2024 ടി20 ലോകകപ്പിൻ്റെ സൂപ്പർ 8 റൗണ്ടിൽ ഓസ്ട്രേലിയയ്ക്കെതിരെ 21 റൺസിന്റെ തകർപ്പൻ ജയമാണ് അഫ്ഗാനിസ്ഥാൻ സ്വന്തമാക്കിയത്.പേസ് ബൗളിംഗ് യൂണിറ്റാണ് ഇത്തവണ അഫ്ഗാനിസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്, 4 വിക്കറ്റ് വീഴ്ത്തിയ ഗുൽബാദിൻ നായിബ് പ്ലെയർ ഓഫ് ദി മാച്ച് സ്വാർഥ നേടിയത്.
ജയത്തോടെ അഫ്ഗാനിസ്ഥാൻ സെമി ഫൈനൽ പ്രതീക്ഷകൾ നിലനിർത്തിയപ്പോൾ ഓസ്ട്രേലിയക്ക് അടുത്ത മത്സരം വളരെ നിർണായകമായി മാറി.നിലവിലെ സ്ഥിതിയിൽ, രണ്ട് മത്സരങ്ങളിൽ രണ്ട് ജയവുമായി സൂപ്പർ 8 ഗ്രൂപ്പ് 1-ൽ ഇന്ത്യ ഒന്നാമതാണ്. ഓസ്ട്രേലിയയും അഫ്ഗാനിസ്ഥാനും തങ്ങളുടെ രണ്ട് മത്സരങ്ങളിൽ നിന്ന് ഓരോ കളി വീതം ജയിച്ചപ്പോൾ ബംഗ്ലാദേശ് രണ്ട് കളികളിലും തോറ്റു.നിലവിൽ ഇന്ത്യൻ ടീം കളിച്ച രണ്ടിൽ രണ്ടും ജയിച്ചു സൂപ്പർ എട്ട് ഗ്രൂപ്പിൽ 4 പോയിന്റസ് നേടി ഒന്നാം സ്ഥാനത്താണ്.
ഓരോ ജയങ്ങൾ വീതമുള്ള ഓസ്ട്രേലിയയും അഫ്ഘാനിസ്ഥാൻ ടീമും രണ്ടും മൂന്നും സ്ഥാനങ്ങളിൽ വീതമാണ് ഇപ്പോൾ സ്ഥിതി ചെയ്യുന്നത്. രണ്ടിൽ രണ്ട് കളികളും തോറ്റ ബംഗ്ലാദേശ് ഗ്രൂപ്പിൽ അവസാനവും.നാളെ നടക്കാൻ പോകുന്ന ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലെ മത്സരം ഇന്നത്തെ അഫ്ഘാനിസ്ഥാന്റെ സൂപ്പർ ജയത്തോടെ നിർണായക പോരാട്ടമായി മാറി. നാളെ ജയിക്കേണ്ടത് ഓസ്ട്രേലിയ ടീമിന് പ്രധാനമായി മാറി. നാളെ ഇന്ത്യ ജയിച്ചാൽ ഇന്ത്യക്ക് 6 പോയിന്റ്സ് നേടി സെമിയിലേക്ക് കടക്കാൻ കഴിയും. നാളെ ഓസ്ട്രേലിയ ജയിച്ചാൽ ഓസ്ട്രേലിയക്കും ഇന്ത്യക്കും നാല് പോയിന്റ് ആകും. ശേഷം നടക്കുന്ന ബംഗ്ലാദേശ് : അഫ്ഘാൻ മാച്ച് പ്രധാനമായി മാറും.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഓസ്ട്രേലിയയ്ക്കെതിരായ വിജയം സെമി ഉറപ്പിക്കാം. പക്ഷേ ഒരു തോൽവി കാര്യങ്ങൾ അൽപ്പം തന്ത്രപരമാക്കും, പ്രത്യേകിച്ചും മാർജിൻ വലുതാണെങ്കിൽ. ഇന്ത്യയുടെ നെറ്റ് റൺ റേറ്റ് +2.425 അവിശ്വസനീയമാംവിധം ശക്തമാണ്. പക്ഷേ തോറ്റാൽ തിരിച്ചടിയാവും. അഫ്ഗാനിസ്ഥാന് (-0.650), സെമിഫൈനലിന് യോഗ്യത നേടണമെങ്കിൽ ബംഗ്ലാദേശിനെതിരെ ജയം അനിവാര്യമാണ്.സൂപ്പർ 8-ൽ ഒരു കളി പോലും ജയിക്കാത്ത ബംഗ്ലാദേശിനെ സംബന്ധിച്ചിടത്തോളം അവർ പുറത്താണ്.