കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന ഏഷ്യാ കപ്പ് 2023 ഫൈനലിൽ ഇന്ത്യൻ സീമർ മുഹമ്മദ് സിറാജ് ശ്രീലങ്കയുടെ ബാറ്റിംഗ് ഓർഡറിന്റെ നടുവൊടിച്ചു.ആദ്യ പവർപ്ലേയിൽ ലങ്കക്കാർ 12/6 എന്ന നിലയിൽ ഒതുങ്ങിയപ്പോൾ ആദ്യ ആറ് വിക്കറ്റുകളിൽ അഞ്ചെണ്ണം സിറാജ് വീഴ്ത്തി.ഒരു ഓവറിൽ നാല് വിക്കറ്റ് വീഴ്ത്തിയ സിറാജ് ഏകദിനത്തിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരമായി മാറുകയും ചെയ്തു.
മത്സരത്തിൽ ആദ്യ ഓവർ ഒരു മെയ്ഡൻ ആയിരുന്നു.വലംകൈയ്യൻ പേസർ തന്റെ അടുത്ത ഓവറിൽ പാത്തും നിസ്സാങ്ക (ആദ്യ പന്ത്), സദീര സമരവിക്രമ (മൂന്നാം), ചരിത് അസലങ്ക (നാലാം), ധനഞ്ജയ ഡി സിൽവ (ആറാം) എന്നിവരെ പുറത്താക്കി.അതുവരെ നാലു റൺസ് മാത്രം വഴങ്ങിയ സിറാജ്, ഒരു ഓവറിൽ (ഏകദിനം) നാല് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഇന്ത്യൻ താരമായി.തന്റെ അടുത്ത ഓവറിലെ നാലാം പന്തിൽ നായകൻ ദസുൻ ഷനകയെ സിറാജ് പുറത്താക്കി, തന്റെ കന്നി ഏകദിന അഞ്ച് വിക്കറ്റ് നേട്ടം രേഖപ്പെടുത്തി.വെറും 16 പന്തിൽ അദ്ദേഹം തന്റെ അഞ്ചു വിക്കറ്റ് പൂർത്തിയാക്കി.
2003ൽ ബംഗ്ലാദേശിനെതിരെ 16 പന്തിൽ അഞ്ചു വിക്കറ്റ് നേടിയ ശ്രീലങ്കൻ ഇതിഹാസം ചാമിന്ദ വാസിന്റെ റെക്കോർഡിനൊപ്പമെത്തി.അസലങ്കയെ പുറത്താക്കിയ സിറാജ് ഏകദിന ക്രിക്കറ്റിൽ 50 വിക്കറ്റ് തികച്ചു.ഏകദിനത്തിൽ 50 വിക്കറ്റ് നേട്ടം കൈവരിക്കാൻ സിറാജ് 29 മത്സരങ്ങൾ എടുത്തു. സഹ പേസർ മുഹമ്മദ് ഷമിയുമായി സ്ഥാനം പങ്കിട്ടുകൊണ്ട് ഏറ്റവും വേഗമേറിയ നാലാമത്തെ ഇന്ത്യക്കാരനായി അദ്ദേഹം മാറി.അജിത് അഗാർക്കർ (23 മത്സരങ്ങൾ), കുൽദീപ് യാദവ് (24), ജസ്പ്രീത് ബുംറ (28) എന്നിവരാണ് ഇക്കാര്യത്തിൽ മുന്നിലുള്ളത്.
MOHAMMED SIRAJ, WHAT AN OVER 🫡
— ESPNcricinfo (@ESPNcricinfo) September 17, 2023
(via @StarSportsIndia) #SLvIND #AsiaCupFinal pic.twitter.com/2yWjBNrgGx
2019 ജനുവരിയിൽ ഓസ്ട്രേലിയയ്ക്കെതിരെയാണ് സിറാജ് തന്റെ ഏകദിന അരങ്ങേറ്റം നടത്തിയത്.മത്സരത്തിൽ 0/76 എന്ന കണക്കുകൾ രേഖപ്പെടുത്തിയ അദ്ദേഹത്തിന് തന്റെ രണ്ടാം ഏകദിന ക്യാപ്പ് ലഭിക്കാൻ മൂന്ന് വർഷത്തിലധികം കാത്തിരിക്കേണ്ടി വന്നു.കഴിഞ്ഞ വർഷം തിരിച്ചെത്തിയ പേസർ പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല.
Mohammed Siraj woke up and chose violence.
— CricTracker (@Cricketracker) September 17, 2023
📸: Disney + Hotstar#Siraj #INDvSL pic.twitter.com/4QQWwOYp9A
അദ്ദേഹത്തിന്റെ വിജയത്തിന്റെ ഭൂരിഭാഗവും പവർപ്ലേ ഓവറിലാണ്.ഈ വർഷമാദ്യം ഏകദിന ബൗളർമാരുടെ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തി.പുതിയ പന്ത് വേഗത്തിൽ സ്വിംഗ് ചെയ്യാനുള്ള പേസറുടെ കഴിവ് അദ്ദേഹത്തിന് ശ്രദ്ധേയമായ വിജയം നേടിക്കൊടുത്തു.സിറാജിന്റെ ഏകദിന വിക്കറ്റുകളിൽ 32 എണ്ണം പവർപ്ലേ ഓവറിലാണ്.2022 ന് ശേഷം ഒരു ബൗളറും ഈ ഘട്ടത്തിൽ 20 വിക്കറ്റ് പോലും നേടിയിട്ടില്ല. മത്സരത്തിൽ 15 .2 ഓവറിൽ 50 റൺസിന് ശ്രീലങ്ക ഓൾ ഔട്ടായി. സിറാജ് 7 ഓവറിൽ 21 റൺസ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തി.പാണ്ട്യ മൂന്നും ബുംറ ഒരു വിക്കറ്റും വീഴ്ത്തി. 17 റൺസ് നേടിയ കുശാൽ മെൻഡിസും 13 റൺസ് എടുത്ത ഹേമന്തയുമാണ് ശ്രീലങ്കൻ നിരയിൽ രണ്ടക്കം കടന്നത്.