Browsing tag

Cristiano Ronaldo

പോർച്ചുഗീസ് ലീഗിനേക്കാൾ മികച്ചതാണ് സൗദി പ്രൊ ലീഗെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ|Cristiano Ronaldo

കഴിഞ്ഞ വർഷം അവസാനമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യ പ്രോ ലീഗിൽ അൽ നാസറിനൊപ്പം ചേർന്നത്. അതിനുശേഷം, മിഡിൽ ഈസ്റ്റിലെ ക്ലബിൽ ചേരുന്നതിനായി നിരവധി യൂറോപ്യൻ താരങ്ങൾക്കായി ഈ 37-കാരൻ ഗേറ്റ് തുറന്നു.ബ്രസീലിയൻ സൂപ്പർ താരം നെയ്മറടക്കമുള്ള താരങ്ങൾ സൗദി പ്രൊ ലീഗിലെത്തി. യൂറോപ്പിൽ ഉയർന്ന നിലവാരത്തിൽ മത്സരിക്കുന്നതിന് പകരം സൗദി അറേബ്യയിലെ പണം ലക്ഷ്യമാക്കിയുള്ള താരങ്ങളുടെ ട്രാൻസ്ഫറിനെ പലരും കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.എന്നിരുന്നാലും തന്റെ നാട്ടിലെ പ്രൈമിറ ലിഗയേക്കാൾ മികച്ചതാണ് സൗദി ലീഗ് എന്ന് റൊണാൾഡോ […]

‘ഞാനും മെസ്സിയും ഫുട്ബോൾ ചരിത്രം മാറ്റിമറിച്ചു, ഞങ്ങൾ തമ്മിലുള്ള മത്സരം അവസാനിച്ചു’ : ക്രിസ്റ്റ്യാനോ റൊണാൾഡോ

2023 സെപ്റ്റംബർ 9 ശനിയാഴ്ച നടക്കുന്ന യുവേഫ യൂറോ ക്വാളിഫയറിൽ പോർച്ചുഗൽ സ്ലൊവാക്യയെ നേരിടാൻ ഒരുങ്ങുകയാണ്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും പോർച്ചുഗൽ ടീമിൽ ഇടം കണ്ടെത്തിയിട്ടുണ്ട്.38 കാരനായ ഇതിഹാസ താരം അടുത്ത വർഷം നടക്കാനിരിക്കുന്ന യുവേഫ യൂറോ 2024 ടൂർണമെന്റിൽ മത്സരിക്കാനാണ് ശ്രമിക്കുന്നത്. മുമ്പ് 2016 എഡിഷനിൽ പോർച്ചുഗലിനെ വിജയത്തിലേക്ക് നയിക്കാൻ റൊണാൾഡോക്ക് സാധിച്ചിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ആരാധകർക്ക് വൈകാരിക സന്ദേശവുമായി എത്തിയിരിക്കുകായണ്‌.തന്റെ ബദ്ധവൈരിയായ ലയണൽ മെസ്സിയോട് മോശമായി പെരുമാറേണ്ട ആവശ്യമില്ലെന്ന് അടിവരയിട്ട് പറഞ്ഞിരിക്കുകയാണ് […]

‘ബാലൺ ഡി ഓർ 2023’: ലയണൽ മെസ്സിയും എർലിംഗ് ഹാലൻഡും കൈലിയൻ എംബാപ്പെയും നോമിനികളുടെ പട്ടികയിൽ |Lionel Messi

ബാലൺ ഡി ഓർ 2023 നുള്ള 30 അംഗ നോമിനേഷൻ ലിസ്റ്റ് പ്രഖ്യാപിചിരിക്കുകയാണ്. 2022 ലെ ലോകകപ്പ് വിജയത്തിലേക്ക് അർജന്റീനയെ നയിച്ച ലയണൽ മെസ്സിയും കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ട്രിബിൾ നേടിയ എർലിംഗ് ഹാലൻഡും 2022 ലെ വിന്നറായ കരിം ബെൻസെമയുമെല്ലാം നോമിനികളിൽ ഉൾപ്പെട്ടു. എന്നാൽ അഞ്ച് തവണ പുരസ്‌കാരം നേടിയ പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ 20 വർഷത്തിനിടെ ആദ്യമായി നാമനിർദ്ദേശം ചെയ്തില്ല. 2003ന് ശേഷം ആദ്യമായാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ബാലൺ ഡി ഓർ നോമിനേഷൻ […]

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡിനൊപ്പമെത്തി ജൂഡ് ബെല്ലിംഗ്ഹാം |Jude Bellingham

ഇന്നലെ ലാ ലീഗയിൽ ഗെറ്റാഫെക്കെതിരെ 95-ാം മിനിറ്റിൽ നേടിയ സെൻസേഷണൽ വിജയ ഗോളോടെ ഫുട്ബോൾ ചരിത്രത്തിൽ തന്റെ പേര് എഴുതിച്ചേർത്തിരിക്കുകയാണ് റയൽ മാഡ്രിഡ് മിഡ്ഫീൽഡർ ജൂഡ് ബെല്ലിങ്‌ഹാം. ഇന്നലെ നേടിയ ഗോളോടെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡിന് ഒപ്പമെത്താനും താരത്തിന് സാധിച്ചു. ക്ലബ്ബിനായി തന്റെ ആദ്യ നാല് മത്സരങ്ങളിൽ സ്കോർ ചെയ്താണ് ബെല്ലിങ്‌ഹാം പോർച്ചുഗീസ് ഇതിഹാസത്തിനൊപ്പം തന്റെ പേര് എഴുതി ചേർത്തത്. ഗെറ്റാഫെയ്‌ക്കെതിരെ ബെല്ലിംഗ്ഹാമിന്റെ ഇഞ്ചുറി ടൈമിലെ ഗോൾ കാർലോ ആൻസലോട്ടിയുടെ ടീമിന്റെ തുടർച്ചയായ നാലാം […]

ഈ നേട്ടം സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ കളിക്കാരനായി ക്രിസ്റ്റ്യാനോ റൊണാൾഡോ|Cristiano Ronaldo

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സൗദി അറേബ്യയിലെ ആദ്യ സീസൺ പ്രതീക്ഷിച്ചപോലെ നടന്നില്ല. 38 കാരൻ ധാരാളം ഗോളുകൾ നേടിയെങ്കിലും ൽ-നാസറിനൊപ്പം ഒരു ട്രോഫി പോലും നേടാൻ സാധിച്ചില്ല. പോർച്ചുഗീസ് ഇതിഹാസത്തിനെ സംബന്ധിച്ച് ഇതൊരു അസാധാരണ കാര്യമായിരുന്നു. എന്നാൽ ഈ സീസണിൽ വ്യത്യസ്തമായ ക്രിസ്റ്റ്യാനോ റൊണാൾഡോയെയാണ് കാണാൻ സാധിക്കുന്നത്.എക്സ്ട്രാ ടൈമിൽ അൽ-ഹിലാലിനെ തോൽപ്പിച്ച് അവർ അറബ് ക്ലബ് ചാമ്പ്യൻസ് കപ്പ് നേടി, പ്ലേഓഫ് റൗണ്ടിലെ വിജയത്തോടെ 2023-2024 AFC ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടി. രണ്ടു വിജയത്തിലും റൊണാൾഡോ നിർണായക […]

ക്രിസ്റ്റ്യാനോ റൊണാൾഡോയടക്കം മൂന്ന് സൗദി പ്രോ ലീഗ് താരങ്ങൾ യൂറോ യോഗ്യതാ മത്സരങ്ങൾക്കുള്ള പോർച്ചുഗൽ ടീമിൽ

മിന്നുന്ന ഫോമിലുള്ള അൽ നാസർ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ യൂറോ 2024 യോഗ്യതാ മത്സരങ്ങൾക്കുള്ള പോർച്ചുഗൽ ടീമിൽ ഉൾപ്പെടുത്തി.സ്ലൊവാക്യയ്ക്കും ലക്സംബർഗിനുമെതിരായ മത്സരങ്ങൾക്കുള്ള ടീമിനെയാണ് ഇന്നലെ പ്രഖ്യാപിച്ചത്. യോഗ്യത മത്സരങ്ങളിൽ ഗ്രൂപ്പ് ജെയിൽ ഒന്നാമതാണ് മുൻ ചാമ്പ്യന്മാരായ പോർച്ചുഗൽ.അടുത്ത വെള്ളിയാഴ്ച ബ്രാറ്റിസ്ലാവയിൽ സ്ലൊവാക്യയെ നേരിടുന്ന പോർച്ചുഗൽ മൂന്ന് ദിവസത്തിന് ശേഷം ലക്സംബർഗിനെ നേരിടും.ഇതുവരെ നാല് യോഗ്യതാ മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകൾ നേടിയ റൊണാൾഡോ അൽ നാസറിനായി മികച്ച ഫോമിലാണ്. കഴിഞ്ഞ രണ്ടു മത്സരന്ഗറ്റലിൽ നിന്നും ഒരു […]

‘ഇത് പണത്തിന് വേണ്ടിയുള്ളതും ഫുട്ബോളിന് എതിരായ തീരുമാനമാണ്’ : സൗദി അറേബ്യയിലേക്കുള്ള കളിക്കാരുടെ ട്രാൻസ്ഫറിനെക്കുറിച്ച് റയൽ മാഡ്രിഡ് താരം ടോണി ക്രൂസ്

കഴിഞ്ഞ വർഷം അവസാനം മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാർ അവസാനിപ്പിച്ചുകൊണ്ടാണ് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബായ അൽ നാസറിൽ ചേർന്നത്.38 കാരൻ അൽ-നാസറുമായി 2025 വരെ കരാർ ഒപ്പിട്ടു, ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ കരാറിലൊന്നാണിത്. അദ്ദേഹത്തിന്റെ കരാർ പ്രതിവർഷം 177 ദശലക്ഷം പൗണ്ട് ($215 ദശലക്ഷം) ആണ്. ക്രിസ്റ്യാനോയുടെ ചുവട് പിടിച്ച് നെയ്മറും കരീം ബെൻസിമയടക്കം നിരവധി താരങ്ങളാണ് സമ്മർ ട്രാൻസ്ഫറിൽ സൗദിയിലേക്ക് എത്തിയത്. എന്നാൽ ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ […]

സൗദി അറേബ്യൻ ക്ലബ്ബുകൾ ചാമ്പ്യൻസ് ലീഗിൽ ഒരിക്കലും കളിക്കില്ലെന്ന് യുവേഫ പ്രസിഡന്റ്

അൽ-നാസറിനൊപ്പം ചാമ്പ്യൻസ് ലീഗിലേക്ക് മടങ്ങിവരുമെന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രതീക്ഷകൾ അസ്തമിചിരിക്കുകയാണ്. ചാമ്പ്യൻസ് ലീഗിൽ സൗദി പ്രൊ ലീഗ് ക്ലബ്ബുകൾ കളിക്കുമെന്ന് വാർത്തകൾ യുവേഫ തള്ളിക്കളഞ്ഞിരിക്കുകയാണ്. സൗദി ക്ലബ്ബുകൾക്ക് ചാമ്പ്യൻസ് ലീഗിൽ ചേരാനാകില്ലെന്നും ‘യൂറോപ്യൻ ടീമുകൾക്ക് മാത്രം’ അനുമതി ലഭിക്കുകയുള്ളെന്നും യുവേഫ പ്രസിഡന്റ് പറഞ്ഞു.റൊണാൾഡോയുടെ അൽ-നാസറിനോ മറ്റ് സൗദി പ്രോ ലീഗ് ടീമുകൾക്കോ ചാമ്പ്യൻസ് ലീഗിലേക്ക് വൈൽഡ്കാർഡ് എൻട്രി ലഭിക്കാൻ സാധ്യതയുണ്ടെന്ന മുൻ മാധ്യമ റിപ്പോർട്ടുകൾ നിരസിച്ചുകൊണ്ട് യുവേഫ പ്രസിഡന്റ് അലക്‌സാണ്ടർ സെഫെറിൻ സൗദി അറേബ്യൻ ടീമുകൾ തങ്ങളുടെ […]

സൗദി പ്രോ ലീഗിന്റെ ആഗസ്റ്റിലെ ‘പ്ലെയർ ഓഫ് ദ മന്ത്’ ആയി ക്രിസ്റ്റ്യാനോ റൊണാൾഡോ|Cristiano Ronaldo

ഓഗസ്റ്റ് മാസത്തെ സൗദി പ്രോ ലീഗ് പ്ലെയർ ഓഫ് ദ മന്ത് ആയി ക്രിസ്റ്റ്യാനോ റൊണാൾഡോ തിരഞ്ഞെടുക്കപ്പെട്ടു. മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകൾ നേടുകയും രണ്ട് അസിസ്റ്റുകൾ നൽകുകയും ചെയ്ത പോർച്ചുഗീസ് സൂപ്പർ താരം കഴിഞ്ഞ മാസം മികച്ച ഫോമിലാണ് കളിച്ചത്. ഇഗോർ കൊറോനാഡോ (അൽ-ഇത്തിഹാദ്), റിയാദ് മഹ്‌റെസ് (അൽ-അഹ്‌ലി), മാൽകോം (അൽ-ഹിലാൽ) എന്നിവരെ മറികടന്നാണ് പുരസ്‌കാരം സ്വന്തമാക്കിയത്.അൽ-താവൂനെതിരെ സമനില വഴങ്ങിയതിന് ശേഷം, റൊണാൾഡോ അൽ-ഫത്തേയ്‌ക്കെതിരെ ഹാട്രിക് നേടുകയും അടുത്ത മത്സരത്തിൽ അൽ-ഷബാബിനെതിരെ ഇരട്ട ഗോളുകൾ […]

‘ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും ഒപ്പത്തിനൊപ്പം’ : 2023/24 സീസണിൽ ആരാണ് മികച്ച് നിൽക്കുന്നത് ?

ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും യുറോപ്പിനോട് വിടപറഞ്ഞു യഥാക്രമം അമേരിക്കയിലേക്കും സൗദി അറേബ്യയിലേക്കും പോയിരിക്കുകയാണ്. 36 ആം 38 ഉം വയസ്സുള്ള ഇരു താരങ്ങളുടെയും സമീപകാല പ്രകടനം കാണുമ്പോൾ അവരുടെ തീരുമാനങ്ങൾ വളരെ ശെരിയായിരുന്നോ എന്ന് പലരും കരുതുന്നുണ്ട്. കാരണം കരിയറിന്റെ സന്ധ്യയിലാണെങ്കിലും ഇരു താരങ്ങളും മിന്നുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി രണ്ടുപേരും വ്യക്തിപരമാക്കിയ തീവ്രമായ മത്സരത്തിന് ആഗോള പ്രേക്ഷകർ സാക്ഷ്യം വഹിച്ചു, പ്രത്യേകിച്ചും റയൽ […]