ഇന്ത്യക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റിന്റെ ജയമാണ് സ്വന്തമാക്കിയത് . ഇന്ത്യ ഉയർത്തിയ 125 റൺസ് വിജയലക്ഷ്യം ഒരോവർ ബാക്കിനിൽക്കെ ആതിഥേയർ മറികടന്നു.ട്രിസ്റ്റണ്‍ സ്റ്റബ്സിന്റെ ഇന്നിംഗ്സ് ആണ് ദക്ഷിണാഫ്രിക്കയെ രക്ഷിച്ചത്. 44 റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട് പരാജയം മണത്ത ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഒരു ഭാഗത്ത് വിക്കറ്റ് കളയാതെ 47 റണ്‍സ് നേടിയാണ് സ്റ്റബ്സ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.
15.4 ഓവർ പിന്നിടുമ്പോൾ 86-7 എന്ന നിലയിൽ ദക്ഷിണാഫ്രിക്ക തോൽവിയുടെ വക്കിലായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ വരുൺ ചക്രവർത്തിയുടെ ബൗളിംഗ് ഇന്ത്യയെ വിജയത്തിലെത്തിച്ചുവെന്നു തോന്നിച്ചെങ്കിലും അവസാന ഓവറുകളിൽ ആഞ്ഞടിച്ച ട്രിസ്റ്റൻ സ്റ്റബ്സിന്റെയും ജെറാൾഡ് കോട്സിയുടെയും (19 റൺസ്) ബാറ്റിങ് മികവിൽ ഇന്ത്യയുടെ കൈയിൽനിന്ന് ജയം തട്ടിപ്പറിച്ചു. ബാറ്റിങ് നിരയുടെ മോശം പ്രകടനവും പേസര്‍മാരുടെ നിരാശപ്പെടുത്തുന്ന പ്രകടനവുമെല്ലാം ഇന്ത്യയുടെ തോൽവിക്ക് കാരണമായി.ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിനെതിരെ വിമർശനവുമായി ആരാധകർ.
സ്പിന്നർ അക്സർ പട്ടേലിന് ഒരോവർ മാത്രമാണ് സൂര്യ പന്ത് നൽകിയത്. വരുൺ ചക്രവർത്തി അഞ്ച് വിക്കറ്റ് വീഴ്ത്തിയിട്ടും രവി ബിഷ്ണോയ് മികച്ച രീതിയിൽ പന്തെറിഞ്ഞിട്ടും ടീമിലുണ്ടായിരുന്ന മൂന്നാം സ്പിന്നറെ എന്തുകൊണ്ടാണ് സൂര്യകുമാർ ഉപയോഗിക്കാതിരുന്നതെന്നാണ് ആരാധകരുടെ ചോദ്യം. 17ാം ഓവറോടെ വരുണ്‍ ചക്രവര്‍ത്തിയുടേയും രവി ബിഷ്നോയിയുടേയും ഓവര്‍ തീര്‍ന്നു. എല്ലാവരും അവസാന ഓവറുകളില്‍ അക്ഷര്‍ പട്ടേലിനെയാണ് പ്രതീക്ഷിച്ചത്. ഒരോവര്‍ എറിഞ്ഞ് രണ്ട് റണ്‍സ് മാത്രം മാത്രമാണ് അക്ഷര്‍ വിട്ടുകൊടുത്തത്.അവസാന ഓവറുകളില്‍ പേസര്‍മാരെ വിശ്വസിക്കാനുള്ള സൂര്യകുമാറിന്റെ തീരുമാനമാണ് പിഴച്ചത്. അര്‍ഷ്ദീപ് സിങ്ങും ആവേശ് ഖാനും അടി വാങ്ങിയതോടെ ജയിക്കേണ്ട മത്സരം ഇന്ത്യ കൈവിട്ടു.
പേസർമാർക്ക് അവസാന ഓവറുകളിൽ മികവ് പുലർത്താൻ കഴിയാതെ പോയതാണ് ഇന്ത്യയുടെ തോൽവിക്ക് കാരണം. “എന്തുകൊണ്ടാണ് അക്സർ പട്ടേലിനെ കുറച്ച് ഓവറുകൾ കൂടി ഉപയോഗിക്കാതിരുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. വരുൺ ചക്രവർത്തിയും രവിയും മികച്ച പ്രകടനം നടത്തിയെങ്കിലും സൂര്യകുമാർ യാദവ് അക്സറിലേക്ക് തിരിച്ചുവന്നില്ല. നിങ്ങൾ ഒരു അധിക സ്പിന്നറെ കളിക്കുമ്പോൾ, നിങ്ങൾ അവന് കൂടുതൽ ഓവറുകൾ നൽകണം. അക്സർ മികച്ച ബൗളറാണ്-ആകാശ് ചോപ്ര പറഞ്ഞു.
“ദക്ഷിണാഫ്രിക്ക സ്പിന്നർമാർക്കെതിരെ പോരാടുകയായിരുന്നു, എന്നാൽ ഫാസ്റ്റ് ബൗളർമാർ വന്ന നിമിഷം, ട്രിസ്റ്റൻ സ്റ്റബ്സിനും ജെറാൾഡ് കോറ്റ്സിക്കും സ്വതന്ത്രമായി സ്കോർ ചെയ്യാൻ കഴിഞ്ഞു. അവസാന ഘട്ടത്തിൽ സൂര്യകുമാർ അക്സറിനെ കൊണ്ടുവന്നിരുന്നെങ്കിൽ നന്നായിരുന്നു. ടി20യിൽ നിങ്ങൾ ഒരു ചൂതാട്ടം നടത്തേണ്ടതുണ്ട്,” പാർഥിവ് പട്ടേൽ പറഞ്ഞു.