ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്‌കർ, ഓസ്‌ട്രേലിയയിൽ ഇന്ത്യ നേടിയ പരമ്പര വിജയവും ഇംഗ്ലണ്ടിനെതിരായ സ്വന്തം തട്ടകത്തിൽ നേടിയ വിജയവും തമ്മിൽ താരതമ്യം ചെയ്തു. ഓസ്‌ട്രേലിയയ്‌ക്കെതിരായ 2020-21 പരമ്പരയിൽ, തങ്ങളുടെ എക്കാലത്തെയും കുറഞ്ഞ ടെസ്റ്റ് സ്‌കോറായ 36 ന് പുറത്തായതിന് ശേഷം ഇന്ത്യ തകർന്നു.
അന്ന് ഇന്ത്യൻ ക്യാപ്റ്റനായിരുന്ന വിരാട് കോഹ്‌ലി തൻ്റെ ആദ്യ കുഞ്ഞിൻ്റെ ജനനത്തിനായി ഇന്ത്യയിലേക്ക് മടങ്ങി. മുഹമ്മദ് ഷമി, ഉമേഷ് യാദവ്, രവിചന്ദ്രൻ അശ്വിൻ, ഹനുമ വിഹാരി എന്നിവർക്ക് പരിക്കേറ്റെങ്കിലും യുവതാരങ്ങളായ ശുഭ്മാൻ ഗിൽ, ഋഷഭ് പന്ത്, മുഹമ്മദ് സിറാജ്, വാഷിംഗ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ എന്നിവർ മുന്നേറ്റം നടത്തി. ഇതോടെ പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി.ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ, കോലി തൻ്റെ രണ്ടാമത്തെ കുഞ്ഞിൻ്റെ ജനനത്തിനായി കുടുംബത്തോടൊപ്പം സമയം ചെലവഴിച്ചു.
ഹൈദരാബാദിൽ നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. യുവതാരങ്ങളായ യശസ്വി ജയ്‌സ്വാൾ, സർഫറാസ് ഖാൻ, ധ്രുവ് ജുറൽ എന്നിവർ സീനിയർ താരങ്ങളുടെ അഭാവത്തിൽ മുന്നേറി തുടർച്ചായായ മൂന്നു മത്സരങ്ങളിൽ വിജയിച്ച് പരമ്പര സ്വന്തമാക്കി.“ഓസ്‌ട്രേലിയയിൽ ഇന്ത്യയ്ക്ക് ഒരുപാട് വലിയ പേരുകൾ നഷ്‌ടപ്പെട്ടു, പക്ഷേ ഗബ്ബയിൽ മാത്രമല്ല മെൽബണിലും അവർക്ക് മികച്ച വിജയം നേടാൻ കഴിഞ്ഞു. 36 റൺസിന് പുറത്തായ ശേഷമാണ് അവർ തിരിച്ചെത്തിയത്. മെൽബണിൽ വിജയിച്ച അവർ സിഡ്‌നി ടെസ്റ്റ് മത്സരം രക്ഷിക്കാൻ കഠിനമായി പൊരുതി. ഋഷഭ് പന്ത് അരമണിക്കൂറോളം ക്രീസിൽ നിന്നിരുന്നെങ്കിൽ ആ മത്സരവും ഇന്ത്യക്ക് ജയിക്കാമായിരുന്നു. എന്നാൽ ആ ഓസ്‌ട്രേലിയൻ പര്യടനത്തിൽ ഇന്ത്യൻ യുവ കളിക്കാർ കാണിച്ച ധൈര്യവും കരുത്തും നിശ്ചയദാർഢ്യവും ഇക്കുറി ഇംഗ്ലണ്ടിനെതിരെയും കാണാനാകും,” സുനിൽ ഗവാസ്‌കർ സ്‌പോർട്‌സ് ടാക്കിൽ പറഞ്ഞു.
പേരെടുത്ത് പറയാതെ തന്നെ ഇന്ത്യക്ക് തങ്ങളില്ലാതെ കഴിയില്ലെന്ന് കരുതുന്ന ഏതൊരു വ്യക്തിക്കും ഓസ്‌ട്രേലിയയ്ക്കും ഇംഗ്ലണ്ടിനുമെതിരായ വിജയങ്ങളാണ് കൃത്യമായ ഉത്തരങ്ങളെന്ന് സുനിൽ ഗവാസ്‌കർ മുന്നറിയിപ്പ് നൽകി.“അതുകൊണ്ടാണ് ഞാൻ എപ്പോഴും പറയാറുള്ളത് നമുക്ക് വലിയ പേരുകൾ ആവശ്യമില്ല… അദ്ദേഹമില്ലാതെ ഇന്ത്യ വിജയിക്കില്ലെന്ന് ആരെങ്കിലും കരുതുന്നുവെങ്കിൽ, നിങ്ങൾ അവിടെ ഉണ്ടോ ഇല്ലയോ എന്നത് പ്രശ്നമല്ലെന്ന് ഈ രണ്ട് പരമ്പരകളും തെളിയിച്ചു. ക്രിക്കറ്റ് ഒരു ടീം സ്‌പോർട്‌സാണ്. ഇത് ഒരു വ്യക്തിയെ ആശ്രയിക്കുന്നില്ല, ”ഗവാസ്‌കർ പറഞ്ഞു.
#INDvsENG #CricketTwitter
— Express Sports (@IExpressSports) March 3, 2024
"If any big name thinks that India won't win without him these two series have shown that whether you are there or not, (it doesn't matter). Cricket is a team sport," Gavaskar said.https://t.co/SM5AHt7tNp
“ക്രെഡിറ്റും ക്യാപ്റ്റൻ രോഹിത് ശർമ്മയും ഹെഡ് കോച്ച് രാഹുൽ ദ്രാവിഡും ടീമിനെ കൈകാര്യം ചെയ്ത രീതി മികച്ചതായിരുന്നു.അവർ യുവ കളിക്കാർക്ക് അവസരം നൽകി, അവരെ വാർത്തെടുക്കുകയും അവരുടെ സ്വാഭാവിക ഗെയിം കളിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. നമുക്ക് വലിയ പേരുകളുണ്ടെങ്കിലും ഇല്ലെങ്കിലും, വലിയ ഹൃദയമുള്ള കളിക്കാർ ഉണ്ടെങ്കിൽ നമുക്ക് വിജയിക്കാൻ കഴിയുമെന്നാണ് ഇത് കാണിക്കുന്നത്” ഗാവസ്‌കർ പറഞ്ഞു.