വരാനിരിക്കുന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പിൽ മധ്യനിര ബാറ്റ്‌സ്മാൻ സൂര്യകുമാർ യാദവ് എല്ലാ മത്സരങ്ങളും കളിക്കണമെന്ന് ഇതിഹാസ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്.ഇൻഡോറിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ 99 റൺസ് വിജയം നേടിയപ്പോൾ സൂര്യകുമാർ അതിവേഗ അർദ്ധ സെഞ്ച്വറി നേടി.
ഇന്ത്യയ്‌ക്കായി ലോകകപ്പിൽ ടീം ഷീറ്റിലെ ആദ്യ പേര് സൂര്യകുമാറായിരിക്കണമെന്ന് തന്റെ യുട്യൂബ് ചാനലിൽ സംസാരിച്ച ഹർഭജൻ പറഞ്ഞു. വരാനിരിക്കുന്ന ഹോം ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിൽ സൂര്യകുമാറിനെ ഉൾപ്പെടുത്തിയിട്ടിട്ടുണ്ട്. “സൂര്യകുമാർ യാദവ് എല്ലാ മത്സരങ്ങളും കളിക്കണം. ആരുടെ സ്ഥാനത്ത്, എനിക്കറിയില്ല. എന്നാൽ ആദ്യം എഴുതേണ്ടത് അവന്റെ പേരായിരിക്കണം. അതിന് ശേഷം മറ്റ് താരങ്ങളെ തിരഞ്ഞെടുക്കണം” ഹർഭജൻ പറഞ്ഞു.
കളിയുടെ മുഖച്ഛായ പൂർണ്ണമായും മാറ്റാൻ സൂര്യകുമാറിന് കഴിയുമെന്ന് അദ്ദേഹം തുടർന്നു പറഞ്ഞു. ഇൻഡോറിൽ 37 പന്തിൽ ആറ് ബൗണ്ടറികളും സിക്‌സും സഹിതം സൂര്യകുമാർ പുറത്താകാതെ 72 റൺസ് നേടി.”ഗെയിമുകൾ ജയിക്കാനും ഒരു മത്സരത്തിന്റെ ഗതി പൂർണ്ണമായും മാറ്റാനും കഴിയുന്ന ഒരു കളിക്കാരനാണ് അദ്ദേഹം.ഫിനിഷറായി ഇന്ത്യ മറ്റൊരാളെപ്പറ്റി ചിന്തിക്കേണ്ട. അഞ്ചാം നമ്പറിലും അവനെ കളിപ്പിക്കാം.മികച്ച സ്‌ട്രൈക്ക് നാട്ടിൽ ബാറ്റ് ചെയ്യാൻ കഴിയുന്ന ഒരു മികച്ച കളിക്കാരനില്ല’- ഹര്‍ഭജന്‍ പറഞ്ഞു.ഇന്ത്യക്കായി 29 ഏകദിനങ്ങളിൽ നിന്ന് 28.65 ശരാശരിയിൽ 659 റൺസ് സൂര്യകുമാർ നേടിയിട്ടുണ്ട്.
Harbhajan Singh's opinion on SKY:
— Sportz Point (@sportz_point) September 26, 2023
He deserves to feature in every World Cup match. 👀
Agree with Harbhajan Singh?#SuryakumarYadav #HarbhajanSingh #CricketTwitter pic.twitter.com/eyE3cDwFOd
“ഫിനിഷർമാരായി ഹാർദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയുമുണ്ട്, പക്ഷേ സൂര്യകുമാർ യാദവ് അഞ്ചാം നമ്പറിൽ കളിക്കണമെന്ന് എനിക്ക് തോന്നുന്നു. അദ്ദേഹം എല്ലാ ലോകകപ്പ് മത്സരങ്ങളും കളിക്കണം. ഒരു ടീമിനും അദ്ദേഹത്തേക്കാൾ മികച്ച കളിക്കാരനില്ല,” ഹർഭജൻ പറഞ്ഞു.ഇൻഡോറിലെ വിജയത്തിന് ശേഷം, സെപ്തംബർ 27 ന് രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടും.
#OnThisDay last year, a frankly absurd shot from Suryakumar Yadav 😳
— Wisden (@WisdenCricket) September 25, 2023
His rapid 36-ball 69 helped India claim the T20I series 2-1, chasing 187 with one ball to spare 💥
SKY was at his destructive best vs Australia again yesterday, smashing 72* (37) 🔥 pic.twitter.com/BYbuMADYsP