ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ 110 റൺസിന്റെ തോൽവി വഴങ്ങിയതോടെ, പരമ്പര ഇന്ത്യൻ ടീമിന് 2-0 എന്ന നിലയിൽ നഷ്ടമായിരിക്കുകയാണ്. 27 വര്‍ഷത്തിന് ശേഷം ഇന്ത്യക്കെതിരെ ഏകദിന പരമ്പര സ്വന്തമാക്കാനും ശ്രീലങ്കക്ക് സാധിച്ചു.1997ലാണ് ഇന്ത്യക്കെതിരെ അവസാനമായി ഏകദിന പരമ്പര ശ്രീലങ്ക നേടിയത്.
പിന്നീടു നടന്ന 11 ഏകദിന പരമ്പരകളിലും ജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു. മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 248 റണ്‍സ്. ഇന്ത്യയുടെ മറുപടി 26.1 ഓവറില്‍ 138 റണ്‍സില്‍ അവസാനിച്ചു. ശ്രീലങ്കയേക്കാൾ മികച്ച നിലവാരമുള്ള കളിക്കാർ ഉണ്ടായിരുന്നിട്ടും ഇന്ത്യ നാണംകെട്ട തോൽവിയാണ് ഏറ്റുവാങ്ങിയത് എന്നതിൽ സംശയമില്ല.സ്പിൻ അനുകൂലമായ പിച്ചിൽ ശ്രീലങ്കൻ സ്പിന്നർമാരെ ഇന്ത്യൻ ബാറ്റ്സ്മാൻമാർ ഫലപ്രദമായി നേരിടാത്തതാണ് ഈ തോൽവിയുടെ പ്രധാന കാരണം.
Dunith Wellalage spins a web around India, claiming a sensational FIVE-FOR! He's now the ONLY spinner to achieve this feat TWICE in ODIs against India!
— Sri Lanka Cricket 🇱🇰 (@OfficialSLC) August 8, 2024
Relive the magic on our YouTube channel! https://t.co/gg1mMpcHY3 #SLvIND pic.twitter.com/ME40E9VfgQ
യഥാർത്ഥത്തിൽ, ഈ പരമ്പരയിലെ 3 മത്സരങ്ങളിൽ, സ്പിന്നർമാർക്കെതിരെ ഇന്ത്യയുടെ 30 വിക്കറ്റിൽ 23 എണ്ണവും നഷ്ടപ്പെട്ടു. ഇതോടെ ഒരു ഏകദിന പരമ്പരയിൽ (3 മത്സരങ്ങളുടെ) സ്പിന്നർമാർക്കെതിരെ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നഷ്ടമായ ടീമായി മാറി ഇന്ത്യ. 1996-ൽ കാനഡയിലെ ടൊറൻ്റോയിൽ പാക്കിസ്ഥാനെതിരായ 5 മത്സര ഏകദിന പരമ്പരയിൽ ഇന്ത്യ 22 വിക്കറ്റ് നഷ്ടപ്പെടുത്തിയതാണ് സ്പിന്നർമാർക്കെതിരെയുള്ള ഇന്ത്യയുടെ നേരത്തെ ഉണ്ടായിരുന്ന ഏറ്റവും മോശം റെക്കോർഡ്. ഇതും ഇപ്പോൾ മാറിയിരിക്കുന്നു.
പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ അഞ്ച് വിക്കറ്റ് വീഴ്ത്തി, 2022 ജൂൺ 14 ന് ശ്രീലങ്കയ്ക്കുവേണ്ടി ഏകദിന അരങ്ങേറ്റം കുറിച്ച 21 കാരനായ വെല്ലലഗെ ചരിത്രം സൃഷ്ടിച്ചു. ഇന്ത്യയ്ക്കെതിരെ ഏകദിനത്തിൽ രണ്ട് അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആദ്യ ശ്രീലങ്കൻ ബൗളറായി യുവതാരം. ബുധനാഴ്ച കൊളംബോയിൽ 27ന് 5 എന്ന കണക്ക് രേഖപ്പെടുത്തുന്നതിന് മുമ്പ്, 2023 സെപ്തംബർ 12 ന് ഇന്ത്യക്കെതിരായ ഏഷ്യാ കപ്പ് മത്സരത്തിനിടെ വെല്ലലഗെ 40 റൺസിന് 5 വിക്കറ്റ് വീഴ്ത്തിയിരുന്നു.
Dunith Wellalage 🇱🇰 becomes the 𝘍𝘐𝘙𝘚𝘛 𝘌𝘝𝘌𝘙 𝘚𝘗𝘐𝘕𝘕𝘌𝘙 in the world to take 5 wickets haul in multiple times against India 🇮🇳 in ODI history.
— Thurunu Jayasiri (@ThurunuJ) August 7, 2024
– He achieved this feat at the 21 years. Take a bow, Dunith! What a bowler 🔥 pic.twitter.com/GTMOXE6OdM
ഇതുവരെ, ഇന്ത്യയും ശ്രീലങ്കയും തമ്മിൽ കളിച്ച 171 ഏകദിനങ്ങളിൽ നിന്ന് രണ്ടോ അതിലധികമോ അഞ്ച് വിക്കറ്റുകൾ വീഴ്ത്താൻ ആകെ രണ്ട് ബൗളർമാർക്ക് മാത്രമേ കഴിഞ്ഞിട്ടുള്ളൂ. തൻ്റെ 12 വർഷത്തെ അന്താരാഷ്ട്ര കരിയറിൽ ശ്രീലങ്കയ്ക്കെതിരെ 23 ഏകദിനങ്ങൾ കളിച്ച മുൻ ഇന്ത്യൻ ഓൾറൗണ്ടർ റോബിൻ സിംഗ് രണ്ട് അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചിട്ടുണ്ട്.