രാജീവ് ഗാന്ധി ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിട്ടപ്പോൾ സ്റ്റാർ ബാറ്റർ വിരാട് കോഹ്ലി വീണ്ടും മാസ്റ്റർ ക്ലാസിന് തയ്യാറായി.ടോസ് നേടിയ ആർസിബി ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസ് ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയും കോഹ്ലി മികച്ച തുടക്കം നൽകി.
പവർപ്ലേയിൽ വെറും 18 പന്തിൽ 32 റൺസ് നേടിയപ്പോൾ മുൻ ആർസിബി നായകൻ വലിയൊരു മത്സരത്തിന് തയ്യാറെടുക്കുന്നതായി തോന്നി. എന്നാൽ SRH ൻ്റെ സ്പിൻ ജോഡികളായ ഷഹബാസ് അഹമ്മദ്, മായങ്ക് മാർക്കണ്ഡെ എന്നിവർക്കെതിരെ കോലി പതറുന്ന കഴച്ചയാണ് കാണാൻ സാധിച്ചത്.15-ാം ഓവറിൽ 43 പന്തിൽ 51 റൺസ് നേടി ജയദേവ് ഉനദ്കട്ട് പുറത്താക്കി. ആദ്യ 18 പന്തിൽ 32 റൺസ് നേടിയ കോലിക്ക് അടുത്ത 25 പന്തിൽ 19 റൺസ് മാത്രമേ നേടാനായുള്ളൂ.മധ്യ ഓവറുകളിൽ സ്കോർ വേഗത്തിലാക്കാനുള്ള കോഹ്ലിയുടെ കഴിവില്ലായ്മ മുൻ ഇന്ത്യൻ ഓപ്പണർ സുനിൽ ഗവാസ്കറുടെ നിശിത വിമർശനത്തിന് കാരണമായി.
” കളിയുടെ മധ്യത്തിൽ വെച്ച് കോലിക്ക് ടച് നഷ്ടപെട്ടതായി എനിക്ക് തോന്നി, 31-32 മുതൽ പുറത്താകുന്നതുവരെ അദ്ദേഹം ഒരു ബൗണ്ടറിയും അടിച്ചില്ലെന്ന് ഞാൻ കരുതുന്നു. ഇന്നിംഗ്സിൻ്റെ ആദ്യ പന്ത് മുതൽ കളിച്ചിട്ട് 14-ാം ഓവറിലോ 15-ാം ഓവറിലോ പുറത്താവുമ്പോൾ 118 സ്ട്രൈക്ക് റേറ്റ് ആണെങ്കിൽ നിങ്ങളുടെ ടീം നിരാശപ്പെടും അവർ അതല്ല നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നത്” സുനിൽ ഗവാസ്കർ സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു.
രജത് പാട്ടിദാർ 20 പന്തിൽ 50 റൺസ് നേടിയതാണ് ബംഗളുരുവിനെ മികച്ച സ്കോറിൽ എത്തിച്ചത്.ബോർഡിൽ 206/7 എന്ന സ്കോറെടുക്കാൻ ആർസിബിക്ക് കഴിഞ്ഞു.സീസണിലെ ആറാം വിജയത്തിനായി 207 റൺസ് പിന്തുടരുന്ന ഹൈദരാബാദ് 171/8 എന്ന നിലയിൽ കാളി അവസാനിപ്പിച്ചു.ആർസിബി 35 റൺസിന് മത്സരം വിജയിച്ചു.കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ തൻ്റെ ഇന്നിംഗ്സ് വേഗത്തിലാക്കാൻ കോഹ്ലി പരാജയപ്പെട്ടെങ്കിലും, 430 റൺസുമായി ഐപിഎൽ 2024 ലെ ഏറ്റവും കൂടുതൽ റൺസ് സ്കോറർമാരുടെ പട്ടികയിൽ അദ്ദേഹം ഇപ്പോഴും ഒന്നാം സ്ഥാനത്താണ്.