മെൽബൺ ടെസ്റ്റിൽ ഇന്ത്യൻ ടീം പൊരുതുകയാണ്.സ്റ്റീവ് സ്മിത്തിൻ്റെ 140 റൺസിൻ്റെ പിൻബലത്തിൽ ആതിഥേയർ ഒന്നാം ഇന്നിംഗ്‌സിൽ 474 റൺസിൻ്റെ കൂറ്റൻ സ്‌കോർ പടുത്തുയർത്തി.നേരത്തെ രണ്ട് വിക്കറ്റ് വീണെങ്കിലും വിരാട് കോലിയും യശസ്വി ജയ്‌സ്വാളും മത്സരത്തിൽ ഇന്ത്യയെ പിടിച്ചു നിർത്തി. എന്നാൽ ജയ്‌സ്വാൾ റണ്ണൗട്ടായതോടെ തകർച്ച തുടങ്ങി.
രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് എന്ന നിലയില്‍ ആണുള്ളത്.116 പന്തില്‍ 82 റണ്‍സുമായി പൊരുതിയ ജൈസ്വാലാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ.കോഹ്‌ലിയും ജയ്‌സ്വാളും മൂന്നാം വിക്കറ്റില്‍ ഇരുവരും 102 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.ഓസ്‌ട്രേലിയൻ ടീമിനെതിരെ കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ ഒരു മത്സരത്തിൽ മാത്രമാണ് ഇന്ത്യൻ ടീമിന് ജയിക്കാനായത്, അതിനാൽ അവസാന രണ്ട് മത്സരങ്ങളും ജയിക്കണമെന്ന നിർബന്ധത്തിലാണ് ഇന്ത്യൻ ടീം.
A bowling spell to forget for Indian pacer Mohammed Siraj in Melbourne! 🇮🇳😢#MohammedSiraj #AUSvIND #Tests #Sportskeeda pic.twitter.com/AObVYwPLMa
— Sportskeeda (@Sportskeeda) December 27, 2024
എന്നാൽ ഈ പരമ്പരയിലെ ആദ്യ മത്സരത്തിലൊഴികെ പിന്നീടുള്ള മത്സരങ്ങളിലൊന്നും ഇന്ത്യൻ ടീം മികച്ച പ്രകടനം പുറത്തെടുത്തില്ല എന്നത് സമ്മതിക്കേണ്ടിയിരിക്കുന്നു. പ്രത്യേകിച്ച് ബൗളിംഗ് ഡിപ്പാർട്ട്‌മെൻ്റിൽ ബുംറ ഒഴികെ ഒരു ബൗളർക്കും മികച്ച പ്രകടനം നടത്താൻ കഴിഞ്ഞിട്ടില്ല. ഈ പരമ്പരയിൽ ഇതുവരെയുള്ള മത്സരങ്ങൾ അവസാനിക്കുമ്പോൾ 25 വിക്കറ്റ് വീഴ്ത്തിയ ബുംറയ്ക്ക് മാത്രമാണ് തിളങ്ങാൻ സാധിച്ചത്.എന്നാൽ മറ്റ് ഇന്ത്യൻ താരങ്ങളിൽ നിന്ന് കാര്യമായ പ്രകടനം ഉണ്ടായില്ല.
ഈ ടെസ്റ്റ് പരമ്പരയിൽ പന്തുമായി ശരിക്കും ജ്വലിച്ചിട്ടില്ലാത്ത ഒരു കളിക്കാരൻ മുഹമ്മദ് സിറാജ് ആണ്, ഓസ്‌ട്രേലിയൻ മണ്ണിലെ തൻ്റെ മുൻ പ്രകടനം കാരണം സിറാജിൽ പ്രതീക്ഷകൾ ഉണ്ടായിരുന്നു.2012ലെ ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ 13 വിക്കറ്റ് വീഴ്ത്തിയ അദ്ദേഹം ഇത്തവണ തൻ്റെ മാന്ത്രികത ആവർത്തിക്കുന്നതിൽ പരാജയപ്പെട്ടു.മുഹമ്മദ് സിറാജ് ഒന്നാം ഇന്നിംഗ്‌സിൽ 23 ഓവർ എറിഞ്ഞ് 122 റൺസ് വിട്ടുകൊടുത്തു, നാലാം ടെസ്റ്റിൽ ഒരു വിക്കറ്റ് പോലും വീഴ്ത്തിയില്ല. ഈ സാഹചര്യത്തിൽ, ആദ്യ നാല് മത്സരങ്ങളിൽ കളിച്ചതിനാൽ അഞ്ചാം മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് പുറത്താക്കണമെന്ന് ഇന്ത്യൻ ടീമിൻ്റെ മുൻ താരം സുനിൽ ഗവാസ്‌കർ അഭിപ്രായപ്പെടുകയും താരത്തെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
Sunil Gavaskar urged team management to drop Mohammed Siraj 👀#BGT2024 #BCCI #MohammedSiraj #CricketTwitter pic.twitter.com/4zGqtVx4mM
— InsideSport (@InsideSportIND) December 27, 2024
ജസ്പ്രീത് ബുംറയെ പിന്തുണയ്ക്കാൻ സിറാജിന് വിശ്രമം നൽകണമെന്നും ഹർഷിത് റാണയെയും പ്രശസ്ത് കൃഷ്ണയെയും സ്റ്റാർട്ടിംഗ് ലൈനപ്പിൽ ഉൾപ്പെടുത്തണമെന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്‌കർ പറഞ്ഞു.“സിറാജിന് ഒരു ചെറിയ ഇടവേള ആവശ്യമാണെന്ന് ഞാൻ കരുതുന്നു.ഞാൻ ഒരു ഇടവേള എടുക്കാനാല്ല പറയുന്നത് ,മോശം പ്രകടനത്തിൻ്റെ പേരിലാണ് ടീമിൽ നിന്ന് പുറത്തായതെന്ന് അവനോട് പറയേണ്ടതുണ്ട്.ഇന്ത്യൻ ടീമിൽ നിന്ന് പുറത്താക്കി കുറച്ച് കാലത്തേക്ക് ആഭ്യന്തര മത്സരങ്ങൾ കളിക്കണം. കാരണം മെയിൻ കളിക്കാരനായിരിക്കെ ഇത്രയും മോശം പ്രകടനം പുറത്തെടുക്കുമ്പോൾ ടീമിൽ നിലനിർത്താൻ പാടില്ല”ഗാവസ്‌കർ പറഞ്ഞു.
“ഫാസ്റ്റ് ബൗളിങ്ങിന് അനുകൂലമായ ഓസ്ട്രേലിയൻ പിച്ചുകളിൽ വിക്കറ്റ് വീഴ്ത്താൻ അദ്ദേഹത്തിന് കഴിയുന്നില്ലെങ്കിൽ, അദ്ദേഹത്തിൻ്റെ ബൗളിംഗ് ഫോം മോശമാണെന്ന് അർത്ഥമാക്കുന്നു. അഞ്ചാം ടെസ്റ്റിൽ നിന്ന് താരത്തെ പുറത്താക്കണമെന്നും ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ചാൽ ടീമിൽ ഉൾപ്പെടുത്തണം “അദ്ദേഹം കൂട്ടിച്ചേർത്തു.