ആഭ്യന്തര രംഗത്ത് വൈറ്റ് ബോൾ ക്രിക്കറ്റിലെ ഏറ്റവും സ്ഥിരതയാർന്ന പ്രകടനം നടത്തുന്നവരിൽ ഒരാളായിട്ടും സഞ്ജു സാംസണിന് ദേശീയ ടീമിൽ അധികം അവസരങ്ങൾ ലഭിച്ചിട്ടില്ല.
കെ എൽ രാഹുലിന്റെ അഭാവത്തിൽ വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ക്രിക്കറ്റ് താരം അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്യുമെന്ന് കരുതിയിരുന്നെങ്കിലും സാംസണെ പുറത്താക്കി ഇഷാൻ കിഷനെ നാലാം നമ്പറിൽ നിർത്താൻ ടീം മാനേജ്മെന്റ് തീരുമാനിച്ചു.
വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ആദ്യ ഏകദിനത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ഫെൽഡിങ് തെരഞ്ഞെടുത്തു.ഇന്ത്യന്‍ നിരയില്‍ പേസര്‍ മുകേഷ് കുമാര്‍ ഏകദിന അരങ്ങേറ്റം കുറിക്കുകയാണ്.നാല് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരുമായാണ് ഇന്ത്യ ഇറങ്ങുന്നത്. സഞ്ജു സാംസണ് പകരമായി ഇഷാൻ കിഷൻ വിക്കറ്റ് കീപ്പറാവും.
Surya wearing the Jersey of Sanju Samson. pic.twitter.com/xTUTwrmyhk
— Johns. (@CricCrazyJohns) July 27, 2023
അതേസമയം ഒരിക്കൽ കൂടി സഞ്ജു വി സാംസൺ ഇന്ത്യൻ സ്ക്വാഡ് സ്ഥാനം നേടിയിട്ടും പ്ലെയിങ് ഇലവനിലേക്ക് സ്ഥാനം നേടാതെ പോയപ്പോൾ സഞ്ജു ആരാധകർക്ക് ഒരു ഹാപ്പി ന്യൂസ് ആയി മാറിയത് സൂര്യ കുമാർ യാദവ് ചെയ്ത ഒരു പ്രവർത്തിയാണ്.സഞ്ജു സാംസൺ എന്നെഴുതിയ നമ്പർ 9 അണിഞാണ് സൂര്യ ഇന്ത്യക്കായി ഫീൽഡ് ചെയ്തത്.