ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള 4 മത്സര ടി20 ഐ പരമ്പര ഇന്ന് ഡർബനിലെ കിംഗ്സ്മീഡ് സ്റ്റേഡിയത്തിൽ രാത്രി 8:30 ന് ആരംഭിക്കും.വരാനിരിക്കുന്ന പരമ്പര വിജയിക്കുമെന്ന പ്രതീക്ഷയോടെ സൂര്യകുമാർ യാദവ് മെന് ഇൻ ബ്ലൂ ടീമിനെ നയിക്കും. ക്യാപ്റ്റൻസി കൂടാതെ, കളിയുടെ ഏറ്റവും ചെറിയ ഫോർമാറ്റിൽ ഇന്ത്യൻ ടീമിൻ്റെ ഏറ്റവും മികച്ച ബാറ്റർ കൂടിയാണ് അദ്ദേഹം.
സൂര്യകുമാർ യാദവിൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യ ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കുമെതിരായ ടി20 ഐ പരമ്പരകൾ തുടർച്ചയായി നേടിയപ്പോൾ, ദക്ഷിണാഫ്രിക്കൻ മണ്ണിലും ടി20 ഐ പരമ്പര സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്. ഇന്ത്യൻ ടി20 ടീമിൻ്റെ പുതിയ ക്യാപ്റ്റനായി ചുമതലയേറ്റ സൂര്യകുമാർ യാദവ് ഈ ദക്ഷിണാഫ്രിക്കൻ ടീമിനെതിരായ നാല് മത്സരങ്ങളുടെ പരമ്പരയിൽ രണ്ട് പുതിയ റെക്കോർഡുകൾ നേടാൻ കാത്തിരിക്കുകയാണ്.ഇന്ത്യൻ ടീമിനായി ഇതുവരെ 74 ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള സൂര്യകുമാർ യാദവ് 4 സെഞ്ചുറികളും 21 അർധസെഞ്ചുറികളും സഹിതം 2544 റൺസ് നേടിയിട്ടുണ്ട്.
Suryakumar Yadav has won three out of the four series he's captained in T20Is🔥 His numbers with the bat while leading are also mighty impressive
— Cricket.com (@weRcricket) November 8, 2024
Inns: 13
Runs: 504
S/R: 175
50s/100s: 4/1
6s/4s: 30/50
What do yo think will the scoreline be for the #INDvsSA T20Is? pic.twitter.com/W2WVQ3fYIy
ദക്ഷിണാഫ്രിക്കൻ ടീമിനെതിരെ മാത്രം 7 ടി20 മത്സരങ്ങൾ കളിച്ച അദ്ദേഹം 346 റൺസ് നേടിയിട്ടുണ്ട്.ഈ നാല് മത്സരങ്ങളുടെ പരമ്പരയിൽ 107 റൺസ് കൂടി നേടിയാൽ, ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി20 ഐയിൽ ഡേവിഡ് മില്ലറുടെ 452 റൺസിൻ്റെ റെക്കോർഡ് അദ്ദേഹം മറികടക്കും.ഈ പരമ്പരയിൽ ആറ് സിക്സറുകൾ പറത്തിയാൽ, ടി20 ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 150 സിക്സറുകൾ നേടുന്ന കളിക്കാരനാകും. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഇതുവരെ 74 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 144 സിക്സറുകൾ പറത്തി.
ഈ പരമ്പരയിൽ 156 റൺസ് നേടിയാൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടി20 ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമാകും. 501 റൺസ് നേടിയ ഇംഗ്ലണ്ടിൻ്റെ ജോണി ബെയർസ്റ്റോയൗ ഒന്നാമത്.ദക്ഷിണാഫ്രിക്കയ്ക്കെതിരെ 429 റൺസാണ് രോഹിത് ശർമ്മ നേടിയത്. രോഹിതിനെ മറികടന്ന് പ്രോട്ടീസിനെതിരെ ടോപ് സ്കോറർ ആകാൻ സൂര്യകുമാർ യാദവിന് 84 റൺസ് വേണം. ഐസിസി ടി20 ലോകകപ്പ് 2024 നേടിയതിന് ശേഷം രോഹിത് ടി20യിൽ നിന്ന് വിരമിച്ചു.
MATCH DAY FOR INDIA 💥
— Sportskeeda (@Sportskeeda) November 8, 2024
India’s preparations for the T20 World Cup 2026 continues as they take on South Africa in the first T20I in Durban 🏏🇿🇦🇮🇳
Who will come on top today? 👀#Cricket #SuryakumarYadav #SAvIND #T20 pic.twitter.com/bD71rMqCXL
ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം
ജോണി ബെയർസ്റ്റോ- 501
ജോസ് ബട്ട്ലർ- 498
ഡേവിഡ് വാർണർ- 471
രോഹിത് ശർമ്മ- 429
മാർട്ടിൻ ഗുപ്റ്റിൽ- 424
ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരങ്ങൾ
രോഹിത് ശർമ്മ- 429
വിരാട് കോഹ്ലി- 394
സൂര്യകുമാർ യാദവ്- 346
സുരേഷ് റെയ്ന- 339
ശിഖർ ധവാൻ- 233