റാഞ്ചിയിൽ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്‌സിൽ 90 റൺസ് നേടിയ യുവതാരം ധ്രുവ് ജൂറലിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്‌കർ.തൻ്റെ ഓവർനൈറ്റ് സ്‌കോറായ 30-ൽ നിന്ന് പുനരാരംഭിച്ച ജൂറൽ മൂന്നാം ദിവസം ആദ്യ സെഷനിൽ 60 റൺസ് കൂടി കൂട്ടിച്ചേർത്തു. തൻ്റെ രണ്ടാം ടെസ്റ്റിൽ സെഞ്ച്വറി നേടുന്നതിന്റെ അടുത്തെത്തിയെങ്കിലും 90 റൺസിൽ വെച്ച് ടോം ഹാർട്ട്‌ലി ജൂറലിനെ ക്ലീൻ ബൗൾഡാക്കി.
ഒരു ഘട്ടത്തിൽ ഏഴിന് 177 എന്ന് തകർന്ന ഇന്ത്യയെ ജുറേൽ ഒറ്റയ്ക്ക് ചുമലിലേറ്റി. 149 പന്തിൽ ആറ് ഫോറും നാല് സിക്സും സഹിതം ജുറേൽ 90 റൺസെടുത്തു. ഇന്ത്യൻ സ്കോർ 307ൽ എത്തിച്ച ശേഷമാണ് ധ്രുവ് പുറത്തായത്. ഇന്ത്യൻ ഇതിഹാസ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയോട് ആണ് ജുറലിനെ ഗവാസ്‌കർ ഉപമിച്ചത്.വാലറ്റക്കാര്‍ക്കൊപ്പം ബാറ്റ് ചെയ്യുമ്പോള്‍ ധ്രുവ് ജുറെല്‍ പുറത്തെടുത്ത പക്വതയാണ് അദ്ദേഹത്തെ ധോണിയുടെ പിന്‍ഗാമിയാക്കുന്നതെന്ന് ഗവാസ്കര്‍ പറഞ്ഞു.
“ധ്രുവ് ജുറലിൻ്റെ മനസ്സിൻ്റെ സാന്നിധ്യം കാണുമ്പോൾ അടുത്ത എംഎസ് ധോണിയാണെന്ന് എനിക്ക് തോന്നുന്നു,” ഗവാസ്‌കർ സ്‌പോർട്‌സ് 18-ൻ്റെ കമൻ്ററിയിൽ പറഞ്ഞു.റാഞ്ചിയിലേത് പോലെ ജുറൽ ബാറ്റ് ചെയ്യുന്നത് തുടരുകയാണെങ്കിൽ മുന്നോട്ട് പോകാൻ അദ്ദേഹം ധാരാളം സെഞ്ചുറികൾ നേടുമെന്ന് ഗവാസ്‌കർ പറഞ്ഞു.” ഇന്ന് അദ്ദേഹത്തിന് ഒരു സെഞ്ച്വറി നഷ്ടമായി, പക്ഷേ യുവാവ് തൻ്റെ മനസ്സിൻ്റെ സാന്നിധ്യം കാരണം നിരവധി സെഞ്ച്വറികൾ നേടും” ഗവാസ്‌കർ പറഞ്ഞു.
Big compliment for Dhruv Jurel from Indian legend Sunil Gavaskar. pic.twitter.com/M0Qq1QAc3l
— CricTracker (@Cricketracker) February 25, 2024
കളിയോടുള്ള സമീപനവും സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് കളിക്കാനുള്ള കഴിവും നോക്കുമ്പോള്‍ അടുത്ത ധോണിയാണ് അവനെന്നാണ് എനിക്ക് തോന്നുന്നത്. എനിക്കറിയാം ഇനിയൊരു ധോണി ഇന്ത്യന്‍ ക്രിക്കറ്റിലുണ്ടാവില്ലെന്ന്. എന്നാല്‍ ക്രീസില്‍ നില്‍ക്കുമ്പോഴുള്ള ജുറെലിന്‍റെ മനസാന്നിധ്യം ധോണിക്ക് സമാനമാണ്. കരിയറിന്‍റെ തുടക്കത്തില്‍ ധോണിയും ഇതുപോലെയായിരുന്നുവെന്നും ഗവാസ്കര്‍ പറഞ്ഞു.രാജ്‌കോട്ടിൽ നടന്ന മൂന്നാം ടെസ്റ്റിൽ കെഎസ് ഭാരതിന് പകരം പ്ലെയിംഗ് ഇലവനിൽ ഇടം നേടിയതാണ് 23-കാരൻ.