ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ആവേശ രാത്രി. 17 വർഷങ്ങൾ ഇടവേളക്ക് ശേഷം ഇന്ത്യൻ ടീമിന് ലോകക്കപ്പ് കിരീടജയം. ആവേശ ഫൈനലിൽ ലാസ്റ്റ് ഓവർ വരെ പോരാടിയാണ് ഇന്ത്യൻ ടീം കിരീട നേട്ടത്തിലേക്ക് എത്തിയത്. ത്രില്ലർ ഫൈനലിൽ ഏഴ് റൺസ് ജയമാണ് ഇന്ത്യൻ സംഘം നേടിയത്.
ഒരുപക്ഷെ തോൽവി മുന്നിക്കണ്ട ഇന്ത്യൻ ടീം ജയത്തിലേക്ക് എത്തിയത് അത്ഭുത ബൌളിംഗ് മികവിൽ കൂടിയാണ്. ലാസ്റ്റ് 5 ഓവറിൽ ജയിക്കാൻ 30 റൺസ് താഴെ മാത്രം വേണമെന്നിരിക്കെ ഇന്ത്യക്കായി ബൗളർമാർ കാഴ്ചവെച്ചത് വണ്ടർ മികവ്. ഹാർധിക്ക് പാന്ധ്യ, ജസ്പ്രീത് ബുംറ, അർഷദീപ് സിംഗ് എന്നിവർ ഇന്ത്യക്ക് വേണ്ടി കാഴ്ചവെച്ചത് അത്ഭുത ഡെത്ത് ബൌളിംഗ്.
What A Catch By Suryakumar Yadav 🔥🔥
— Elvish Army (Fan Account) (@elvisharmy) June 29, 2024
Game changing catch 🥹❤️
Congratulations India 🇮🇳#INDvSA #T20WorldCup pic.twitter.com/2GGj4tgj7N
ലാസ്റ്റ് ഓവറിൽ ജയിക്കാൻ 16 റൺസ് വേണമെന്നിരിക്കെ ഹാർഥിക്ക് പാന്ധ്യ എറിഞ്ഞ ഫസ്റ്റ് പന്ത് സിക്സ് പായിക്കാൻ ഡേവിഡ് മില്ലർ ശ്രമിച്ചു എങ്കിലും ബൗണ്ടറി ലൈനിൽ സൂര്യകുമാർ യാദവ് നേടിയത് മനോഹര ക്യാച്ച്. വായുവിൽ പറന്ന് ചാടി സൂര്യ നേടിയത് വണ്ടർ ക്യാച്ച്.
ബൗണ്ടറി ലൈനിൽ വായുവിൽ ചാടി കൊണ്ട് സിക്സ് തട്ടി മാറ്റി സൂര്യകുമാർ യാദവ് നേടിയ ക്യാച്ച് ക്രിക്കറ്റ് ലോകത്തെ പോലും ഞെട്ടിച്ചു.കാണാം ഈ ക്യാച് വീഡിയോ