അടുത്ത കാലത്തായി ടീം ഇന്ത്യയിലെ ഫിറ്റ്നസ് നിലവാരം ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ട്. ക്രെഡിറ്റിന്റെ ഭൂരിഭാഗവും മുൻ നായകൻ വിരാട് കോഹ്ലിക്ക് അവകാശപ്പെട്ടതാണ്. കോലിയുടെ ഫിറ്റ്നസിലെ ശ്രദ്ധ ടീമിലെ മുഴുവൻ അംഗങ്ങളുടെയും കാഴ്ചപ്പാടും മാറ്റി. കോലി ടീമിലെ എല്ലാ കളിക്കാർക്കും ഒരു മാതൃകയായി മാറി. ഇന്ത്യൻ ടീമിൽ ഫിറ്റ്നസിന്റെ കോലി ഏറ്റവും മികച്ചവനായി കാണപ്പെടുമെങ്കിലും രോഹിത് ശർമ്മ ഒട്ടും പിന്നിലല്ല.
ഇന്ത്യയുടെ സ്ട്രെങ്ത് ആൻഡ് കണ്ടീഷനിംഗ് കോച്ച് അങ്കിത് കാളിയാറിന്റെ അഭിപ്രായത്തിൽ രോഹിത് കോഹ്ലിയെപ്പോലെ ഫിറ്റാണ്.“രോഹിത് ശർമ്മ ഒരു ഫിറ്റായ കളിക്കാരനാണ്. നല്ല ഫിറ്റ്നസുണ്ട്. അൽപ്പം വലുതായി തോന്നുമെങ്കിലും അദ്ദേഹം എപ്പോഴും യോ-യോ ടെസ്റ്റിൽ വിജയിക്കുന്നു. വിരാട് കോഹ്ലിയെ പോലെ ഫിറ്റാണ്. രോഹിത് വണ്ണമുള്ള ആളാണെന്ന് തോന്നുന്നുവെങ്കിലും മൈതാനത്ത് അദ്ദേഹത്തിന്റെ ചടുലതയും ചലനാത്മകതയും അതിശയകരമാണ്. മികച്ച ക്രിക്കറ്റ് താരങ്ങളിൽ ഒരാളാണ് അദ്ദേഹം,” കാളിയാർ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.അതേസമയം ഫിറ്റ്നസ് സംസ്കാരത്തിൽ മാറ്റം കൊണ്ടുവന്നത് കോഹ്ലിയാണെന്ന് പരിശീലകനും സമ്മതിച്ചു.
“ഫിറ്റ്നസിന്റെ കാര്യത്തിൽ വിരാട് ഒരു പ്രധാന ഉദാഹരണമാണ്. ടീമിൽ ഫിറ്റ്നസ് സംസ്കാരം അദ്ദേഹം സൃഷ്ടിച്ചു.മുൻനിര കളിക്കാരൻ വളരെ ഫിറ്റായിരിക്കുമ്പോൾ വളർന്നു വരുന്ന കളിക്കാർക്ക് ഒരു മാതൃകയാകും. കോലി മറ്റുള്ളവരിൽ ആത്മവിശ്വാസം പകരുന്നു”.”കോലി ക്യാപ്റ്റനായിരുന്നപ്പോൾ, എല്ലാവരും ഫിറ്റായിരിക്കണമെന്ന് അദ്ദേഹം ഉറപ്പുവരുത്തി. ടീമിലെ അദ്ദേഹത്തിന്റെ പ്രധാന മാനദണ്ഡം ഫിറ്റ്നസായിരുന്നു. ആ സംസ്കാരവും അച്ചടക്കവും ടീമിൽ അദ്ദേഹം സൃഷ്ടിച്ചിട്ടുണ്ട്. ആ അന്തരീക്ഷം സൃഷ്ടിച്ചത് വിരാട് ഭായിയാണ്, അത് അഭിനന്ദനാർഹമായ കാര്യമാണ്. ഇന്ത്യൻ താരങ്ങളെല്ലാം ഫിറ്റായതിന് കാരണം അദ്ദേഹമാണ്,” കാളിയാർ പറഞ്ഞു.തന്റെ ഫിറ്റ്നസ് വളരെ ഗൗരവമായി എടുക്കുന്ന അത്തരത്തിലുള്ള ഒരു കളിക്കാരനാണ് ശുഭ്മാൻ ഗിൽ.
India's strength and conditioning coach Ankit Kaliyar heaps praise on Rohit Sharma's fitness and said he's among the fittest cricketers.
— CricTracker (@Cricketracker) December 11, 2023
#RohitSharma #AnkitKaliyar #CricTracker pic.twitter.com/BGOlJ6BGfE
“ശുബ്മാൻ വളരെ ഫിറ്റാണ്. ശാരീരികക്ഷമത മാത്രമല്ല, വളരെ കഴിവുള്ള കളിക്കാരനാണ് അദ്ദേഹം. വിരാട് ഭായിയിൽ നിന്നാണ് ശുഭ്മാൻ പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത് എന്നതിൽ സംശയമില്ല. ബാറ്റിംഗോ, ഫിറ്റ്നസോ, വൈദഗ്ധ്യമോ ആകട്ടെ, ശുഭ്മാൻ വിരാട് ഭായിയെ പിന്തുടരുന്നു. വരും വർഷങ്ങളിൽ ശുഭ്മാൻ രാജ്യത്തിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്” കാളിയാർ പറഞ്ഞു.