സഞ്ജു സാംസൺ vs സൂര്യകുമാർ : 2023 ലോകകപ്പിൽ ആര് വേണം ? വെസ്റ്റ് ഇൻഡീസിനെതിരെയുള്ള മൂന്നാം ഏകദിനം തീരുമാനിക്കും

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സെലക്ഷൻ തർക്കം തുടരുകയാണ്. അജിത് അഗാർക്കറുടെ സെലക്ഷൻ കമ്മിറ്റി ലോകകപ്പ് 2023 ടീമിനെ നാമകരണം ചെയ്യുന്നതിന് മുമ്പായി രാഹുൽ ദ്രാവിഡിന്റെ കോമ്പിനേഷനുകൾ പരീക്ഷിക്കുന്നതിനുള്ള അവസാന വെസ്റ്റ് ഇൻഡീസ് മൂന്നാം ഏകദിനം.സൂര്യകുമാർ യാദവ് vs സഞ്ജു സാംസൺ പോരാട്ടം പ്രധാന ശ്രദ്ധാകേന്ദ്രമാണ്.

രോഹിതും കൂട്ട സംഘത്തിനും പരിക്കിന്റെ വലിയ വെല്ലുവിളികളുമുണ്ട്.ശ്രേയസ് അയ്യരും കെ എൽ രാഹുലും 2023 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ആദ്യ മധ്യനിര ഓപ്‌ഷനുകളാണ്. എന്നാൽ ഇരുവരും ദീർഘകാല പരിക്കുകളിൽ നിന്ന് മോചിതരായി തിരിച്ചു വരവിനുള്ള കഠിനമായ പരിശീലനത്തിലാണ്.രണ്ട് ബാറ്റ്സ്മാൻമാരും അടുത്തിടെ ശസ്ത്രക്രിയയ്ക്ക് വിധേയരായിയിരുന്നു.ബാറ്റിംഗ് പുനരാരംഭിച്ചെങ്കിലും അവരുടെ തിരിച്ചുവരവിനെ സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്.ഇവരുടെ അഭാവത്തിൽ ടീം മാനേജ്‌മെന്റ് സൂര്യകുമാർ യാദവിൽ വിശ്വാസമർപ്പിച്ചിട്ടുണ്ട്.

എക്കാലത്തെയും മികച്ച ടി20 ഐ കളിക്കാരിൽ ഒരാളായ സൂര്യ ആ ഫോം 50 ഓവർ ഫോർമാറ്റിലേക്ക് മാറ്റുന്നതിൽ പരാജയപ്പെട്ടു. കഴിഞ്ഞ 12 മാസങ്ങളിൽ ഏകദിനത്തിൽ 13.60 ആണ് സ്കൈയുടെ ശരാശരി. എന്നാൽ കഴിഞ്ഞ വർഷം മുതൽ കളിച്ച കളികളിൽ സാംസണിന്റെ ശരാശരി 73.66 ആണ്.നാല് രാഹുൽ ദ്രാവിഡും രോഹിത് ശർമ്മയും സ്കൈയ്ക്കുവേണ്ടി ടീമിൽ ഒരു റോൾ എഴുതി വെച്ചിട്ടുണ്ട്.ഇന്ത്യയുടെ മുഖ്യ പരിശീലകന് സൂര്യയുടെ റെക്കോർഡിനെക്കുറിച്ച് അറിയാം വരാനിരിക്കുന്ന ഗെയിമുകളിൽ മികച്ച പ്രകടനം നടത്താൻ അദ്ദേഹത്തെ പിന്തുണച്ചിട്ടുണ്ട്.

“സൂര്യകുമാർ യാദവ് ഒരു നല്ല കളിക്കാരനാണ്, അതിൽ യാതൊരു സംശയവുമില്ല, അദ്ദേഹത്തിന്റെ പ്രകടനം അത് തെളിയിച്ചു. നിർഭാഗ്യവശാൽ, ട്വന്റി20യിൽ തന്റെ സ്വന്തം ഉയർന്ന നിലവാരത്തിനനുസരിച്ച് ഏകദിനം എത്തിയിട്ടില്ല.ഒരു നല്ല കളിക്കാരനാണ്, ഞങ്ങൾക്ക് കഴിയുന്നത്ര അവസരങ്ങൾ നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, തുടർന്ന് ആ അവസരങ്ങൾ മുതലാക്കേണ്ടത് അദ്ദേഹമാണ്” IND vs WI 2nd ODIക്ക് ശേഷം ദ്രാവിഡ് പറഞ്ഞു.

രണ്ടാം ഏകദിനത്തിൽ ലഭിച്ച അവസരം മുതലാക്കുന്നതിൽ സാംസൺ പരാജയപ്പെട്ടു.അവസാന ഏകദിനത്തിനുള്ള പ്ലെയിംഗ് ഇലവനിൽ അദ്ദേഹത്തെ ഉൾപ്പെടുത്തുമോ എന്നത് സംശയവുമാണ്.കളിക്കുകയാണെങ്കിൽ സഞ്ജുവിന്റെ കഴിവ് പ്രകടിപ്പിക്കാനല്ല അവസാന അവസരമായിരുക്കും.ക്രമമാറ്റങ്ങളും കോമ്പിനേഷനുകളും കണക്കിലെടുക്കുമ്പോൾ, സൂര്യകുമാർ യാദവും സഞ്ജു സാംസണും ഒരുമിച്ച് ഡബ്ല്യുസി ടീമിൽ ഇടംപിടിക്കാൻ സാധ്യത കുറവാണ് . കെ എൽ രാഹുൽ തിരിച്ചുവരവിലേക്ക് അടുക്കുകയാണ് ഇഷാൻ കിഷൻ ടീമിൽ തന്റെ സ്ഥാനം ഉറപ്പിച്ചു. ഇന്ന് അവസാന ഏകദിനത്തിൽ ആരാണ് അവസരം മുതൽക്കുന്നത് അവര്ക് വേൾഡ് കപ്പ് ടീമിൽ മുൻഗണന ലഭിക്കും.

Rate this post