ശ്രീലങ്കക്കെതിരെയുള്ള മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് വമ്പൻ തോൽവി. 110 റൺസിന്റെ തോൽവിയാണു ഇന്ത്യ ഏറ്റുവാങ്ങിയത്.248 റൺസ് വിജയ ല ക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് 138 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്.ഇതോടെ പരമ്പര 2 -0 ശ്രീലങ്ക സ്വന്തമാക്കി.ശ്രീലങ്കക്ക് വേണ്ടി ദുനിത് വെല്ലലഗെ 5വിക്കറ്റ് വീഴ്ത്തി.
248 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് നായകൻ രോഹിത് ശർമ്മ മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ അഞ്ചാം ഓവറിൽ സ്കോർ 37 ൽ നിൽക്കെ ഗില്ലിനെ ഇന്ത്യക്ക് നഷ്ടമായി.അസിത ഫെർണാണ്ടോ ഗില്ലിനെ ക്ളീൻ ബൗൾഡ് ചെയ്തു. എട്ടാം ഓവറിൽ സ്കോർ 53 ൽ നിൽക്കേ 20 പന്തിൽ നിന്നും 35 റൺസ് നേടിയ രോഹിതിനെ ദുനിത് വെല്ലലഗെ പുറത്താക്കി.
നാലാമനായി ഇറങ്ങിയ 6 റൺസ് നേടിയ പന്തിനെ തീക്ഷണ പുറത്താക്കി. 20 റൺസ് നേടിയ കോലി കൂടിയ പുറത്തായതോടെ ഇന്ത്യ 4 വിക്കറ്റിന് 71 എന്ന നിലയിലായി. പിന്നാലെ അക്സർ പട്ടേലിനെയും ശ്രേയസ് അയ്യരെയും റയൽ പരാഗിനെയും ഇന്ത്യക്ക് നഷ്ടമായി. ഇതോടെ ഇന്ത്യ 7 വിക്കറ്റിന് 100 റൺസ് എന്ന നിലയിലായി. സ്കോർ 101 ൽ നിൽക്കെ 9 റൺസ് നേടിയ ദുബെയെയും ഇന്ത്യക്ക് നഷ്ടമായി. സ്കോർ 138 ആയപ്പോൾ 30 റൺസ് നേടിയ വാഷിങ്ങ്ടനെ തീക്ഷണ പുറത്താക്കി.പി ഇന്നലെ കുൽദീപിനെ വെല്ലലഗെ പുറത്താക്കി.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്കക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണർമാരായ പാത്തും നിസ്സാങ്കയും അവിഷ്ക ഫെർണാണ്ടോയും ഇന്ത്യൻ ബൗളർമാരെ അനായാസം നേരിടുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. 20 ഓവറിൽ സ്കോർ 89 ൽ നിൽക്കെയാണ് ലങ്കയ്ക്ക് ആദ്യ വിക്കറ്റ് വീണത്. 45 റൺസ് നേടിയ നിസ്സാങ്കയെ അക്സർ പട്ടേൽ പുറത്താക്കി. മൂന്നാമാനായി ഇറങ്ങിയ കുശാൽ മെന്റിസ് അവിഷ്ക ഫെർണാണ്ടോക്ക് മികച്ച പിന്തുണ നൽകിയതോടെ ശ്രീലങ്ക അനായാസം സ്കോർ ചെയ്തു.
അവിഷ്ക ഫെർണാണ്ടോ 65 പന്തിൽ 50 തികക്കുകയും സ്കോർ 100 കടക്കുകയും ചെയ്തു. സ്കോർ 171 ൽ നിൽക്കെ സെഞ്ചുറിക്ക് നാല് റൺസ് അകലെ വെച്ച് അവിഷ്ക ഫെർണാണ്ടോയെ റിയാൻ പരാഗ് പുറത്താക്കി. 102 പന്തിൽ നിന്നും 93 റൺസാണ് ഓപ്പണർ നേടിയത്. പിന്നാലെ 10 റൺസ് നേടിയ നായകൻ അസലങ്കയെയും പരാഗ് പുറത്താക്കി. ഒരു റൺസ് കൂടി ചേർത്തപ്പോൾ സിറാജ് സമരവിക്രമയെ പൂജ്യത്തിനു പുറത്തായി.
8 റൺസ് നേടിയ ജനിത് ലിയാനഗെയെ വാഷിംഗ്ടൺ സുന്ദർ പുറത്താക്കി. 2 റൺസ് നേടിയ ദുനിത് വെല്ലലഗെയെ പരാഗ് പുറത്താക്കിയതോടെ ലങ്ക 199 ന് 6 എന്ന നിലയിലായി.സ്കോർ 235 ൽ 59 റൺസ് നേടിയ മെൻഡിസിനെ കുൽദീപ് പുറത്താക്കി.കാമിന്ദു മെൻഡിസ് 23 റൺസ് നേടിയ പുറത്താവാതെ നിന്നു.50 ഓവറിൽ 7 വിക്കറ്റിന് 248 റൺസാണ് ലങ്ക നേടിയത്.