മിന്നുന്ന സെഞ്ചുറിയുമായി സ്റ്റീവ് സ്മിത്ത് , മെൽബൺ ടെസ്റ്റിൽ ഓസ്ട്രലിയയ്ക്ക് കൂറ്റൻ സ്കോർ | India | Australia

മെൽബൺ ടെസ്റ്റിൽ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് 474 റൺസിൽ അവസാനിച്ചു.സ്റ്റീവ് സ്മിത്തിന്റെ മിന്നുന്ന സെഞ്ചുറിയാണ് ഓസ്‌ട്രേലിയക്ക് മികച്ച സ്കോർ നൽകിയത്.197 പന്തിൽ നിന്നും 13 ബൗണ്ടറിയും മൂന്നു സിക്‌സും അടക്കം 140 റൺസാണ് സ്മിത്ത് നേടിയത്. ക്യാപ്റ്റൻ കമ്മിൻസ് 49 റൺസുമായി സ്മിത്തിന് മികച്ച പിന്തുണ നൽകി. ഇന്ത്യക്കായി ബുംറ നാലും ജഡേജ മൂന്നും ആകാശ് ദീപ് രണ്ടും വിക്കറ്റുംവീഴ്ത്തി.

6 വിക്കറ്റ് നഷ്ടത്തിൽ 311 റൺസ് എന്ന നിലയിൽ രണ്ടാം ദിനം ആരംഭിച്ച ഓസ്‌ട്രേലിയക്ക് വേണ്ടി സ്മിത്തും കമ്മിൻസും വേഗത്തിൽ റൺസ് സ്കോർ ചെയ്തു. ഇരുവരും ചേർന്ന് 100 റൺസ് പാർട്ണർഷിപ്പ് പടുത്തുയർത്തുകയും ചെയ്തു. ഫോമിലേക്ക് മടങ്ങിയെത്തിയ സ്റ്റീവ് സ്മിത്ത് തന്റെ സെഞ്ച്വറി പൂർത്തിയാക്കി. സ്മിത്തിന്റെ 34-ാം ടെസ്റ്റ് സെഞ്ച്വറിയാണിത്. ഏറെ കാലം മോശം ഫോമിലായിരുന്ന താരം കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടി താരം ഫോമിലേക്ക് തിരിച്ചുവന്നിരുന്നു. കമ്മിൻസ് 49 റ ൺസിൽ ജഡേജയ്ക്ക് കീഴടങ്ങി. ലഞ്ചിന്‌ ശേഷം സ്കോർ 455 ലെത്തിയപ്പോൾ ഓസ്‌ട്രേലിയക്ക് എട്ടാം വിക്കറ്റ് നഷ്ടമായി 15 റൺസ് നേടിയ സ്റ്റാർക്കിനെ ജഡേജ പുറത്താക്കി. അടുത്ത ഓവറിൽ സ്റ്റീവ് സ്മിത്തിനെ ആകാശ് ദീപ് ബൗൾഡാക്കി. 197 പന്തിൽ നിന്നും 13 ബൗണ്ടറിയും മൂന്നു സിക്‌സും അടക്കം 140 റൺസാണ് സ്മിത്ത് നേടിയത്. സ്കോർ 474 ആയപ്പോൾ ഓസീസിന്റെ അവസാന വിക്കറ്റും നഷ്ടമായി.

ബോര്‍ഡര്‍-ഗാവസ്‌കർ ട്രോഫിയിലെ നാലാം ടെസ്റ്റിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അരങ്ങേറ്റക്കാരനായ പത്തൊമ്പതുകാരനായ ഓപ്പണർ സാം കോൺസ്റ്റാസം ഉസ്മാൻ ക്വജയും ചേർന്ന് ഇന്ത്യൻ ബൗളർമാരെ അനായാസം നേരിട്ടു. കോൺസ്റ്റസ് ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്. 20 ആം ഓവറിൽ സ്കോർ 89 ആയപ്പോൾ ഓസ്‌ട്രേലിയക്ക് ആദ്യ വിക്കറ്റ് നഷ്ടമായി 65 പന്തിൽ നിന്നും 60 റൺസ് നേടിയ കോൺസ്റ്റാസിനി ജഡേജ പുറത്താക്കി.മുതിര്‍ന്ന താരം ഉസ്മാന്‍ ഖവാജയുമായി ചേര്‍ന്നു ഓപ്പണിങില്‍ 89 റണ്‍സ് ചേര്‍ത്താണ് കോണ്‍സ്റ്റാസ് മടങ്ങിയത്.

ഖവാജ 57 റണ്‍സില്‍ നില്‍ക്കെ ജസ്പ്രിത് ബുംറയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങി.പരമ്പരയിലെ ആറ് ഇന്നിംഗ്‌സുകളിൽ അഞ്ചാം തവണയാണ് ബുംറ ഖവാജയെ ​​ഈ പരമ്പരയിൽ പുറത്താക്കുന്നത്. നാലാം വിക്കറ്റിൽ സ്മിത്ത് ലബുഷെയ്ൻ കൂട്ടുകെട്ട് മിക്ചഖ രീതിയിൽ മുന്നേറി. സ്കോർ 237 ആയപ്പോൾ 145 പന്തിൽ നിന്നും 72 റൺസ് നേടിയ ലബുഷെയ്‌നിനെ വാഷിംഗ്‌ടൺ സുന്ദർ പുറത്താക്കി.ഇന്ത്യയുടെ സ്ഥിരം തലവേദനയായ ട്രാവിസ് ഹെഡിനെ ബുംമ്ര പൂജ്യത്തിന് പുറത്താക്കിയതോടെ ഇന്ത്യ കളിയിലേക്ക് തിരിച്ചുവന്നു. സ്കോർ 246 ആയപ്പോൾ മിച്ചൽ മാർഷിനെയും ബുംറ മടക്കി അയച്ചു. എന്നാൽ സ്മിത്തും അലക്സ് കാരിയും ചേർന്ന് ഓസീസിന്റെ സ്കോർ 300 ലെത്തിച്ചു. പിന്നാലെ അലക്സ് കാരിയെ ആകാശ് ദീപ് പുറത്താക്കി.

Rate this post