ആവേശപ്പോരാട്ടത്തിൽ പാകിസ്ഥാൻ എയെ മറികടന്ന് ഇന്ത്യ എ : എമേർജിംഗ് ഏഷ്യാ കപ്പ് | Emerging Asia Cup

എമര്‍ജിങ് ഏഷ്യാകപ്പില്‍ ( T20) പാകിസ്താൻ എക്കെതിരെ ഏഴു റൺസിന്റെ മിന്നുന്ന ജയവമായി ഇന്ത്യഎ. ജയത്തോടെ ഗ്രൂപ്പ് ബിയിൽ രണ്ട് പോയിൻ്റും 0.350 നെറ്റ് റൺ റേറ്റുമായി ഇന്ത്യ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. ആതിഥേയരായ ഒമാനെതിരെ നാല് വിക്കറ്റ് വിജയം നേടിയ യുഎഇയാണ് ഒന്നാം സ്ഥാനത്ത്. ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ച ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 183 റൺസെന്ന സ്‌കോർ ഉയർത്തി.

ഓപ്പണിംഗ് വിക്കറ്റിൽ 36 റൺസിൻ്റെ കൂട്ടുകെട്ടാണ് അഭിഷേക് ശർമ്മയും പ്രഭ്‌സിമ്രാൻ സിംഗും ചേർന്ന് ഒരുക്കിയത്. അഭിഷേക് 35 റൺസെടുത്തു.ആക്രമണോത്സുകമായി കളിച്ച പ്രബ്സിമ്രാൻ സിംഗ് 3 ഫോറും 3 സിക്‌സും സഹിതം 36 (19) റൺസെടുത്ത് പുറത്തായി. മധ്യനിരയിൽ അദ്ദേഹത്തെ പിന്തുടർന്ന് ക്യാപ്റ്റൻ തിലക് വർമ ​​ 44 (35), നെഹാൽ വാദ്രെ 25 (22) എന്നിവർ ഇന്ത്യയെ മുന്നോട്ട് നയിച്ച്.35 പന്തിൽ രണ്ട് ഫോറും സിക്‌സും സഹിതം 44 റൺസ് നേടി ക്യാപ്റ്റൻ തിലക് ഇന്ത്യ എയുടെ ടോപ് സ്‌കോറർ. 17 റൺസുമായി രമൺദീപ് സിംഗും പുറത്തായി.4-0-28-2 എന്ന കണക്കുകളോടെ പാകിസ്ഥാൻ എയുടെ മികച്ച ബൗളറായിരുന്നു മുഖീം. മുഹമ്മദ് ഇമ്രാൻ, സമാൻ ഖാൻ, അറാഫത്ത് മിൻഹാസ്, ഖാസിം അക്രം എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

184 റൺസ് പിന്തുടർന്ന പാകിസ്താന്റെ ക്യാപ്റ്റൻ മുഹമ്മദ് ഹാരിസ് (6) ഒമൈർ യൂസഫ്(2) എന്നിവരെ അൻസുൽ കംബോജ് പുറത്താക്കി. 22 പന്തിൽ ഒരു ഫോറും മൂന്ന് സിക്‌സും സഹിതം 33 റൺസ് നേടിയ യാസിർ ഖാൻ പിടിച്ചു നിന്നു.എന്നാൽ മധ്യനിരയിൽ കാസിം അക്രം 27 (21), അർബാദ് 41 (29) എന്നിവർ അവരെ മുന്നോട്ട് നയിചു.54 റൺസിൻ്റെ മികച്ച കൂട്ടുകെട്ടും പടുത്തുയർത്തി.അൻസുൽ കംബോജ് എറിഞ്ഞ അവസാന ഓവറിൽ പാക്കിസ്ഥാന് വേണ്ടിയിരുന്നത് 18 റൺസ് മാത്രം. എന്നാൽ ആ ഓവറിലെ ആദ്യ പന്തിൽ തന്നെ ഇന്ത്യക്ക് ഭീഷണി ഉയർത്തിയ അബ്ദുൾ സമദിനെ 25 (15) റൺസിന് കംബോഡിയ പുറത്താക്കി 9 റൺസ് മാത്രം വിട്ടുകൊടുത്തു.

ഇതോടെ ഇന്ത്യ 20 ഓവറിൽ 176-7 റൺസിൽ പാക്കിസ്ഥാനെ ഒതുക്കി 7 റൺസിന് വിജയിച്ചു.സമദ് 15 പന്തിൽ 25 റൺസ് നേടിയെങ്കിലും അവസാന ഓവറിൽ പുറത്തായതോടെ പാക്കിസ്ഥാൻ്റെ പ്രതീക്ഷയും അസ്തമിച്ചു. ഒമ്പത് പന്തിൽ 18 റൺസുമായി അബ്ബാസ് അഫ്രീദി പുറത്താകാതെ നിന്നെങ്കിലും അദ്ദേഹത്തിൻ്റെ ശ്രമങ്ങൾ പാഴായി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ കംബോജാണ് ഇന്ത്യൻ ബൗളർമാരിൽ തിളങ്ങിയത്. റാസിഖും നിശാന്ത് സിന്ധുവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Rate this post