നു. രോഹിത് ശർമ്മ മുംബൈയിൽ പാണ്ട്യയുടെ ക്യാപ്റ്റന്സിക്ക് കീഴിൽ കളിക്കാൻ താല്പര്യപെടുന്നില്ല എന്ന വാർത്തകൾ പുറത്ത് വരികയും ചെയ്തു.
എന്നാൽ ഈ സീസണിൽ മുംബൈയിൽ പാണ്ഡ്യയുടെ നേതൃത്വത്തിൽ സ്വതന്ത്രമായി കളിക്കാൻ രോഹിത് ഇഷ്ടപ്പെടുമെന്ന് മുൻ ഇന്ത്യൻ പേസർ ശ്രീശാന്ത് കരുതുന്നു.”ക്രിക്കറ്റിൻ്റെ ദൈവം, മഹാനായ സച്ചിൻ ടെണ്ടുൽക്കർ മഹി ഭായിക്ക് (എംഎസ് ധോണി) കീഴിൽ കളിക്കുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട്. ഞങ്ങൾ ലോകകപ്പും നേടി. പുതിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ കീഴിൽ രോഹിത് ശർമ്മ കളിക്കുന്നതിനെക്കുറിച്ച് ധാരാളം കഥകൾ പറയപ്പെടുന്നു,എന്നാൽ രോഹിത് സ്വതന്ത്രമായി കളിക്കാൻ ഇഷ്ടപ്പെടുന്നു,” ശ്രീശാന്ത് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
S Sreesanth predicts that Rohit Sharma could clinch the Orange Cap without captaincy responsibilities https://t.co/zcs2HrXvVU
— CricTracker (@Cricketracker) April 5, 2024
“എനിക്കറിയാവുന്നിടത്തോളം, രോഹിത്, ക്യാപ്റ്റൻസി ഭാരമില്ലാതെ സ്വതന്ത്രമായി ബാറ്റ് ചെയ്യാൻ നോക്കും, ഓറഞ്ച് ക്യാപ്പും എടുത്തേക്കാം. അവൻ ഒരു മികച്ച സീസണാണ് വരാൻ പോകുന്നത്. രോഹിത് മുംബൈ ഇന്ത്യൻസിനെ മുന്നിൽ നിന്ന് നയിച്ചിട്ടുണ്ട്, പക്ഷേ എനിക്ക് ഉറപ്പുണ്ട് രോഹിത്. മുംബൈ ഇന്ത്യൻസിനെ പിന്നിൽ നിന്ന് നയിക്കും,” ശ്രീശാന്ത് കൂട്ടിച്ചേർത്തു.