ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മത്സരത്തിൽ ബൗൺസ് ബോളുകൾ നേരിടാനുള്ള ശ്രേയസ് അയ്യരുടെ പ്രശ്നത്തെക്കുറിച്ച് ചോദ്യചിഹ്നങ്ങൾ ഉണ്ടായിരുന്നു.തോളിന് പരിക്കേറ്റ് തിരിച്ചെത്തിയതിന് ശേഷം എതിരാളികളിൽ ഭൂരിഭാഗവും ബൗൺസറുകൾ എറിഞ്ഞാണ് അദ്ദേഹത്തിന്റെ വിക്കറ്റ് നേടിയത്. ശ്രേയസ് എവിടെ പോയാലും ഷോർട്ട് ബോളിനെ കുറിച്ചാണ് സംസാരം.
മുംബൈയിൽ ലങ്കയ്‌ക്കെതിരെ മിന്നുന്ന 82 റൺസ് നേടിയിട്ടും മാധ്യമപ്രവർത്തകൻ ഒരു ദയയും കാണിക്കാതെ ഷോർട്ട് ബോളിലെ ബുദ്ധിമുട്ടുകൾ ശ്രേയസിനോട് ചോദിച്ചു. 28-കാരൻ ചോദ്യത്തെ ശക്തമായി നേരിടുകയും മാധ്യമപ്രവർത്തകന് കടുത്ത മറുപടി നൽകുകയും ചെയ്തു.“എന്താണ് പ്രശ്നം, എനിക്ക് പ്രശ്‌നങ്ങളൊന്നുമില്ല. പന്ത് ബൗൺസ് ചെയ്യുമ്പോൾ എനിക്ക് പ്രശ്‌നമുണ്ടെന്ന കഥ സൃഷ്ടിച്ചത് നിങ്ങളാണ്. ഞാൻ ഒരുപാട് പുൾ ഷോട്ടുകൾ കളിക്കുകയും ബൗണ്ടറികൾ നേടുകയും ചെയ്തിട്ടുണ്ട്. ചിലപ്പോഴൊക്കെ പ്രതീക്ഷിച്ച പോലെ നടക്കില്ല എന്ന് മാത്രം.ഷോർട്ട് ബോൾ വെല്ലുവിളി നേരിടാൻ എനിക്ക് ആത്മവിശ്വാസമുണ്ട്” അയ്യർ പറഞ്ഞു.
The biggest six in CWC 2023 so far is under Shreyas Iyer's name 🔥 pic.twitter.com/umSY7Cq9EH
— CricTracker (@Cricketracker) November 2, 2023
ഷോർട്ട് ബോളിനെതിരെ ശ്രേയസിന് മികച്ച സ്‌ട്രൈക്ക് റേറ്റ് ഉണ്ട് – 135.44. തന്റെ ഏകദിന കരിയറിൽ അദ്ദേഹം അടിച്ച ബൗണ്ടറികളിൽ 20 ശതമാനവും (191-ൽ 34) ഷോർട്ട് ബോളുകളിൽ നിന്നാണ്.ശ്രീലങ്കക്കെതിരെ 30-ാം ഓവറിൽ മാത്രം ബാറ്റിംഗിനിറങ്ങിയ ശ്രേയസ് സെഞ്ച്വറിയിലേക്ക് അടുക്കുകയായിരുന്നു. എന്നാൽ ദിൽഷൻ മധുശങ്കയുടെ പന്തിൽ പുറത്താവുമ്പോൾ ഇന്നിംഗ്‌സിൽ 16 പന്തുകൾ ബാക്കിയുണ്ടായിരുന്നു.
Shreyas giving clarification on his purported weakness against short balls..
— Shawstopper (@shawstopper_100) November 2, 2023
#ShreyasIyer pic.twitter.com/5FQP5hhACk
“നിങ്ങൾ ടീമിനായി കളിക്കുന്ന ഘട്ടമാണിത്. നിങ്ങളുടെ വ്യക്തിഗത പ്രകടനത്തിനല്ല നിങ്ങൾ കളിക്കുന്നത്.സെഞ്ച്വറികളോ അർധസെഞ്ചുറികളോ നഷ്ടപ്പെടുന്നതിനെക്കുറിച്ച് ഞങ്ങൾ തീർച്ചയായും ചർച്ചചെയ്യും.47-ാം ഓവറിലോ 48-ാം ഓവറിലോ ഞാൻ ബാറ്റ് ചെയ്യുകയാണെങ്കിൽ ഞാൻ സെഞ്ചുറിയെക്കുറിച്ച് ചിന്തിക്കില്ല: അയ്യർ പറഞ്ഞു.