അയർലൻഡിനെതിരായ അവരുടെ ആദ്യ ടി20 ലോകകപ്പ് 2024 മത്സരത്തിൽ വിരാട് കോഹ്ലി ഇന്ത്യൻ ടി20 ടീമിൽ ഓപ്പണറായി തിരിച്ചെത്തി. അടുത്തിടെ സമാപിച്ച ഇന്ത്യൻ പ്രീമിയർ ലീഗ് 2024ൽ തകർപ്പൻ ഫോമിലായിരുന്ന കോലിയെ രോഹിത് ശർമ്മക്കൊപ്പം ഓപ്പൺ ചെയ്യും.യുവതാരം യശസ്വി ജയ്സ്വാളിനെ ഇന്ത്യ ഓപ്പണിംഗ് സ്പോട്ടിൽ നിന്ന് പുറത്താക്കി.
അയർലൻഡിനെതിരായ ടി20 ലോകകപ്പ് ഓപ്പണറിനുള്ള തങ്ങളുടെ പ്ലേയിംഗ് ഇലവനെ ഇന്ത്യ ടോസ്സിൽ പ്രഖ്യാപിച്ചു. സഞ്ജു സാംസണെ തങ്ങളുടെ പ്ലേയിംഗ് ലൈനപ്പിൽ നിന്ന് ഒഴിവാക്കാനും ടീം തീരുമാനിച്ചു. 2024-ൽ തൻ്റെ ആദ്യ ലോകകപ്പ് കോൾ അപ്പ് ലഭിച്ച സാംസണിന് തൻ്റെ അവസരത്തിനായി കാത്തിരിക്കേണ്ടി വരും. അയർലൻഡിനെതിരായ മത്സരത്തിൽ സാംസണിനെ കൂടാതെ കുൽദീപ് യാദവിനും ഇടം കിട്ടിയില്ല.
ഇന്ത്യൻ പ്ലെയിങ് ഇലവൻ : രോഹിത് ശർമ്മ, വിരാട് കോലി, ഋഷഭ് പന്ത്, സൂര്യകുമാർ യാദവ്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, ജഡേജ, അക്സർ പട്ടേൽ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ്